മുംബൈ: മഹാരാഷ്‌ട്രയിൽ, ഗർഭിണിയായ ഭാര്യയുടെ മരണത്തിൽ മനംനൊന്ത് ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തു. പൂനെ സ്വദേശി രമേഷ് നവ്‌നാഥ് കൻസ്‌കർ(29) ആണ് മരിച്ചത്. ബുധനാഴ്‌ച രാത്രിയിലാണ് സംഭവം നടന്നത്.
ഒക്‌ടോബർ 14നാണ് രമേഷിന്‍റെ ഭാര്യ വിദ്യ റോഡപകടത്തിൽ മരണപ്പെട്ടത്. ഇരുവരും ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെ റോഡിൽ നിൽക്കുകയായിരുന്ന യുവതിയെ ട്രാക്‌ടർ തട്ടുകയും വാഹനത്തിന്‍റെ ചക്രങ്ങൾ ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. അപകടം നേരിട്ട് കണ്ട രമേഷ് ദിവസങ്ങളായി ഭാര്യയുടെ മരണത്തിന്‍റെ ഞെട്ടലിലായിരുന്നു.
എട്ട് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. യുവതി നാല് മാസം ഗർഭിണിയായിരുന്നു.