ETV Bharat / bharat

മയക്കുമരുന്ന് ഇടപാടിൽ ഭർത്താവ് ജയിലില്‍; കഞ്ചാവ് വിൽപ്പന തുടർന്ന ഭാര്യയും പിടിയില്‍ - കഞ്ചാവ് ഇടപാട്

വിശാഖപട്ടണത്തിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് ബെംഗളൂരുവിൽ വിൽപ്പന നടത്തിയ നഗ്മയെ (27) ആണ് പൊലീസ് പിടികൂടിയത്. ഇവരുടെ ഭർത്താവ് മയക്കുമരുന്ന് ഇടപാടിൽ ജയിലിലാണ്.

husband and wife arrested in ganja case  ganja case  cannabis seized from Bengaluru  ganja seized  bengaluru drugs case  മയക്കുമരുന്ന്  കഞ്ചാവ്  മയക്കുമരുന്ന് ഇടപാടിൽ യുവതി പിടിയിൽ  കഞ്ചാവ് കേസ്  മയക്കുമരുന്ന് കേസ്  കഞ്ചാവ് കേസിൽ യുവതി പിടിയിൽ  കഞ്ചാവ്  കഞ്ചാവ് ഇടപാട്  കഞ്ചാവ് വിൽപ്പന
കഞ്ചാവ് കേസ്
author img

By

Published : Mar 28, 2023, 6:16 PM IST

ബെംഗളൂരു: മയക്കുമരുന്ന് ഇടപാടിൽ ഭർത്താവിനെ പൊലീസ് പിടികൂടിയതിനെ തുടർന്ന് മയക്കുമരുന്ന് കച്ചവടം തുടർന്ന് നടത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. 27കാരിയായ നഗ്മയെയാണ് കലാസിപാളയ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 13 ലക്ഷം രൂപ വില വരുന്ന 26 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.

വിശാഖപട്ടണത്തിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് ബെംഗളൂരുവിൽ വിൽക്കുന്ന നഗ്മയുടെ ഭർത്താവ് മുജ്ജുവിനെ ജെ ജെ നഗർ പൊലീസ് ഒരു മാസം മുമ്പ് അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചിരുന്നു. ഭർത്താവ് അറസ്റ്റിലായതിന് ശേഷം അതേ വഴി നഗ്മയും തെരഞ്ഞെടുക്കുകയായിരുന്നു.

തുടർന്ന് നഗ്മ അമ്മയ്ക്കും മൂന്ന് കുട്ടികൾക്കുമൊപ്പം വിശാഖപട്ടണത്തേക്ക് പോകുകയായിരുന്നു. വിശാഖപട്ടണത്ത് ഒരു ദിവസം മുറിയിൽ താമസിച്ച് കഞ്ചാവ് വാങ്ങി പിറ്റേന്ന് ബസിൽ ബംഗളൂരുവിലേക്ക് വരും. അമ്മയ്‌ക്കും കുട്ടികൾക്കും ഒപ്പം പോകുന്നതിൽ സംശയം തോന്നാത്തതിനാൽ പൊലീസ് പരിശോധന നടത്തിയില്ല. തുടർന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവ് ഉപയോഗിച്ച് നഗ്മ ബെംഗളൂരുവിൽ കഞ്ചാവ് എത്തിച്ച് വിൽപന നടത്തി.

മാർച്ച് 20ന് വിശാഖപട്ടണത്ത് നിന്ന് കഞ്ചാവുമായി എത്തിയ നഗ്മയെ കലാസിപാളയയിലെ കാർണവൽ സർക്കിളിന് സമീപം തടഞ്ഞുനിർത്തി പൊലീസ് പരിശോധിച്ചിരുന്നു. തുടർന്ന് നഗ്മയിൽ നിന്ന് 26 കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തി. പ്രതിയെ പിടികൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കഞ്ചാവ് വില്‍പന വ്യാപകം: താമസ സ്ഥലത്ത് കഞ്ചാവ് ചെടി വളർത്തിയ അതിഥി തൊഴിലാളി കോട്ടയത്ത് പിടിയിലായിരുന്നു. അസം സ്വദേശി മന്നാസ് അലിയാണ് കഞ്ചാവ് ചെടി വളർത്തിയ കേസിൽ പിടിയിലായത്. കോട്ടയം ജില്ലയിൽ ചെങ്ങളത്ത് കുമ്മനം കരയിൽ കളപ്പുരക്കടവ് ജങ്ഷന് സമീപം അതിഥി തൊഴിലാളികൾ വാടകയ്‌ക്ക് താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കഞ്ചാവ് ചെടിയും കൈവശം സൂക്ഷിച്ചിരുന്ന 10 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടി.

Also read: താമസ സ്ഥലത്ത് കഞ്ചാവ് ചെടി വളർത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

മറ്റൊരു സംഭവത്തില്‍ ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1200 കിലോ കഞ്ചാവ് തേനിയിൽ പിടികൂടിയിരുന്നു. തമിഴ്‌നാട് രാമനാഥപുരം സ്വദേശികളായ സെൽവരാജ്, ചിന്നച്ചാമി, അബൂബക്കർ സിദ്ദിഖ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ആന്ധ്രയിൽ നിന്ന് എത്തുന്ന ലോറികളിൽ കഞ്ചാവ് കടത്തുന്നതായി തമിഴ്‌നാട് സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തേനി ജില്ലയിലെ ആണ്ടിപ്പട്ടി ചെക്ക് പോസ്റ്റിലാണ് പരിശോധന നടത്തിയത്. ലോറിയിൽ ചാക്കുകളിൽ നിറച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

Also read: ആന്ധ്രയിൽ നിന്ന് കേരളത്തിലേയ്ക്ക് കടത്താന്‍ ശ്രമിച്ച 1200 കിലോ കഞ്ചാവ് പിടികൂടി

മംഗളൂരുവിൽ നിന്ന് ഇടുക്കിയിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിലായി. ഇടുക്കി അടിമാലി സ്വദേശികളായ ശ്രീജിത്ത്, അൻസാരി എന്നിവരെയാണ് കാസർകോട് പൊലീസ് അറസ്റ്റ് ചെയ്‌തത്. നഗരത്തിലെ വാഹന പരിശോധനക്കിടെയാണ് പ്രതികളെ കഞ്ചാവുമായി പിടികൂടിയത്.

Also read: മംഗളൂരുവിൽ നിന്ന് ഇടുക്കിയിലേക്ക് കഞ്ചാവ് കടത്താൻ ശ്രമം; പിടിച്ചത് എട്ടുകിലോ ലഹരി, രണ്ടുപേർ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.