ETV Bharat / bharat

ഹൈദരാബാദിൽ രണ്ട് പേരെ തലയ്‌ക്കടിച്ച് കൊന്ന 'സൈക്കോ കില്ലർ' അറസ്റ്റിൽ - മുഹമ്മദ് ഖദീർ

ഒക്‌ടോബർ 31 രാത്രിയാണ് ആവശ്യപ്പെട്ട പണം നൽകാത്തതിനാൽ പ്രതി രണ്ട് പേരെ തലക്കടിച്ച് കൊലപ്പെടുത്തിയത്.

Hyderabad Police arrests psycho killer  സൈക്കോ കില്ലർ  മുഹമ്മദ് ഖദീർ  നമ്പള്ളി പബ്ലിക്ക് ഗാർഡൻസ്
ഹൈദരാബാദിൽ രണ്ട് പേരെ തലയ്‌ക്കടിച്ച് കൊന്ന 'സൈക്കോ കില്ലർ' അറസ്റ്റിൽ
author img

By

Published : Nov 6, 2021, 9:52 AM IST

ഹൈദരാബാദ് : ആവശ്യപ്പെട്ട പണം നൽകാത്തതിനെത്തുടർന്ന് പൊതുസ്ഥലത്ത് രണ്ട് പേരെ അതിധാരുണമായി കല്ലുകൊണ്ട് അടിച്ച് കൊന്ന കേസിലെ പ്രതി പിടിയിൽ. ഹൈദരാബാദ് നമ്പള്ളി പബ്ലിക് ഗാർഡൻസ് സ്വദേശി മുഹമ്മദ് ഖദീറിനെയാണ് ഹൈദരാബാദ് സിറ്റി പൊലീസ് വെള്ളിയാഴ്‌ച അറസ്റ്റ് ചെയ്‌തത്.

ഒക്‌ടോബർ 31 രാത്രിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തബണ്ട എക്‌സ് റോഡിന് സമീപമുള്ള ഫുട്പാത്തിൽ താമസിക്കുന്ന വ്യക്‌തിയോട് ഇയാൾ പണം ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ വിസമ്മതിച്ചപ്പോൾ പ്രതി അയാളെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മരണപ്പെട്ടയാളുടെ പോക്കറ്റിൽ നിന്ന് ഖദീർ 150 രൂപയും മോഷ്‌ടിച്ചു.

ALSO READ : ഡൽഹിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പ്രദേശവാസികൾക്ക് പരിക്ക്

പിന്നാലെ നമ്പള്ളി റെയിൽവേ സ്റ്റേഷന് സമീപമാണ് ഇയാൾ രണ്ടാമത്തെ ആക്രമണം നടത്തിയത്. രണ്ടാമത്തെ ആളിനെയും തലയിൽ കല്ലുകൊണ്ട് അടിച്ചാണ് ഇയാൾ കൊലപ്പെടുത്തിയത്. പിന്നാലെ ഒളിവിൽ പോയ ഇയാളെ പിടികൂടാൻ ഹൈദരാബാദ് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.