ETV Bharat / bharat

യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷ്‌ണങ്ങളാക്കി കുഴിച്ചിട്ടു; ഭർത്താവും കുടുംബവും പിടിയിൽ

author img

By

Published : Dec 18, 2022, 4:10 PM IST

Updated : Dec 18, 2022, 8:22 PM IST

സാഹിബ്‌ഗഞ്ചിലെ പഹാരിയ ഗോത്രവിഭാഗത്തിൽ നിന്നുള്ള റൂബിക പഹാരിയയാണ് കൊല്ലപ്പെട്ടത്.

husband brutally murdered his wife in sahibganj  ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്  ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ട് ഭർത്താവ്  husband murdered his wife in Jharkhand  യുവതിയുടെ മൃതദേഹം കഷ്‌ണങ്ങളാക്കി സംസ്‌കരിച്ചു  റൂബിക പഹാരി  പഹാരിയ ഗോത്രവിഭാഗത്തിലുള്ള യുവതി കൊല്ലപ്പെട്ടു  അമിത് മാളവ്യ
യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷ്‌ണങ്ങളാക്കി കുഴിച്ചിട്ടു

സാഹിബ്‌ഗഞ്ച് (ജാർഖണ്ഡ്): ഡൽഹിയിലെ ശ്രദ്ധ വാക്കര്‍ കൊലപാതകം പുറത്തു വന്നതിന് പിന്നാലെ ജാർഖണ്ഡിൽ സമാനമായ മറ്റൊരു കൊലപാതകം കൂടി. ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം പല കഷ്‌ണങ്ങളാക്കി കുഴിച്ചിട്ട കേസിൽ ഭർത്താവിനെയും കുടുംബാംഗങ്ങളേയും പൊലീസ് അറസ്റ്റ് ചെയ്‌തു. ജാർഖണ്ഡിലെ സാഹിബ്‌ഗഞ്ചിലെ പഹാരിയ ഗോത്ര വിഭാഗത്തിൽ നിന്നുള്ള റൂബിക പഹാരിയയെ കൊലപ്പെടുത്തിയ കേസിലാണ് യുവതിയുടെ ഭർത്താവ് ദിൽദാർ അൻസാരിയും ഇയാളുടെ കുടുംബാംഗങ്ങളും പൊലീസിന്‍റെ പിടിയിലായത്.

റൂബികയെ കുറച്ച് ദിവസങ്ങളായി കാണാതായിരുന്നു. തുടർന്ന് ഇവരുടെ ബന്ധുക്കൾ ശനിയാഴ്‌ച പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. തെരച്ചിലിനിടെ യുവതിയുടെ ശരീരഭാഗങ്ങളുടെ 18ഓളം കഷ്‌ണങ്ങൾ പൊലീസ് പ്രദേശത്ത് നിന്ന് കണ്ടെത്തിയിരുന്നു.

കൊല്ലപ്പെട്ട റൂബികയുമായി പ്രതി ദിൽദാർ അൻസാരിയുടെ രണ്ടാം വിവാഹമാണ്. ആദ്യ ഭാര്യയുമായുള്ള ബന്ധം തുടരുന്നതിനിടെയാണ് അൻസാരി റൂബികയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. എന്നാൽ ഈ വിവാഹത്തിൽ ആദ്യ ഭാര്യക്കും കുടുംബാംഗങ്ങൾക്കും എതിർപ്പുണ്ടായിരുന്നു. പിന്നാലെയാണ് യുവതിയെ കൊലപ്പെടുത്താൻ ഇവർ തീരുമാനിച്ചത്.

തുടർന്ന് കുടുംബാംഗങ്ങളുടെ സഹായത്തോടെ യുവതിയെ കൊലപ്പെടുത്താൻ പ്രതി അൻസാരി പദ്ധതിയിടുകയായിരുന്നു. അൻസാരിയെക്കൂടാതെ ഇയാളുടെ പിതാവ് മുസ്‌തഖിം, മാതാവ് മറിയം, ആദ്യ ഭാര്യ ഗുലേര എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. അൻസാരിയുടെ മാതൃസഹോദരൻ മൊയ്‌നുൽ അൻസാരി ഒളിവിലാണ്.

മൊയ്‌നുലിന്‍റെ വീട്ടിൽ വച്ചാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്ന് കൊലപാതകം നടത്താൻ ഉപയോഗിച്ച ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു. യുവതിയുടെ കൂടുതൽ ശരീരഭാഗങ്ങൾക്കായി തെരച്ചിൽ തുടരുന്നുണ്ട്. ഡോഗ് സ്ക്വാഡും ഡോക്‌ടർമാരും ഉൾപ്പെട്ട സംഘവും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം കൊലപാതകത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് ആരോപണവുമായി ബിജെപിയും രംഗത്തെത്തി. ഇന്ത്യയിൽ ഇസ്‌ലാമിക അധികാരം സ്ഥാപിക്കാനുള്ള പിഎഫ്‌ഐയുടെ അജണ്ടയുടെ പശ്ചാത്തലത്തിലാണ് ആദിവാസി യുവതിയുടെ കൊലപാതകത്തെ കാണേണ്ടതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു.

Last Updated : Dec 18, 2022, 8:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.