ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പിൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ചെത്തിയ അസദുദ്ദീൻ ഒവൈസിയെ ചോദ്യം ചെയ്‌ത് വോട്ടർന്മാർ. പ്രളയ ദുരിതാശ്വാസം കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അസദുദ്ദീൻ ഒവൈസിയെ വോട്ടർന്മാർ തടഞ്ഞത്.
ഹൈദരാബാദിലെ ജംബാഗ് ഡിവിഷനിൽ മത്സരിക്കുന്ന രവീന്ദറിന് വോട്ടു ചോദിച്ച് എത്തിയപ്പോഴായിരുന്നു പ്രതികരണം. ദുരിത സമയത്ത് സഹായിക്കാത്ത നേതാക്കൾ തെരഞ്ഞെടുപ്പ് സമയത്ത് എങ്ങനെയാണ് വോട്ട് ചോദിച്ചെത്തുന്നതെന്ന് ആളുകൾ ചോദിച്ചു. വോട്ടർന്മാർക്ക് മറുപടി നൽകാതെയാണ് അസദുദ്ദീൻ ഒവൈസി മടങ്ങിയത്.