ന്യൂഡൽഹി: കൊവിഡ് കേസുകൾ രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളം ഓക്സിജന്‍റെ ഉപയോഗം വർധിക്കുന്നത് ഗുരുതരമായ ക്ഷാമത്തിന് കാരണമാകുന്നു. ഇതേതുടർന്ന് ഓക‍്‌സിജൻ ടാങ്കുകൾ സംസ്ഥാനങ്ങൾക്ക് എത്തിക്കുന്നതിനായി ഇന്ത്യന്‍ റെയിൽവേ ഓക്സിജന്‍ എക്സ്പ്രസുകൾ ആരംഭിച്ചു.
വിസാഖ്, ബൊക്കാരോ, റൂർക്കേല എന്നിവിടങ്ങളിലെ ഓക്സിജൻ പ്ലാന്‍റുകളിൽ നിന്നാണ് മെഡിക്കൽ ഓക്സിജന്‍ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നത്. ദേശീയ തലസ്ഥാനത്ത് വേണ്ടത്ര ഓക്സിജൻ ലഭിക്കാത്ത സാഹചര്യത്തിൽ റൂർക്കേലയിൽ നിന്ന് ഓക്സിജൻ എക്‌സ്‌പ്രസ് ആരംഭിക്കാൻ ഡൽഹി സർക്കാർ റെയിൽവേ ബോർഡിനോട് അഭ്യർഥിച്ചു.
ഒമ്പത് സ്ഥലങ്ങളിൽ നിന്ന് ഓക്സിജന്‍ എത്തിക്കണമെന്ന് ഡൽഹി സർക്കാർ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു. 'ഓക്സിജൻ എക്‌സ്‌പ്രസ്' ട്രെയിനുകളുടെ ഓരോ ടാങ്കറിനും 16 ടൺ മെഡിക്കൽ ഓക്സിജൻ വഹിക്കാൻ കഴിയും. ഈ ട്രെയിനുകൾ ശരാശരി 65 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു.
അതേസമയം ഉത്തർപ്രദേശിലെ മെഡിക്കൽ ഓക്സിജന്‍റെ ആവശ്യകതക നിറവേറ്റുന്നതിനും ട്രെയിനിന്‍റെ സുഗമമായ ചലനത്തിനും ലഖ്‌നൗ മുതൽ വാരാണസി വരെ യാത്ര മാർഗം സൃഷ്ടിച്ചിട്ടുണ്ട്. മെഡിക്കൽ ഓക്സിജൻ വഹിച്ചുകൊണ്ടുള്ള മറ്റൊരു ഓക്സിജൻ എക്‌സ്‌പ്രസ് നാസിക്കിൽ എത്തി. ഓക്സിജനെത്തിക്കുന്നതിന് നിരവധി വെല്ലുവിളികളാണ് റെയിൽവേ നേരിടുന്നത്.
" ട്രക്കുകൾ സ്ഥലത്തെത്തുവാന്‍ ഒരു ദിവസത്തിലധികം സമയം എടുക്കുമായിരുന്നു എന്നാലിപ്പോൾ ഈ സംവിധാനം അതിവേഗ യാത്രക്ക് സഹായകമാണ്" എന്ന് റെയിൽവേ ഉദ്യോഗസ്ഥൻ പറയുന്നു. ട്രെയിനിന്‍റെ ശരാശരി വേഗത 65 കിലോമീറ്റർ വേഗതയിൽ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും റോഡ് ഗതാഗതവുമായി താരതമ്യപ്പെടുത്തുമ്പോൾ ഓക്സിജൻ എത്തിക്കാൻ കുറച്ച് സമയമെടുക്കും.