ETV Bharat / bharat

ഷാരൂഖിനെ കൂടാതെ ഹൃത്വിക് റോഷനും ടൈഗര്‍ 3യില്‍? സ്‌പൈ യൂണിവേഴ്‌സില്‍ മൂന്ന് സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചാല്‍... - സ്‌പൈ യൂണിവേഴ്‌സ്

Hrithik Roshan to join Salman Khan s Spy Universe: ഷാരൂഖ് ഖാനെ കൂടാതെ സല്‍മാന്‍ ഖാന്‍റെ ടൈഗര്‍ 3യില്‍ ഹൃത്വിക് റോഷനും അഭിനയിക്കുമെന്ന് റിപ്പോർട്ടുകള്‍.

Hrithik Roshan  Hrithik Roshan to join in Tiger 3  Hrithik Roshan in tiger 3  YRF Spy Universe  Tiger 3 cast  salman khan  shah rukh khan  Hrithik Roshan will star in Tiger 3  Hrithik Roshan to join Salman Khan s Spy Universe  Spy Universe Tiger 3  ഹൃത്വിക് റോഷനും ടൈഗര്‍ 3യില്‍  സ്‌പൈ യൂണിവേഴ്‌സില്‍ മൂന്ന് സൂപ്പര്‍ താരങ്ങള്‍  ടൈഗര്‍ 3  ടൈഗര്‍ 3ല്‍ ഹൃത്വിക് റോഷനും  സല്‍മാന്‍ ഖാന്‍  ഷാരൂഖ് ഖാന്‍  ഹൃത്വിക് റോഷന്‍  സ്‌പൈ യൂണിവേഴ്‌സ്  കത്രീന കൈഫ്
Hrithik Roshan to join Salman Khan s Spy Universe Tiger 3
author img

By ETV Bharat Kerala Team

Published : Nov 4, 2023, 2:21 PM IST

ന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രമുഖ ഫ്രാഞ്ചൈസികളില്‍ ഒന്നാണ് യാഷ്‌ രാജ് ഫിലിംസിന്‍റെ സ്‌പൈ യൂണിവേഴ്‌സ്‌ (YRF Spy Universe). കഴിഞ്ഞ 10 വര്‍ഷത്തനിടെയായിരുന്നു ഈ സ്‌പൈ യൂണിവേഴ്‌സിന്‍റെ വളര്‍ച്ച. ഇന്ന് ഈ സ്‌പൈ യൂണിവേഴ്‌സ് 100 ശതമാനം വിജയം കൈവരിച്ചിരിക്കുകയാണ്.

ഷാരൂഖ് ഖാന്‍റെ 'പഠാനി'ലൂടെ (Pathaan) ടൈഗര്‍ അതിഥി വേഷം ചെയ്‌തു കൊണ്ട് ഈ പരസ്‌പര ബന്ധിതമായ യൂണിവേഴ്‌സിന് തുടക്കം കുറിച്ചു. ഇനി ഈ സ്‌പൈ യൂണിവേഴ്‌സിന്‍റെ അഞ്ചാമത്തെ ചിത്രമായ 'ടൈഗര്‍ 3'യില്‍ ഷാരൂഖ് ഖാന്‍ 'പഠാന്‍' എന്ന അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടും.

  • " class="align-text-top noRightClick twitterSection" data="">

2012ല്‍ പുറത്തിറങ്ങിയ 'ഏക്‌ താ ടൈഗര്‍', 'ടൈഗര്‍ സിന്ദാ ഹേ' (2017), 'പഠാന്‍' (2023), 'ടൈഗര്‍ 3' (2023), 'വാര്‍ 2' എന്നിവയാണ് സ്‌പൈ യൂണിവേഴ്‌സിന്‍റെ ഭാഗമായുള്ള ചിത്രങ്ങള്‍. ഈ സ്‌പൈ യൂണിവേഴ്‌സില്‍, ഷാരൂഖ് ഖാന്‍റെ 'പഠാനി'ലൂടെ (Pathaan) ടൈഗര്‍ അതിഥി വേഷം ചെയ്‌തു കൊണ്ട് ഈ പരസ്‌പര ബന്ധിതമായ യൂണിവേഴ്‌സില്‍ പുതിയൊരു തുടക്കം കുറിച്ചു.

Also Read: Salman Khan's Look In Tiger 3 : കൈയ്യില്‍ തോക്കുമായി സല്‍മാന്‍ ; 'ടൈഗര്‍ 3' പുതിയ പോസ്‌റ്റര്‍

എന്നാലിപ്പോള്‍ ഈ യൂണിവേഴ്‌സിന്‍റെ ഭാഗമായി മറ്റൊരു വാര്‍ത്തയാണ് പുറത്തു വരുന്നത്. ഷാരൂഖ് ഖാനെ കൂടാതെ മറ്റൊരു ബോളിവുഡ് സൂപ്പര്‍താരവും 'ടൈഗര്‍ 3'യുടെ ഭാഗമാകുമെന്നാണ് സൂചന (Hrithik Roshan to join Tiger 3). 'വാര്‍' ഫ്രാഞ്ചൈസിയിലെ കബീര്‍ അഥവാ ഹൃത്വിക് റോഷനും 'ടൈഗര്‍ 3'യില്‍ പ്രത്യക്ഷപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍ (Hrithik Roshan aka Kabir from the War franchise).

ഈ സ്‌പൈ യൂണിവേഴ്‌സിലെ സൂപ്പര്‍ ചാരന്‍മാരുടെ സംയോജനത്തിന് സംവിധായകനും നിര്‍മാതാവുമായ ആദിത്യ ചോപ്ര തുടക്കം കുറിച്ചതായി സിനിമയോടടുത്ത വൃത്തം വെളിപ്പെടുത്തി. പഠാനൊപ്പം കബീറും 'ടൈഗർ 3'യിൽ പ്രത്യക്ഷപ്പെടുമെന്നാണ് ലഭിക്കുന്ന സൂചന. 'ടൈഗര്‍ 3യിലെ കബീറിനെ കുറിച്ചുള്ള ആദിത്യയുടെ കാഴ്‌ച്ചപ്പാടിനെ കുറിച്ച് ചുരുക്കം ചിലര്‍ക്ക് മാത്രമെ അറിയൂ. 'ടൈഗര്‍ 3' നവംബര്‍ 12ന് റിലീസ് ചെയ്യുമ്പോള്‍ മാത്രമെ ഇതു സംബന്ധിച്ചുള്ള വിശദീകരണങ്ങള്‍ അറിയാന്‍ കഴിയൂ.' -സിനിമയോടടുത്ത വൃത്തം പറഞ്ഞു.

Also Read: Salman Khan Gives Shoutout To Katrina 'കേറ്റ്, നിന്നോടൊപ്പം നൃത്തം ചെയ്യുന്നത് സന്തോഷകരമാണ്'; കത്രീനയുടെ ചിത്രങ്ങളുമായി സല്‍മാന്‍ ഖാന്‍

ടൈഗർ, പഠാന്‍, ഇപ്പോൾ കബീര്‍.. ഇവര്‍ മൂവരെയും ഒരൊറ്റ കുടക്കീഴില്‍ ഉള്‍പ്പെടുത്താനൊരുങ്ങുകയാണ് യാഷ്‌ രാജ് ഫിലിംസ്. മനീഷ് ശർമ സംവിധാനം ചെയ്‌ത 'ടൈഗർ 3'ല്‍ സൽമാൻ ഖാന്‍ ടൈഗറായും കത്രീന കൈഫ് സോയ ആയുമാണ് പ്രത്യക്ഷപ്പെടുന്നത്. പ്രതിനായകന്‍റെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്‌മിയും പ്രത്യക്ഷപ്പെടും. ആതിഷ് എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ ഇമ്രാന്‍ ഹാഷ്‌മി അവതരിപ്പിക്കുക. 'ടൈഗർ 3'യുടെ അഡ്വാന്‍സ് ബുക്കിങ് നവംബര്‍ 5ന് ആരംഭിക്കും.

'ടൈഗർ 3'യ്‌ക്ക് ശേഷം അയാൻ മുഖർജി സംവിധാനം ചെയ്യുന്ന 'വാർ 2' ലേക്ക് ഹൃത്വിക് റോഷന്‍ കടക്കും. കിയാര അദ്വാനി നായികയായി എത്തുമ്പോള്‍ തെലുഗു സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആര്‍ ആണ് 'വാര്‍ 2'ല്‍ ഹൃത്വിക്കിന്‍റെ വില്ലനായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

Also Read: Tiger 3 Trailer സല്‍മാനൊപ്പം മാസ് അവതാറില്‍ കത്രീനയും, കൊടുംവില്ലനായി ഇമ്രാന്‍ ഹാഷ്‌മി, ടൈഗര്‍ 3 ട്രെയിലര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.