ചിക്കബെല്ലാപൂർ (കർണാടക): ഭാര്യയെ ശല്യം ചെയ്തതിന് യുവാവിനെ ഭർത്താവ് കൊന്ന് മൃതദേഹം കത്തിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. ചിക്കബെല്ലാപൂർ ജില്ലയിലെ ഗൗരിബിദാനൂർ താലൂക്കിലെ കമ്പലഹള്ളിയിലാണ് ക്രൂര കൃത്യം നടന്നത്. മുട്ടക്കടഹള്ളി സ്വദേശി ശങ്കർ (28) ആണ് കൊല്ലപ്പെട്ടത്.
കമ്പലഹള്ളി സ്വദേശി അശോക് എന്നയാളുടെ ഭാര്യയെ ശങ്കർ ശല്യം ചെയ്യാറുണ്ടായിരുന്നു. അശോക് പലതവണ ശങ്കറിനെ താക്കീത് ചെയ്തെങ്കിലും ശങ്കർ ശല്യം ചെയ്യുന്നത് തുടർന്നു.
ഇതിൽ പ്രകോപിതനായി അശോക് ശങ്കറിനെ ആയുധങ്ങളുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം നീലഗിരി തോട്ടത്തിൽ വച്ച് കത്തിച്ചു. സംഭവത്തിൽ മഞ്ചനഹള്ളി റൂറൽ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Also read: വിവാഹ ഘോഷയാത്രക്കിടെ ദലിത് വിഭാഗത്തിന് നേരെ ആക്രമണം; നിരവധി പേർക്ക് പരിക്കേറ്റു