ETV Bharat / bharat

പാവങ്ങള്‍ക്ക് തുണയായി 'പത്ത് രൂപ ഡോക്‌ടര്‍' - പത്ത് രൂപ ഡോക്‌ടര്‍

പ്രതിദിനം നൂറോളം കൊവിഡ്‌ രോഗികളാണ് ഇവിടെ ചികിത്സയ്‌ക്കെത്തുന്നത്.

hyderabad doctor  covid patients  പാവപ്പെട്ടവര്‍ക്ക് ആശ്വാസമായി പത്ത് രൂപ ഡോക്‌ടര്‍  പത്ത് രൂപ ഡോക്‌ടര്‍  ഹൈദരാബാദ്‌
പാവപ്പെട്ടവര്‍ക്ക് ആശ്വാസമായി പത്ത് രൂപ ഡോക്‌ടര്‍
author img

By

Published : May 31, 2021, 10:57 PM IST

ഹൈദരാബാദ്‌ : പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായി ഹൈദരാബാദിലെ പത്ത് രൂപ ഡോക്‌ടര്‍. 2018 മുതലാണ് ഡോ.വിക്‌ടര്‍ ഇമ്മാനുവല്‍ ബോടുപ്പാലില്‍ ക്ലിനിക്ക്‌ ആരംഭിച്ച് പത്ത് രൂപ നിരക്കില്‍ ചികിത്സ നല്‍കി തുടങ്ങുന്നത്. പൂര്‍ണമായും സാമൂഹിക സേവനം എന്ന നിലയിലാണ് ക്ലിനിക്കിന്‍റെ പ്രവര്‍ത്തനം. സൈനികര്‍ക്ക് ചികിത്സ പൂര്‍ണമായും സൗജന്യമാണ്. പലരും ചോദിക്കാറുണ്ട് സാമൂഹ്യ സേവനമെങ്കില്‍ എന്തുകൊണ്ട് ചികിത്സ സൗജന്യമാക്കുന്നില്ലെന്ന്. എന്നാല്‍ സൗജന്യമെന്നത്‌ പലപ്പോഴും ആളുകളുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കും. കരുണ കൊണ്ടാണ് ചികിത്സയെന്ന തോന്നലുണ്ടാകാന്‍ പാടില്ലെന്നും ഡോ.വിക്‌ടര്‍ പറയുന്നു.

Read More: ഹൈദരാബാദില്‍ മുസ്ലീം പള്ളി കൊവിഡ്‌ കെയര്‍ സെന്‍ററാക്കി

പ്രതിദിനം നൂറോളം കൊവിഡ്‌ രോഗികളാണ് ഇവിടെ ചികിത്സയ്‌ക്കെത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയില്‍ 25,000 വരെ കൊവിഡ്‌ രോഗികളെ ചികിത്സിച്ചതായി ഡോക്‌ടര്‍ പറഞ്ഞു. ഭര്‍ത്താവിന്‍റെ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിക്ക്‌ മുന്നിൽ നിന്ന് ഒരു സ്‌ത്രീ യാചിക്കുന്നത് നേരില്‍ കണ്ടത് തന്‍റെ ജീവിതം മാറ്റിമറിച്ചു. ആ സംഭവത്തിന് ശേഷമാണ് ഇത്തരമൊരു ക്ലിനിക്ക് ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറയുന്നു. ക്ലിനിക്കിന് എല്ലാവിധ പിന്തുണയുമായി ഡോക്‌ടറായ ഭാര്യയും ഒപ്പമുണ്ട്. സുഹൃത്തുക്കളും തുണയായി കൂടെയുണ്ടെന്ന് ഡോ.വിക്‌ടര്‍ വിശദീകരിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.