ETV Bharat / bharat

കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹമുണ്ടോ, എങ്കിലറിയണം രാജ്യത്തെ നിയമം

കുട്ടികള്‍ ഉള്ള ദമ്പതികളും ദത്തെടുക്കാന്‍ അര്‍ഹരാണ്. അവിവാഹിതരോ അല്ലെങ്കില്‍ വിവാഹ ബന്ധം ഉപേക്ഷിച്ചവരോ ആയ സ്ത്രീകള്‍ക്ക് ഏത് ലിംഗത്തില്‍പെട്ട കുട്ടികളെയും ദത്തെടുക്കാം

How To Adopt A Child In India  child adoption procedures in India  who are eligible in India to adopt a child  cara  www.cara.nic.in  HAMA  JJ Act  ഇന്ത്യയിലെ ദത്തെടുക്കല്‍ നിയമങ്ങള്‍  ഇന്ത്യയിലെ ദത്തെടുക്കാന്‍ അര്‍ഹരായവര്‍  ദത്തെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ദത്തെടുക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍
author img

By

Published : Mar 14, 2022, 1:20 PM IST

ഹിന്ദു ദത്തെടുക്കല്‍ പരിപാലന നിയമം(HAMA), ബാലാവകാശ നിയമം(JJ Act) എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ ദത്തെടുക്കല്‍ പ്രധാനമായും നിയന്ത്രിക്കപ്പെട്ടിരിക്കുന്നത്. ഹിന്ദു, ജൈന, ബുദ്ധ, സിഖ് മതവിഭാഗങ്ങള്‍ക്ക് ഹിന്ദു ദത്തെടുക്കല്‍ പരിപാലന നിയമവും മറ്റ് മതവിഭാഗങ്ങള്‍ക്ക് ബാലാവകാശ നിയമവുമാണ് ബാധകം. 2015ല്‍ കേന്ദ്രസര്‍ക്കാര്‍ രൂപികരിച്ച ദത്തെടുക്കല്‍ വിവരശേഖരണ അതോറിറ്റി(CARA) ഇന്ത്യയിലെ ദത്തെടുക്കല്‍ പ്രക്രിയ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കി.

ദത്തെടുക്കാനുള്ള കുട്ടികളുടെയും ദത്തെടുക്കാന്‍ അപേക്ഷിച്ച മതാപിതാക്കളുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേന്ദ്രീകൃത ഡിജിറ്റല്‍ ഡാറ്റബേസാണ് സിഎആര്‍എ. സിഎആര്‍എ കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രാലയത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ്. രാജ്യത്തിന് പുറത്തുനിന്ന് ഇന്ത്യയിലെ കുട്ടികളെ ദത്തെടുക്കുന്നതും, രാജ്യത്തിനകത്ത് ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തക്ക് കുട്ടികളെ ദത്തെടുക്കുന്നതും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് സിഎആര്‍എ ആണ്.

1993ലെ രാജ്യാന്തര ദത്തെടുക്കല്‍ സംബന്ധിച്ച ഹേഗ് കണ്‍വെന്‍ഷന്‍റെ അടിസ്ഥാനത്തിലാണ് സിഎആര്‍എ ഇന്ത്യയ്ക്ക് പുറത്ത് നിന്ന് ഇന്ത്യയിലെ കുട്ടികളെ ദത്തെടുക്കുന്നത് നിയന്ത്രിക്കുന്നത്. ഹേഗ് കണ്‍വെന്‍ഷന് ഇന്ത്യ 2003ലാണ് നിയമപ്രാബല്യം നല്‍കുന്നത്. ഇന്ത്യയില്‍ വിവാഹം കഴിക്കാതെ ഒന്നിച്ച് താമസിക്കുന്നവര്‍ക്ക് (live-in relationship ) ദത്തെടുക്കാന്‍ 2018ല്‍ സിഎആര്‍എ അനുമതി നല്‍കി. എന്നാല്‍ ഇങ്ങനെ വിദേശത്ത് താമസിക്കുന്നവര്‍ക്ക് ഇന്ത്യയിലെ കുട്ടികളെ ദത്തെടുക്കാന്‍ അനുമതിയില്ല. ദത്തെടുക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ സ്ഥാപനങ്ങളടക്കം സ്വീകരിക്കേണ്ട നടപടി ക്രമങ്ങളെ സംബന്ധിച്ച് സിഎആര്‍എയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്.

ദത്തെടുക്കാന്‍ അര്‍ഹരായവര്‍ ആരൊക്കെ?

ദത്തെടുക്കുന്നവര്‍ക്ക് ശാരീരികമായും, മാനസികമായും, വൈകാരികമായും അസ്ഥിരത ഉണ്ടാവാന്‍ പാടില്ല. സാമ്പത്തികമായി കുട്ടിയെ സംരക്ഷിക്കാന്‍ കഴിവുണ്ടായിരിക്കണം. മാരകമായ രോഗങ്ങള്‍ ഉണ്ടാവാന്‍ പാടില്ല.

കുട്ടികള്‍ ഉള്ള ദമ്പതികളും ദത്തെടുക്കാന്‍ അര്‍ഹരാണ്. അവിവാഹിതരോ അല്ലെങ്കില്‍ വിവാഹ ബന്ധം ഉപേക്ഷിച്ചവരോ ആയ സ്ത്രീകള്‍ക്ക് ഏത് ലിംഗത്തില്‍പെട്ട കുട്ടികളെയും ദത്തെടുക്കാം. അവിവാഹിതനായ പുരുഷന്‍ ദത്തെടുക്കുന്നതിന് അര്‍ഹനല്ല.

ദമ്പതിമാര്‍ ദത്തെടുക്കുമ്പോള്‍ ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും സമ്മതം ആവശ്യമാണ്. ഏതെങ്കിലും ഒരാളുടെ താത്പര്യത്തിന്‍റെ അടിസ്ഥാനത്തില്‍ ദത്തെടുക്കാന്‍ സാധിക്കില്ല. കുറഞ്ഞത് രണ്ട് വര്‍ഷത്തെയെങ്കിലും സ്ഥിരതയാര്‍ന്ന ദാമ്പത്യ ബന്ധമുള്ള ദമ്പതിമാര്‍ക്കെ ദത്തെടുക്കാന്‍ അനുമതിയുള്ളൂ.
ദത്തെടുക്കപ്പെടുന്ന കുട്ടിയുടെ വയസും ദമ്പതിമാരില്‍ ആരുടെയെങ്കിലും ഒരാളുടെ വയസും തമ്മിലുള്ള വ്യത്യാസം 25 വയസില്‍ കുറയാന്‍ പാടില്ല. ദത്തെടുക്കാന്‍ താത്പര്യം കാണിച്ച് രജിസ്റ്റര്‍ചെയ്യുന്ന സമയത്തെ വയസാണ് ഇതിനായി പരിഗണിക്കുക. കുടുംബബന്ധമുള്ളവരെ ദത്തെടുക്കുമ്പോള്‍ പ്രായത്തിന്‍റെ മാനദണ്ഡം ഒഴിവാക്കും.

മൂന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ദത്തെടുക്കാന്‍ സാധിക്കില്ല. എന്നാല്‍ കുടുംബത്തില്‍ നിന്ന് തന്നെ ദത്തെടുക്കുമ്പോഴോ നിയമത്തില്‍ തന്നെ പറഞ്ഞിരിക്കുന്ന പ്രകാരം ശാരീരക വൈകല്യമുള്ള കുട്ടികളെ ദത്തെടുക്കുമ്പോഴോ ഈ വിലക്ക് ബാധകമല്ല.

എങ്ങനെയാണ് ദത്തെടുക്കുക

www.cara.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചും 2017ലെ അഡോപ്ഷന്‍ റെഗുലേഷന്‍സില്‍ പറഞ്ഞിരിക്കുന്ന നടപടി ക്രമം പാലിച്ചുമാണ് ഒരാള്‍ക്ക് ദത്തെടുക്കാന്‍ സാധിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cara.nic.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. നിങ്ങള്‍ക്ക് ഇങ്ങനെ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ജില്ല ശിശു സംരക്ഷണ ഒഫിസറെ സമീപിക്കാവുന്നതാണ്

ദത്തെടുക്കല്‍ പ്രക്രിയ

www.cara.nic.in വെബ്‌സൈറ്റില്‍ നിങ്ങള്‍ ആവശ്യമായ എല്ലവിവരങ്ങളും അപ്‌ലോഡ് ചെയ്തതിന് ശേഷം 30 ദിവസത്തിനുള്ളില്‍ പ്രത്യേക ദത്തെടുക്കല്‍ ഏജന്‍സി നിങ്ങള്‍ നിയമപ്രകാരം ദത്തെടുക്കാന്‍ അര്‍ഹരാണോ എന്ന് പരിശോധിക്കുന്നു. ദത്തെടുക്കല്‍ അപേക്ഷ നിരസിക്കുകയാണെങ്കില്‍ അതിനുള്ള കാരണങ്ങള്‍ നിങ്ങളെ അറിയിക്കും. ദത്തെടുത്തതിന് ശേഷം രണ്ട് വര്‍ഷ കാലയളവില്‍ നിങ്ങളെ പറ്റിയുള്ള തുടര്‍ റിപ്പോര്‍ട്ടുകള്‍ പ്രത്യേക ദത്തെടുക്കല്‍ എജന്‍സി തയ്യാറാക്കും. അതില്‍ നിങ്ങള്‍ ദത്തെടുത്ത കുട്ടിയെ വളര്‍ത്തുന്നതിന് അനര്‍ഹരാണെന്ന് കണ്ടെത്തിയാല്‍ നിങ്ങളുടെ ദത്തെടുക്കല്‍ അസാധുവാക്കി കുട്ടിയെ ബന്ധപ്പെട്ട ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റി സംരക്ഷിക്കും

ദത്തെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള പ്രത്യേക ദത്തെടുക്കല്‍ ഏജന്‍സിയില്‍ നിന്ന് (Specialised Adoption Agency)മാത്രമേ ദത്തെടുക്കാവൂ. നെഴ്‌സിങ് ഹോം, ആശുപത്രികള്‍ എന്നിവയില്‍ നിന്ന് ദത്തെടുക്കുന്നത് നിയമവിരുദ്ധമാണ്. www.cara.nic.in വൈബ്‌സൈറ്റില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയാണെങ്കില്‍ നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും എന്നുള്ള കാര്യവും ഓര്‍ക്കണം.

സിആര്‍എ മാര്‍ഗ നിര്‍ദേശത്തില്‍ പറഞ്ഞതല്ലാതെ മറ്റ് പണമൊന്നും ദത്തെടുക്കുന്നതിന് വേണ്ടി നല്‍കേണ്ടതില്ല. ദത്തെടുക്കുന്നതിന് വേണ്ടി ഇടനിലക്കാരെ സമീപിക്കരുത്. രാജ്യത്തെ ദത്തെടുക്കല്‍ നിയമപ്രകാരം ഇടനിലക്കാര്‍ക്ക് ഒരു സ്ഥാനവുമില്ല. ദത്തെടുക്കലുമായി ബന്ധപ്പെട്ട് അടയ്‌ക്കേണ്ട തുക സംബന്ധിച്ച് അറിയണമെങ്കില്‍ ദത്തെടുക്കലുമായി ബന്ധപ്പെട്ട് 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ മാര്‍ഗനിര്‍ദേശത്തിലെ പട്ടിക 13 പരിശോധിക്കുക.

ദത്തെടുക്കല്‍ നിയമത്തിന് വിരുദ്ധമായി ദത്തെടുക്കുകയാണെങ്കില്‍ കുട്ടികളെ കടത്തുന്ന ശൃഖലയുടെ ഭാഗമാകുകയാണ് നിങ്ങളെന്ന തിരിച്ചറിവ് ഉണ്ടാവാണം. അതിനുള്ള നിയമപരമായ നടപടിയും നിങ്ങള്‍ നേരിടേണ്ടിവരും.

ALSO READ: പ്രോട്ടീന്‍ ഭക്ഷണങ്ങളുടെ വൈവിധ്യം രക്തസമ്മര്‍ദം തടയാന്‍ സഹായിക്കുമെന്ന് പഠനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.