ETV Bharat / bharat

How To Check Train PNR Status എന്താണ് ട്രെയിൻ ടിക്കറ്റിന്‍റെ പിഎൻആർ സ്റ്റാറ്റസ്? യാത്രക്കാർക്ക് എങ്ങനെ പരിശോധിക്കാം? അറിയേണ്ടതെല്ലാം... - പിഎൻആർ നമ്പർ

Train PNR Status ബുക്ക് ചെയ്‌ത ടിക്കറ്റ് കൺഫേം ആയാലും ഇല്ലെങ്കിലും യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റിനെ കുറിച്ചുള്ള മുഴുവൻ വിവരവും ലഭ്യമാക്കുന്ന സംവിധാനമാണ് പിഎൻആർ സ്‌റ്റാറ്റസ്.

How To Check Train PNR Status  PNR Status  PNR Number  പിഎൻആർ സ്‌റ്റാറ്റസ്  പിഎൻആർ  ട്രെയിൻ യാത്രക്കാർക്ക്  പിഎൻആർ സ്‌റ്റാറ്റസ് എങ്ങനെ പരിശോധിക്കാം  Confirm Ticket  Indian Railway  Passenger Name Record  IRCTC website  ട്രെയിൻ ടിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ  ട്രെയിൻ  ഇന്ത്യൻ റെയിൽവേ  പിഎൻആർ നമ്പർ  ഐആർസിടിസി ഔദ്യോഗിക വെബ്‌സൈറ്റ്
How To Check Train PNR Status
author img

By ETV Bharat Kerala Team

Published : Sep 1, 2023, 10:19 PM IST

ഷ്യയിലെ തന്നെ ഏറ്റവും വലിയ ഗതാഗത ശൃംഖലയിലൊന്നാണ് ഇന്ത്യന്‍ റെയില്‍വേ. ദിവസേന ലക്ഷക്കണക്കിന് ആളുകളാണ് രാജ്യത്ത് യാത്രക്കായി ട്രെയിനിനെ ആശ്രയിക്കുന്നത്. ഇത്രയും വലിയ ഗതാഗത ശൃംഖലയായിരുന്നിട്ടും രാജ്യത്ത് ട്രെയിൻ ടിക്കറ്റ് ലഭിക്കാൻ സ്‌റ്റേഷനുകളിൽ കാത്തുകെട്ടി കിടക്കുന്നവർ അനുഭവിക്കുന്നത് വലിയ ദുരിതമാണ്.

ചില സാഹചര്യങ്ങളിൽ ടിക്കറ്റ് കൺഫേം (Confirm Ticket) ആകാതെയും വെയിറ്റിങ് ലിസ്‌റ്റിൽ (Waiting listed) കിടന്നും യാത്രക്കാർ കൂടുതൽ പ്രതിസന്ധി നേരിടാറുണ്ട്. ഓൺലൈൻ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്‌തതെങ്കിൽ യാത്രാ തീയതിക്ക് മുൻപ് ടിക്കറ്റ് കൺഫേം ആയില്ല എങ്കിൽ നിങ്ങളുടെ ട്രെയിൻ ടിക്കറ്റ് (Train Ticket) നിയമപരമായി പരിഗണിക്കില്ല. ഇത്തരം സാഹചര്യങ്ങളിലാണ് പിഎൻആർ സ്‌റ്റാറ്റസ് (PNR Status) പരിശോധിക്കുന്നതിന്‍റെ പ്രാധാന്യം.

ബുക്ക് ചെയ്‌ത ടിക്കറ്റ് കൺഫേം ആയാലും ഇല്ലെങ്കിലും യാത്രക്കാർക്ക് അവരുടെ ട്രെയിൻ ടിക്കറ്റിനെ കുറിച്ചുള്ള മുഴുവൻ വിവരവും ലഭ്യമാക്കുന്ന സംവിധാനമാണ് പിഎൻആർ സ്‌റ്റാറ്റസ്. ഇന്ത്യൻ റെയിൽവേയിൽ (Indian Railway) നിന്നും ഓൺലൈനായോ അല്ലാതെയോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടാകുന്ന പ്രത്യേക സംഖ്യയാണ് പിഎൻആർ നമ്പർ (Passenger Name Record). ഇത് ഓരോ വ്യക്തിക്കും വ്യത്യസ്‌തമായിരിക്കും.

ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (IRCTC website) വഴിയും വിവിധ ആപ്ലിക്കേഷനുകൾ വഴിയും ട്രെയിൻ പിഎൻആർ സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കാം. അല്ലാത്ത പക്ഷം യാത്രക്കാർക്ക് ഫോൺ കോളുകളിലൂടെയും എസ്‌എംഎസ്‌ വഴിയും അവരുടെ ട്രെയിൻ ടിക്കറ്റിന്‍റെ നിലവിലെ അവസ്ഥ അറിയാൻ സാധിക്കും.

എങ്ങനെയെല്ലാം പിഎൻആർ സ്‌റ്റാറ്റസ് പരിശോധിക്കാം (Methods To Check PNR Status)

  • ഐആർസിടിസി ഔദ്യോഗിക വെബ്‌സൈറ്റ് വഴി
  • റെയിൽവേ അന്വേഷണ കൗണ്ടറുകളിൽ നിന്ന് (Railway inquiry counters)
  • ഐആർസിടിസി മൊബൈൽ ആപ്ലിക്കേഷൻ വഴി (IRCTC Mobile App)
  • റെയിൽവേയുടെ റിസർവേഷൻ ചാർട്ടിലൂടെ
  • തേർഡ് പാർട്ടി വെബ്‌സൈറ്റുകളിലൂടെ

പിഎൻആർ സ്‌റ്റാറ്റസ് പരിശോധിക്കേണ്ടതെങ്ങനെ ? (How To Check PNR Status)

  • ഐആർസിടിസി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
  • ലോഗിൻ പേജിൽ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക
  • നിങ്ങൾ നിലവിൽ ഐആർസിടിസിയിൽ അക്കൗണ്ട് തുടങ്ങിയിട്ടില്ല എങ്കിൽ ആദ്യം രജിസ്‌റ്റർ ചെയ്‌ത് ലോഗിൻ ചെയ്യേണ്ടതാണ്
  • ലോഗിൻ ചെയ്യാതെ പിഎൻആർ സ്‌റ്റാറ്റസ് പരിശോധിക്കാൻ തേർഡ് പാർട്ടി വെബ്‌സൈറ്റുകളും ഉപയോഗിക്കാം
  • ലോഗിൻ ചെയ്‌ത ശേഷം ഐആർസിടിസി ഔദ്യോഗിക വെബ്‌സൈറ്റിൽ തുറന്നുവരുന്ന പേജിൽ ട്രെയിൻ (Train) എന്ന ടാബ് ക്ലിക്ക് ചെയ്‌ത് പിഎൻആർ അന്വേഷണം (PNR Inquiry) തെരഞ്ഞെടുക്കുക.
  • തുറന്നുവരുന്ന പേജിൽ പത്തക്ക പിഎൻആർ നമ്പർ (10 Digit PNR Number) രേഖപ്പെടുത്തി Get Status എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക
  • നിങ്ങളുടെ ടിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകും.

എസ്‌എംഎസ്‌ വഴി പിഎൻആർ സ്റ്റാറ്റസ് അറിയാൻ PNR എന്ന് ടൈപ്പ് ചെയ്‌ത് നിങ്ങളുടെ 10 അക്കങ്ങളുള്ള നമ്പർ നൽകുക (Eg : PNR 0000000000). തുടർന്ന് 5676747, 139, 57886, 5888 ഇതിൽ ഏതെങ്കിലും നമ്പറിൽ എസ്‌എംഎസ്‌ (SMS) ചെയ്യാവുന്നതാണ്. ഫോൺ കോൾ വഴി അറിയാൻ 139 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

പിഎൻആർ സ്‌റ്റാറ്റസിൽ ലഭ്യമായ വിവരങ്ങൾ

  • ട്രെയിന്‍റെ പേര്
  • ട്രെയിൻ നമ്പർ
  • സീറ്റ് നമ്പർ
  • യാത്രയുടെ തീയതി
  • കോച്ചും ക്വാട്ടയും
  • ട്രെയിൻ ബുക്കിംഗ് നില (Waitlisted, confirmed, RAC, etc.)
  • നിലവിലെ നില
  • ട്രെയിൻ യാത്ര ക്ലാസ് (1 AC, 2 AC, CC, SL etc.)
  • ചാർട്ട് തയ്യാറാക്കൽ നില (ചാർട്ട് തയ്യാറാക്കി/ചാർട്ട് തയ്യാറാക്കിയിട്ടില്ല)
  • ട്രെയിൻ പുറപ്പെടുന്ന സ്‌റ്റേഷൻ
  • ട്രെയിൻ നിർത്തുന്ന സ്‌റ്റേഷൻ
  • ട്രെയിൻ കയറുന്ന സ്റ്റേഷൻ
  • യാത്രയുടെ സമയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.