ETV Bharat / bharat

വഴക്കിനിടയില്‍ ഭര്‍ത്താവ് വിരല്‍ കടിച്ച് ചവച്ചു, കൊലപ്പെടുത്താന്‍ റൗഡികള്‍ക്ക് പണം നല്‍കി ; പരാതിയുമായി ഭാര്യ പൊലീസ് സ്റ്റേഷനില്‍ - threatened

വഴക്കിനിടെ ഭര്‍ത്താവ് വിരൽ കടിച്ച് ചവച്ചതായി ഭാര്യ പൊലീസിന് പരാതി നല്‍കി. അതേ രീതിയിൽ തന്നെ വെട്ടി തിന്നും എന്ന് ഭീഷണിപ്പെടുത്തി

domestic violence  Case filed in police station  Husband  ഭര്‍ത്താവ് വിരല്‍ കടിച്ചു  പോലീസിന് പരാതി നല്‍കി  ഭീഷണിപ്പെടുത്തി  during fight  ഗാര്‍ഹിക പീഡനം  ഭാര്യ പരാതി നല്‍കി  കേസ് രജിസ്റ്റർ ചെയ്തു  wife complained  Husband bits wifes finger during fight  threatened  വഴക്കിനിടയില്‍ ഭര്‍ത്താവ് വിരല്‍ കടിച്ചെന്ന പരാതി
Husband bits wife
author img

By

Published : Aug 4, 2023, 1:34 PM IST

ബെംഗളൂരു : വഴക്കിനിടയില്‍ ഭര്‍ത്താവ് ഇടത് വിരല്‍ കടിച്ചതായി ഭാര്യ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പുഷ്‌പയുടെ പരാതിയില്‍ ഭർത്താവ് വിജയകുമാറിനെതിരെ കോണനകുണ്ടെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു. 23 വർഷം മുമ്പാണ് പുഷ്‌പയും വിജയകുമാറും വിവാഹിതരായത്. മാനസികമായും ശാരീരികമായും പീഡനം നേരിടുന്നു എന്ന കാരണത്താല്‍ ഏതാനും വർഷങ്ങളായി വിജയകുമാറുമായി വേര്‍പിരിഞ്ഞ് കൊട്ടന്നൂർ സാരഥി നഗറിൽ മകനോടൊപ്പം താമസിക്കുകയായിരുന്നു പുഷ്‌പ.

ജൂലൈ 28ന് വീട്ടിൽ എത്തി വഴക്കിട്ട ഭർത്താവ് വിജയകുമാർ ഇടത് വിരൽ കടിച്ച് തിന്നതായും ഇതില്‍ ഇടപ്പെട്ട മകനെ വിജയകുമാർ ആക്രമിച്ചതായും പുഷ്‌പ പറയുന്നു. തനിക്കെതിരെ വധഭീഷണി ഉയര്‍ത്തിയതായും പുഷ്‌പ കോണനകുണ്ടെ പൊലീസ് സ്‌റ്റേഷനിൽ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. പരാതി പ്രകാരം വിജയകുമാറിനെരെ കൊണനക്കുണ്ടെ പൊലീസ് സ്റ്റേഷനിൽ എഫ്ഐആര്‍ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പരാതിക്കാരിയുടെ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്ന് സൗത്ത് ഡിവിഷൻ ഡിസിപി പി കൃഷ്‌ണകാന്ത് പറഞ്ഞു.

പീഡനം നേരിട്ടിരുന്നതിനാല്‍ ഭര്‍ത്താവ് വിജയകുമാറില്‍ നിന്നും മാറി താമസിക്കുകയായിരുന്നു പുഷ്‌പ. എന്നാല്‍ താന്‍ താമസിക്കുന്ന സ്ഥലത്തെത്തിയ വിജയകുമാര്‍ തന്നോട് വഴക്കിടുകയും മർദിക്കുകയും ചെയ്‌തതായും ഇടതു വിരൽ കടിച്ച ശേഷം അതേ രീതിയിൽ തന്നെ വെട്ടി തിന്നും എന്ന് ഭീഷണിപ്പെടുത്തിയതായും പുഷ്‌പ പറയുന്നു. ഒറ്റയ്ക്ക് ജീവിക്കാൻ അനുവദിക്കില്ലെന്നും ഭര്‍ത്താവായ വിജയകുമാര്‍ റൗഡികൾക്ക് പണം കൊടുത്തിട്ടുണ്ടെന്നും കുറച്ചു ദിവസങ്ങൾക്കുള്ളിൽ അവർ തന്നെ കൊല്ലും എന്നും അതിനാൽ പ്രതികൾക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പുഷ്‌പ ആവശ്യപ്പെട്ടു.

ഇന്ത്യയിൽ ഓരോ വർഷവും ആയിരക്കണക്കിന് ഗാർഹിക പീഡന സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദേശീയ വനിത കമ്മിഷനിൽ കഴിഞ്ഞ വർഷം 6900 ഗാർഹിക പീഡന പരാതികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 30,900-ലധികം പരാതികളിൽ 23 ശതമാനവും ഇത്തരത്തിലുള്ള കേസുകളാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ വിവിധ വിഭാഗങ്ങളിലായി ദേശീയ വനിത കമ്മിഷനിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

ഗാർഹിക പീഡനം നേരിടുന്ന സ്ത്രീകള്‍ക്ക് സംഭവം റിപ്പോർട്ട് ചെയ്യാനും സഹായം തേടാനും ദേശീയ വനിത കമ്മിഷന്‍ 2021 ജൂലൈയിൽ സമയരഹിത ഹെൽപ്പ് ലൈൻ പ്ലാറ്റ്‌ഫോം പുറത്തിറക്കിയിരുന്നു. കമ്മിഷന്‍ ഡാറ്റ അനുസരിച്ച് ഗാര്‍ഹിക പീഡന പരാതികളുടെ പട്ടികയിൽ മുന്നിൽ ഉത്തർപ്രദേശാണ്.

Also Read : ലോക് ഡൗണില്‍ രജിസ്റ്റര്‍ ചെയ്‌തത് 2868 ഗാര്‍ഹിക പീഡന പരാതികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.