ETV Bharat / bharat

യുഎസില്‍ ഹൈദരാബാദ് സ്വദേശിക്ക് വെടിയേറ്റു

ചിക്കോഗോയില്‍ വെച്ച് നാല്‍പത്തിമൂന്നുകാരനായ മുഹമ്മദ് മൂജീബുദീന് വെടിവെപ്പില്‍ പരിക്കേറ്റതായി കുടുംബം പറഞ്ഞു. ഗുരുതരാവസ്ഥയില്‍ ഇയാള്‍ ചികില്‍സയിലാണ്.

author img

By

Published : Dec 22, 2020, 4:46 PM IST

Hyderabad man shot at US  Hyderabad man news  Mohammed Mujeebuddin  യുഎസില്‍ ഹൈദരാബാദ് സ്വദേശിക്ക് വെടിയേറ്റു  യുഎസ് ക്രൈം ന്യൂസ്  ക്രൈം ന്യൂസ്  ക്രൈം ലേറ്റസ്റ്റ് ന്യൂസ്  crime news  us crime news
യുഎസില്‍ ഹൈദരാബാദ് സ്വദേശിക്ക് വെടിയേറ്റു

ഹൈദരാബാദ്: യുഎസില്‍ ഹൈദരാബാദ് സ്വദേശിക്ക് വെടിയേറ്റതായി കുടുംബം. ചിക്കോഗോയില്‍ വെച്ച് നാല്‍പത്തിമൂന്നുകാരനായ മുഹമ്മദ് മൂജീബുദീന് വെടിവെപ്പില്‍ പരിക്കേറ്റതായി അദ്ദേഹത്തിന്‍റെ കുടുംബം വ്യക്തമാക്കി. ഗുരുതരാവസ്ഥയില്‍ മുഹമ്മദ് മൂജീബുദീന്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് തെലങ്കാന ഐടി മന്ത്രി കെ ടി രാമറാവുവിനയച്ച കത്തില്‍ അദ്ദേഹത്തിന്‍റെ കുടുംബം പറയുന്നു. മുഹമ്മദ് മൂജീബുദീനിന്‍റെ ഭാര്യയും, കുട്ടികളും, അമ്മയും ഹൈദരാബാദിലാണ് താമസിക്കുന്നത്. ഇയാള്‍ക്ക് വെടിയേറ്റതായി സുഹൃത്താണ് കുടുംബത്തെ അറിയിച്ചത്.

ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും ആവശ്യമായ ചികില്‍സാ സഹായം നല്‍കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കുടുംബാംഗങ്ങള്‍ക്ക് യുഎസിലെത്താനായി ഹൈദരാബാദിലെ യുഎസ് കോണ്‍സുലേറ്റ് അടിയന്തര വിസ അനുവദിക്കണമെന്നും ഇയാളുടെ ഭാര്യ ആവശ്യപ്പെട്ടു. മുഹമ്മദ് മൂജീബുദീന്‍ കാറില്‍ യാത്ര ചെയ്യവെ രണ്ട് പേര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാറില്‍ നിന്നിറക്കുകയായിരുന്നു. തുടര്‍ന്ന് പണം തട്ടിയെടുത്തതിന് ശേഷം മൂജീബുദീനെ വെടിവെക്കുകയായിരുന്നുവെന്ന് ഇയാളുടെ യുഎസിലെ സുഹൃത്ത് പറഞ്ഞു. സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് ആവശ്യപ്പെട്ട് മജ്‌ലിസ് ബച്ചാവോ തെഹ്‌രിക് നേതാവ് അംജദ് ഉല്ലാ ഖാന്‍ ട്വീറ്റ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.