ETV Bharat / bharat

പൊക്കക്കുറവിനെ പരിഹസിച്ചവര്‍ക്കുള്ള മറുപടി : ഡ്രൈവിംഗ് ലൈസൻസ് നേടി റെക്കോഡിട്ട് ശിവപാല്‍

അടുത്ത വർഷം ഭിന്നശേഷിക്കാർക്ക് ആയി ഡ്രൈവിങ് സ്‌കൂൾ തുടങ്ങണമെന്നാണ്‌ ശിവപാലിന്‍റെ ആഗ്രഹം

author img

By

Published : Dec 5, 2021, 5:02 PM IST

Gattipally shivpal driving license  Hyderabad man becomes India's first dwarf obtain driving license  Gattipally shivpal limca book of records  ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി ഗട്ടിപ്പള്ളി ശിവ്‌പാൽ  ഡ്രൈവിംഗ് ലൈസൻസ് നേടുന്ന രാജ്യത്തെ ആദ്യത്തെ പൊക്കം കുറഞ്ഞ മനുഷ്യൻ  ഗട്ടിപ്പള്ളി ശിവ്‌പാലിന് ലിംക ബുക്ക് ഓഫ്‌ റെക്കോർഡ്സ്
ഉയരമില്ലായ്‌മയിൽ നിന്ന് ഉയരത്തിലെത്തി ശിവ്‌പാൽ: ഡ്രൈവിംഗ് ലൈസൻസ് നേടുന്ന രാജ്യത്തെ ആദ്യത്തെ പൊക്കം കുറഞ്ഞ മനുഷ്യൻ

ഹൈദരാബാദ് : ഡ്രൈവിംഗ് ലൈസൻസ് നേടുന്ന ഇന്ത്യയിലെ ആദ്യ പൊക്കം കുറഞ്ഞ വ്യക്തിയായി ഹൈദരാബാദ് സ്വദേശി ഗട്ടിപ്പള്ളി ശിവപാൽ. മൂന്ന് അടിയോളം മാത്രം ഉയരമുള്ള 42കാരൻ ലിംക ബുക്ക് ഓഫ്‌ റെക്കോർഡ്‌സ് അടക്കമുള്ള അവാർഡുകളിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുമുണ്ട്. ആളുകൾ തന്‍റെ ഉയരക്കുറവിനെ കളിയാക്കാറുണ്ട്. എന്നാൽ ഇന്ന് പലരും തന്നെ ഡ്രൈവിംഗ് ട്രെയിനിങ്ങിനായി സമീപിക്കുന്നുണ്ടെന്നും ശിവപാല്‍ അഭിമാനത്തോടെ പറയുന്നു.

അടുത്ത വർഷം ഡ്രൈവിങ് സ്‌കൂൾ

അടുത്തവർഷം ഭിന്നശേഷിക്കാർക്കായി ഡ്രൈവിങ് സ്‌കൂൾ തുടങ്ങണമെന്നാണ്‌ ശിവപാലിന്‍റെ ആഗ്രഹം. 2000ത്തിൽ ഹൈദരാബാദിലെത്തിയ ശിവപാൽ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. കുടുംബത്തിലെ മൂത്തയാളാണ് ശിവപാല്‍. ഇദ്ദേഹം മാത്രമാണ് ഭിന്നശേഷിക്കാരനായുള്ളത്.

ഭിന്നശേഷിക്കാരനായതിനാൽ ആളുകൾ തനിക്ക് ജോലി നൽകാൻ മടിച്ചു. ഒടുവിൽ സൃഹൃത്ത് മുഖേന ലഭിച്ച ജോലിയിലാണ് കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്നതെന്നും ശിവപാൽ പറയുന്നു.

സീരിയലിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇൻഡസ്‌ട്രിയിൽ പിടിച്ചുനിൽക്കാനായില്ല. ഭാര്യയോടൊപ്പം പോകുമ്പോൾ ആളുകൾ പറയുന്ന മോശം പരാമർശങ്ങളിലും ബുക്ക് ചെയ്‌ത ക്യാബുകൾ റൈഡ് വേണ്ടെന്ന് വയ്ക്കുമ്പോഴും തളരാതെ മുന്നോട്ട് പോകുകയായിരുന്നു.

യൂട്യൂബിൽ യുഎസ് പൗരന്‍റെ വീഡിയോ കണ്ട ശിവ്‌പാൽ വാഹനത്തിന്‍റെ സീറ്റുകളിൽ മോഡിഫിക്കേഷൻ നടത്തിയാണ് ഡ്രൈവിംഗ് പഠിച്ചത്. ആരും പൂർണരല്ലെന്നും സ്വന്തം കഴിവുകൾ കണ്ടെത്തി ജീവിതത്തിൽ നേട്ടങ്ങൾ കൊയ്യുന്നവരാണ് ശരിയായ വിജയികളെന്നും ശിവപാല്‍ പറയുന്നു.

ALSO READ: Mental Health In Omicron Scare: ഒമിക്രോണ്‍ ഭീതി; മാനസികാരോഗ്യം എങ്ങനെ സംരക്ഷിക്കാം

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.