ഹൈദരാബാദ് : Husband Killed Wife Brutally : ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊന്ന് അറുത്തെടുത്ത തലയുമായി പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി ഭര്‍ത്താവ്. രംഗറെഡ്ഡി ജില്ലയിലെ രാജേന്ദ്രനഗറിലാണ് നടുക്കുന്ന സംഭവം. ഫർവേജ് എന്നയാളാണ് ഭാര്യ സംറീനെ കൊലപ്പെടുത്തിയത്.
Surrendered With Severed Head : 14 വർഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുന്‍പ് വഴക്കിനെത്തുടർന്ന് ഇവർ വിവാഹമോചനം നേടിയിരുന്നു. ദിവസങ്ങൾക്ക് ശേഷം പരസ്‌പര ധാരണ പ്രകാരം വീണ്ടും വിവാഹം കഴിച്ചു.
ALSO READ: ബിപിൻ റാവത്തിനെതിരെ അപകീർത്തി പ്രചരണം ; യുവാവ് അറസ്റ്റിൽ
അന്ന് മുതല്‍ ഇയാൾക്ക് ഭാര്യയെ സംശയമായിരുന്നു. ഇരുവരും തമ്മില്‍ സംഘർഷങ്ങൾ പതിവായിരുന്നു. വെള്ളിയാഴ്‌ച പുലർച്ചെ 4 മണിക്ക് ഇയാള്‍ വീട്ടിലേക്ക് പോയി സംറീന്‍ ഉറങ്ങുമ്പോൾ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. പിന്നീട് ഭാര്യയുടെ വെട്ടിമാറ്റിയ തലയുമായി ഇയാള്‍ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി.
സംഭവത്തില്‍ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു. കൃത്യം ചെയ്യുമ്പോള്‍ ഫർവേജ് കഞ്ചാവ് ഉപയോഗിച്ചിരുന്നെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.