ന്യൂഡൽഹി: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഇന്ത്യയില്‍ ഹ്യുണ്ടായ് കമ്പനിയുടെ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് വാറണ്ടിയും സൗജന്യ സർവീസ് സേവന സമയപരിധിയും രണ്ട് മാസത്തേക്ക് നീട്ടി നൽകിയതായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് വാഹന നിർമാതാക്കളുടെ പിന്തുണ ആയിട്ടാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടെതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ കൊവിഡ് പശ്ചാത്തലത്തിൽ ജീവൻ രക്ഷാ ഉപകരണങ്ങൾ രാജ്യത്തുടനീളമുള്ള ആളുകൾക്ക് വിതരണം ചെയ്യുന്നതിനായി ഒന്നിലധികം പരിപാടികൾ ആരംഭിച്ചിട്ടുണ്ടെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. 24 മണിക്കൂറും റോഡ് സൈഡ് അസിസ്റ്റൻസ് പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് യാത്രയിലുണ്ടാകുന്ന പ്രശ്നങ്ങളിൽ അടിയന്തര സഹായം എത്തിക്കുമെന്നും കമ്പനി അറിയിച്ചു.
Also read: ഇടുക്കിയിലെ ജീപ്പ് ഡ്രൈവർമാർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തം