ETV Bharat / bharat

How To Apply For SBI Apprenticeship Exam : എസ് ബി ഐയിൽ 6160 ഒഴിവുകൾ ; അപേക്ഷിക്കേണ്ടതിങ്ങനെ

author img

By ETV Bharat Kerala Team

Published : Sep 1, 2023, 2:24 PM IST

Updated : Sep 1, 2023, 4:16 PM IST

424 Openings in Kerala : ആകെ 6160 ഒഴിവുകളാണുള്ളത്. കേരളത്തിൽ മാത്രം 424 ഒഴിവുകൾ

How to Apply for SBI Clerk PO Apprenticeship  sbi job opening  sbi exam  sbi exam malayalam  sbi exam date  sbi clerck exam  sbi job opportunities  എസ് ബി ഐ ജോലി  എസ് ബി ഐ  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  എസ് ബി ഐ ജോലി അപേക്ഷ  424 Openings in Kerala only  കേരളത്തിൽ മാത്രം 424 ഒഴിവുകൾ
How to Apply for SBI Clerk PO Apprenticeship

ന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ് ബി ഐ) നിരവധി തൊഴിലവസരങ്ങൾ. 2023 ലെ അപ്രന്‍റീസ് റിക്രൂട്ട്മെന്‍റിനുള്ള വിജ്ഞാപനം എസ് ബി ഐ പുറത്തിറക്കി. ക്ലാർക്ക്, പ്രൊബേഷനറി ഓഫിസർ എന്നീ തസ്തികകളിലേക്ക് നടത്തുന്ന നിയമനത്തിന്‍റെ രജിസ്ട്രേഷൻ സെപ്‌റ്റംബര്‍ 1-ന് തുടങ്ങി 21-ന് അവസാനിക്കും.

ആകെ 6160 ഒഴിവുകളാണുള്ളത്. കേരളത്തിൽ മാത്രം 424 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ എസ് ബി ഐയുടെ ഔദ്യോഗിക സൈറ്റായ sbi.co.in വഴി അപേക്ഷിക്കണം. ഉദ്യോഗാർഥികൾക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.

എങ്ങനെ അപേക്ഷിക്കാം ?

പ്രധാന തീയതികൾ

  • അപേക്ഷിച്ച് തുടങ്ങാവുന്ന തീയതി: സെപ്റ്റംബർ 1, 2023
  • അപേക്ഷ നൽകേണ്ട അവസാന തീയതി: സെപ്റ്റംബർ 21, 2023
  • ഓൺലൈൻ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 21, 2023
  • എഴുത്തുപരീക്ഷ: ഒക്ടോബർ/ നവംബർ 2023

യോഗ്യത : ഉദ്യോഗാർഥികൾ അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ബിരുദം നേടിയവരാകണം.

പ്രായം: 20 നും 28 നും ഇടയിൽ.

തിരഞ്ഞെടുപ്പ് പ്രക്രിയ

ഓൺലൈൻ എഴുത്തുപരീക്ഷയും പ്രാദേശിക ഭാഷാ പരീക്ഷയും ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. 60മിനിട്ട് ദൈർഘ്യവും 100 ​​ചോദ്യങ്ങളുമുള്ള എഴുത്തുപരീക്ഷയിൽ പരമാവധി മാർക്ക് 100 ആണ്. ജനറൽ ഇംഗ്ലീഷ് പരീക്ഷ ഒഴികെ, മറ്റ് പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ 13 പ്രാദേശിക ഭാഷകളിൽ നൽകും. ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കൊങ്കണി, മലയാളം, മണിപ്പൂരി, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലായിരിക്കും ചോദ്യ പേപ്പറുകൾ പ്രസിദ്ധീകരിക്കുക. പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഒരു വർഷം ട്രെയിനിംഗ് നൽകിയശേഷം നിയമനം നടത്തും. ട്രെയിനിംഗ് കാലയളവിൽ 15000 രൂപ സ്റ്റൈപ്പൻഡ് ആയി ലഭിക്കും.

അപേക്ഷാ ഫീസ് :

ജനറൽ/ ഒബിസി/ ഇഡബ്ല്യുഎസ് വിഭാഗത്തിന്- ₹300/-

SC/ST/PwBD വിഭാഗം ഉദ്യോഗാർഥികൾ ഫീസ് അടയ്‌ക്കേണ്ടതില്ല.

ആകെ ഒഴിവുകൾ : 6160

ഒഴിവുകൾ സംസ്ഥാനം തിരിച്ച്

  • രാജസ്ഥാൻ: 925
  • തമിഴ്‌നാട്: 648
  • ഉത്തർ പ്രദേശ്: 412
  • മഹാരാഷ്ട്ര: 466
  • കേരളം: 424
  • ആന്ധ്രാപ്രദേശ്: 390
  • പഞ്ചാബ്: 365
  • പശ്ചിമ ബംഗാൾ: 328
  • മധ്യപ്രദേശ്: 298
  • ഗുജറാത്ത്: 291
  • ഒഡിഷ: 205
  • ഹിമാചൽ പ്രദേശ്: 200
  • കർണാടക: 175
  • ഹരിയാന: 150
  • തെലങ്കാന: 125
  • അസം: 121
  • മേഘാലയ: 31
  • ത്രിപുര: 22
  • നാഗാലാൻഡ്: 21
  • അരുണാചൽ പ്രദേശ്: 20
  • മണിപ്പൂർ: 20
  • മിസോറാം: 17

ഓൺലൈൻ ആയി അപേക്ഷിക്കേണ്ടതിങ്ങനെ :

1. എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://sbi.co.in/ തുറക്കുക.

2. ഹോം പേജിൽ നിന്ന് കരിയർ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

3. പുതിയ പേജ് തുറക്കുമ്പോൾ ആദ്യം കാണുന്ന എസ് ബി ഐ അപ്രന്‍റീസ് അപേക്ഷ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

4. വിവരങ്ങൾ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലോഗിൻ ചെയ്യുക.

5. അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം അപേക്ഷ ഫീസ് അടയ്ക്കുക.

6. അപേക്ഷ സമർപ്പിക്കാനുള്ള ബട്ടണിൽ ക്ലിക്ക് ചെയ്ത് കോപ്പി ഡൗൺലോഡ് ചെയ്യുക.

Also Read: ആധാർ- പാൻകാർഡ് ലിങ്ക് ചെയ്‌തില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

Last Updated : Sep 1, 2023, 4:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.