ETV Bharat / bharat

ഇന്ത്യയില്‍ കൂടുതല്‍ മരണങ്ങള്‍ക്ക് കാരണം രക്തസമ്മര്‍ദം ; പഠന റിപ്പോര്‍ട്ട് പുറത്ത് - ഏറ്റവും പുതിയ ആരോഗ്യ വാര്‍ത്ത

ഇന്ത്യയിലെ ഹൈപ്പർടെൻഷൻ രോഗികളിൽ നാലിലൊന്നില്‍ താഴെ ആളുകളില്‍ മാത്രമാണ് രക്തസമ്മര്‍ദം നിയന്ത്രിതമാകുന്നുള്ളൂവെന്ന് കണ്ടെത്തല്‍. ന്യൂഡല്‍ഹിയിലെ നാഷണൽ സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോളും അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോസ്‌റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും മഞ്ചേരി മെഡിക്കല്‍ കോളജ്, പെരിന്തല്‍മണ്ണ, കിംസ് അല്‍ഷിഫ സ്‌പെഷ്യലാലിറ്റി ആശുപത്രി എന്നിവിടങ്ങളിലെ ഗവേഷകരുമായി ചേര്‍ന്ന് നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

hypertension  blood pressure  The Lancet Regional Health journal  Government Medical College manjeri  KIMS AlShifa Specialty Hospital Perinthalmanna  hypertensive patients  cardiovascular diseases  latest health news  latest news today  ഉയര്‍ന്ന രക്തസമ്മര്‍ദം  ഹൈപ്പർടെൻഷൻ  മഞ്ചേരി മെഡിക്കല്‍ കേളജിലെ  കിംസ് അല്‍ഷിഫ സ്‌പെഷ്യലാലിറ്റി ആശുപത്രി  ഏറ്റവും പുതിയ ആരോഗ്യ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഇന്ത്യയില്‍ ഏറ്റവുമധികം മരണനിരക്കിന് കാരണം ഉയര്‍ന്ന രക്തസമ്മര്‍ദം; പഠന റിപ്പോര്‍ട്ട്
author img

By

Published : Nov 28, 2022, 6:00 PM IST

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഹൈപ്പർടെൻഷൻ രോഗികളിൽ നാലിലൊന്നില്‍ താഴെ ആളുകളില്‍ മാത്രമാണ് രക്തസമ്മര്‍ദം നിയന്ത്രിതമാകുന്നുള്ളൂവെന്ന് പഠനം. ഹൃദ്രോഗങ്ങള്‍ക്ക് ഏറ്റവുമധികം കാരണമാകുന്ന ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദം അല്ലെങ്കില്‍ ഹൈപ്പർടെൻഷൻ. ന്യൂഡല്‍ഹിയിലെ നാഷണൽ സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോളും അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോസ്‌റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും മഞ്ചേരി മെഡിക്കല്‍ കോളജ്, പെരിന്തല്‍മണ്ണ, കിംസ് അല്‍ഷിഫ സ്‌പെഷ്യലാലിറ്റി ആശുപത്രി എന്നിവിടങ്ങളിലെ ഗവേഷകരുമായി ചേര്‍ന്ന് നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ രക്തസമ്മര്‍ദ നിയന്ത്രിത നിരക്കിനെക്കുറിച്ച് 2001ന് ശേഷം പ്രസിദ്ധീകരിച്ച 51 പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ഗവേഷണമെന്ന് ലാന്‍സെറ്റ് ജേര്‍ണലിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സാമൂഹിക തലത്തില്‍ എത്രമാത്രം രക്തസമ്മര്‍ദം നിയന്ത്രിതമാണ് എന്നതിന്‍റെ ഒരു യഥാര്‍ഥ ചിത്രം ലഭിക്കാന്‍ നിരീക്ഷണ പഠനമാണ്(നോണ്‍ ഇന്‍റര്‍വെന്‍ഷണല്‍) ഗവേഷകര്‍ ആസൂത്രണം ചെയ്‌തത്. ഓരോ വര്‍ഷവും ആളുകളില്‍ രക്തസമ്മര്‍ദത്തില്‍ എങ്ങനെ മാറ്റം വരുന്നുവെന്നും അവര്‍ പരിശോധിച്ചു.

രക്തസമ്മര്‍ദം സ്‌ത്രീകളിലേക്കാള്‍ അധികം പുരുഷന്‍മാരില്‍ : ഗവേഷണത്തിലെ 21 പഠനങ്ങളില്‍, സ്‌ത്രീകളിലേക്കാള്‍ പുരുഷന്‍മാര്‍ക്ക് രക്തസമ്മര്‍ദത്തിന്‍റെ നിയന്ത്രിത തോത് കുറവായിരിക്കുമെന്ന് കണ്ടെത്തി. 2016 മുതല്‍ 2020 വരെ രക്തസമ്മര്‍ദ നിയന്ത്രിത തോതില്‍ 22.5 ശതമാനത്തിന്‍റെ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

തെക്ക് പടിഞ്ഞാറന്‍ മേഖലകളിലാണ് ഏറ്റവുമധികം നിയന്ത്രണം സാധ്യമായിട്ടുള്ളതെന്നും ഏറ്റവും കുറവ് നിയന്ത്രിത തോത് പുരുഷന്‍മാരിലാണെന്നുമാണ് പഠനം. ജീവിത ശൈലികളോ അല്ലെങ്കില്‍ സാമൂഹിക ഘടകങ്ങളോ ആവാം സമ്മര്‍ദത്തിന് കാരണമെന്ന് പഠനങ്ങള്‍ പറയുന്നു. 2016 മുതല്‍ 2020 വര്‍ഷം വരെ നാലില്‍ ഒരു ശതമാനത്തില്‍ താഴെയുള്ള രോഗികള്‍ക്ക് രക്തസമ്മര്‍ദം നിയന്ത്രിക്കുവാന്‍ സാധിച്ചു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നിയന്ത്രണ തോതില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഓരോ മേഖലകളനുസരിച്ചും ഇത്തരത്തില്‍ മാറ്റം വന്നിട്ടുണ്ട്. രക്തസമ്മര്‍ദം നിയന്ത്രണത്തിലുള്ള രോഗികളുടെ അനുപാതമനുസരിച്ചാണ് ഹൈപ്പര്‍ടെന്‍ഷനെ വ്യാഖ്യാനിക്കാനാവുക. ഇതിനെ സിസ്‌റ്റോളിക് രക്തസമ്മര്‍ദമെന്നും (140 മില്ലിമീറ്റര്‍ ഓഫ് മെര്‍ക്കുറി), ഡയസ്‌റ്റോളിക് രക്തസമ്മര്‍ദമെന്നും (90 മില്ലിമീറ്റര്‍ ഓഫ് മെര്‍ക്കുറി) രണ്ടായി തരം തിരിച്ചിരിക്കുന്നു.

ALSO READ:ഒന്നും ഒഴിവാക്കേണ്ട, ഇവ കഴിച്ചും അമിതഭാരം കുറയ്‌ക്കാം...

മരണനിരക്ക് ഉയരുവാന്‍ കാരണം ഉയര്‍ന്ന രക്തസമ്മര്‍ദം: 73 ശതമാനം സ്‌ത്രീകളെയും 3.3 ലക്ഷം രക്തസമ്മര്‍ദമുള്ള രോഗികളെയും ഉള്‍പ്പെടുത്തി 1.39 ദശലക്ഷം ആളുകളെയാണ് നിരീക്ഷിച്ചത്. 15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്‍പ്പടെ ശേഖരിച്ചത് 39 പഠന വിവരങ്ങളാണ്. 49.8 ശതമാനം ആളുകള്‍ക്കും അവരുടെ രക്തസമ്മര്‍ദത്തെക്കുറിച്ച് ബോധ്യമുണ്ട്.

രക്തസമ്മര്‍ദ നിരക്കിനെ നിയന്ത്രിക്കുവാന്‍ കൂടുതല്‍ സാമൂഹിക പരിപാടികളും മാര്‍ഗങ്ങളും ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ മരിക്കുന്നത് രക്തസമ്മര്‍ദം മൂലമാണ്. ഹൃദ്രോഗം നിയന്ത്രിക്കുവാനും മരണനിരക്ക് കുറയ്‌ക്കുവാനും രക്തസമ്മര്‍ദ നിരക്ക് കുറയ്‌ക്കേണ്ടതുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.