ETV Bharat / bharat

സാധാരണ വരാറുള്ളത് 700 മുതല്‍ 1500 വരെ, ഇക്കുറി കറന്‍റ് ബില്‍ 7.9 കോടി ; 'ഷോക്കടിച്ച്' ഉപഭോക്താവ് - ഭീമമായ തുക കറന്‍റ് ബില്ല്

ഭുവനേശ്വർ സ്വദേശിയായ ദുർഗ പ്രസാദ് പട്‌നായിക്കിനാണ് ഭീമമായ തുക കറന്‍റ് ബില്ലായി വന്നത്. 7,90,35,456 രൂപയാണ് ബില്ലില്‍ കാണിച്ചിരിക്കുന്നത്

electricity bill in one month  Bhubaneswar electricity bill  കറന്‍റ് ബില്ല്  ഭുവനേശ്വർ  ഭുവനേശ്വർ കറന്‍റ് ബില്ല്  electricity bill  electricity bill in one month in Bhubaneswar  crore rupees electricity bill  huge amount of electricity bill  ഭീമമായ തുക കറന്‍റ് ബില്ല്  ഞെട്ടിച്ച് കറന്‍റ് ബില്ല് തുക
കറന്‍റ് ബില്ല്
author img

By

Published : May 21, 2023, 1:12 PM IST

Updated : May 21, 2023, 1:20 PM IST

ഭുവനേശ്വർ : വീട്ടിൽ ഇത്തവണ എത്തിയ കറന്‍റ് ബില്‍ കോടികളാണെന്ന് കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ഭുവനേശ്വർ സ്വദേശിദുർഗ പ്രസാദ് പട്‌നായിക്. പതിനായിരമോ ലക്ഷമോ ഒന്നുമല്ല, 8 കോടിയോളം രൂപയുടേതാണ് ബില്‍. എന്നാല്‍ തന്‍റെ അറിവില്‍ ഇതിനുമാത്രം വൈദ്യത ഉപഭോഗം ഉണ്ടായിട്ടില്ലെന്നാണ് ഇയാള്‍ പറയുന്നത്.

7,90,35,456 രൂപയാണ് ഏപ്രിൽ മാസം ദുർഗ പ്രസാദിന്‍റെ വീട്ടിലെ കറന്‍റ് ബില്‍. ഭുവനേശ്വറിൽ നിലാദ്രി വിഹാർ പ്രദേശത്ത് വാടകയ്‌ക്ക് താമസിക്കുകയാണ് ദുർഗ പ്രസാദ്. മാർച്ച് മാസത്തിൽ സ്‌മാർട്ട് മീറ്റർ സ്ഥാപിച്ചതിന് ശേഷമാണ് തനിക്ക് വൈദ്യുതി ബിൽ ഇത്രയും കൂടുതൽ വന്നതെന്നാണ് ദുർഗയുടെ ആരോപണം.

സാധാരണയായി, ഒരു മാസത്തിൽ വീട്ടുപകരണങ്ങൾ എല്ലാം ഉപയോഗിച്ചാലും 700 മുതൽ 1500 രൂപ വരെയാണ് ബില്‍ വരാറുള്ളത്. എന്നാൽ, ഒരു സ്‌മാർട്ട് മീറ്റർ സ്ഥാപിച്ച ശേഷമാണ് ഇത്രയും വലിയ തുക ബില്ലായി വന്നത്. എല്ലാ മാസത്തേയും പോലെ ഓൺലൈനിൽ അടയ്‌ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇത്രയും വലിയ തുക ശ്രദ്ധയില്‍പ്പെടുന്നത്. സാങ്കേതിക പിഴവാണെന്നാണ് ആദ്യം സംശയിച്ചത്. തുടർന്ന് വിഷയത്തെ കുറിച്ച് ട്വീറ്റിൽ കുറിക്കുകയും വൈദ്യുതി വകുപ്പിന് ഓൺലൈനിൽ പരാതി നൽകുകയും ചെയ്‌തുവെന്ന് ദുർഗ പ്രസാദ് പറയുന്നു.

എന്നാൽ ഇതുവരെ വൈദ്യുതി വകുപ്പിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ല. വൈദ്യുതി വകുപ്പ് സ്‌മാർട്ട് മീറ്റർ എന്ന പുതിയ സാങ്കേതിക വിദ്യയെക്കുറിച്ച് ആളുകളെ ബോധവത്ക്കരിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെടുന്നു. അതിന്‍റെ ഉപയോഗത്തെ കുറിച്ച് വ്യക്തമായ ധാരണ ആളുകൾക്ക് ലഭിക്കുന്ന തരത്തിലുള്ള വീഡിയോകൾ പുറത്തിറക്കണം. അങ്ങനെ വരുമ്പോള്‍ ആളുകൾ വഞ്ചിക്കപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃത്യവും സുതാര്യവുമായ സേവനം ലഭ്യമാക്കണമെന്നും ദുർഗ പ്രസാദ് അഭ്യർഥിച്ചു.

2022ൽ തെലങ്കാനയിലും സമാന സംഭവം : തെലങ്കാനയിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സമാന സംഭവം ഉണ്ടായിരുന്നു. ഒരു ലക്ഷം രൂപയ്ക്കടുത്താണ് ബില്‍ വന്നത്. തെലങ്കാനയില്‍ നല്‍ഗൊണ്ട ജില്ലയിലെ രണ്ട് വീടുകളിലാണ് വലിയ തുകയുടെ ബില്‍ വന്നത്.

ജില്ലയിലെ ചിന്താപ്പള്ളി പ്രദേശത്ത് നല്ലവെല്ലി സ്വദേശിയായ പുല്ലയ്യയുടെ വീട്ടില്‍ 87,338 രൂപയാണ് ബില്‍. അയല്‍ക്കാരന്‍ നിരഞ്ജന്‍റെ വീട്ടിൽ 88,368 രൂപയുടെ ബില്ലും വന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് ഇരു കുടുംബങ്ങളും.

Also read : വൈദ്യുതി ബില്ല് കണ്ട് ഞെട്ടി സംവിധായകന്‍

ദലിത് കുടുംബത്തില്‍പ്പെട്ടവരാണ് ഇവർ. സംസ്ഥാനത്ത് ദലിതര്‍ക്ക് വൈദ്യുതി സൗജന്യമായതിനാല്‍ വര്‍ഷങ്ങളായി മീറ്റര്‍ റീഡിങ് എടുക്കാറില്ലെന്നാണ് കുടുംബം പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ വർഷം ജൂലൈ 16 മുതല്‍ ഓഗസ്റ്റ് 05 വരെയുള്ള ബില്ലാണ് ബോര്‍ഡ് നല്‍കിയത്. വിഷയം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വ്യക്തമായ മറുപടി ഉണ്ടായില്ല എന്നും കുടുംബം ആരോപിച്ചു.

Also read : ഒരു ഫാനും രണ്ട് ബള്‍ബും 20 ദിവസം ഉപയോഗിച്ചാല്‍ ഒരു ലക്ഷത്തോളം രൂപയുടെ കറണ്ട് ബില്ല്!

കേരളത്തിലും ഞെട്ടൽ : സിനിമ സംവിധായകനും സ്റ്റില്‍ ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയും 2020ൽ കറന്‍റ് ബില്‍ കണ്ട് ഞെട്ടിയിരുന്നു. 'കരണ്ട് തിന്നുന്ന ബില്‍ വന്നിട്ടുണ്ടെന്ന്' കുറിച്ചുകൊണ്ട് അനീഷ് ഉപാസന ബില്ലിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 11,273 രൂപയാണ് ബില്‍ വന്നത്. അതുവരെ വെറും 1,700 രൂപയാണ് വന്നിരുന്നതെന്നും ഉപയോഗിക്കാത്ത വൈദ്യുതിയുടെ ചാര്‍ജ് നല്‍കുക എന്നത് ഖേദകരമാണെന്നും അനീഷ് ഉപാസന കൂട്ടിച്ചേർത്തു. മാറ്റിനി, സെക്കന്‍സ്, ജാനകീ ജാനേ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അനീഷ്.

Last Updated : May 21, 2023, 1:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.