ETV Bharat / bharat

'കൊവാക്‌സിന്‍' എങ്ങനെ കൊവിഡിൽ നിന്ന് സംരക്ഷിക്കുന്നു

കൊവാക്‌സിന്‍ എങ്ങനെ ശരീരത്തിൽ പ്രവർത്തിക്കുന്നുവെന്നും വാക്‌സിന്‍ എങ്ങനെ രോഗമുക്തി നൽകുന്നുവെന്നും ഫാര്‍മ കണ്‍സള്‍ട്ടന്‍റായ സ്വരൂപ് പാണ്ഡെ വ്യക്തമാക്കുന്നു. ഇ ടി വി ഭാരതിന്‍റെ സുഖീഭവ സംഘം അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ

How Covaxin will protect from COVID  Covaxin  കൊവാക്‌സിന്‍  ഇ ടി വി  etv  etvbharat  \covid  covid-19  inidian vaccine  കൊറോണ വാർത്തകൾ
കൊവാക്‌സിന്‍ എങ്ങനെ കൊവിഡിൽ നിന്ന് സംരക്ഷിക്കുന്നു
author img

By

Published : Feb 5, 2021, 3:33 PM IST

രോ വര്‍ഷവും ദശലക്ഷക്കണക്കിന് ജീവനുകളാണ് പ്രതിരോധ മരുന്നുകള്‍ രക്ഷിക്കുന്നത്. നമ്മുടെ ശരീരത്തിന് തിരിച്ചറിയുവാന്‍ കഴിയുന്ന അണുവിന്‍റെ ഒരു ഭാഗം തന്നെയാണ് പ്രതിരോധ മരുന്നുകളും. ഇങ്ങനെ തിരിച്ചറിഞ്ഞ് നമ്മുടെ ശരീരം അടുത്ത തവണ ശരിക്കും ഒരു അണുബാധയുടെ ഭീഷണി വരുമ്പോള്‍ ശരീരത്തില്‍ ഒരു പ്രതിരോധ പ്രതികരണം വികസിപ്പിക്കും. നമ്മുടെ ശരീരത്തില്‍ അണുബാധകള്‍ക്കെതിരെ സംരക്ഷണമായി നിലകൊള്ളുന്ന ധാരാളം പോരാളികള്‍ ഉണ്ട്.

ഇ ടി വി ഭാരതിന്‍റെ സുഖീഭവ സംഘം ഇതേ കുറിച്ച് കൂടുതല്‍ ആഴത്തില്‍ അറിയുന്നതിനു വേണ്ടി ഒരു ഫാര്‍മ കണ്‍സള്‍ട്ടന്‍റായ സ്വരൂപ് പാണ്ഡെയുമായി സംസാരിച്ചു.

നിലവില്‍ 50-ലധികം കൊവിഡ് പ്രതിരോധ മരുന്നുകള്‍ പരീക്ഷണ ഘട്ടത്തിലുണ്ട്.കൊറോണ വൈറസിനെ ചെറുക്കുവാന്‍, സ്‌പൈക് പ്രോട്ടിനുകള്‍ക്കെതിരെ വേണ്ട ആന്‍റീബോഡികള്‍ എന്ന് വിളിക്കുന്ന പോരാളികള്‍ നമുടെ ശരീരത്തിലുണ്ടെങ്കില്‍ രോഗം നമ്മെ ബാധിക്കുവാനുള്ള അവസരം വളരെ അധികം കുറയും. ഇങ്ങനെ ആന്‍റീബോഡികള്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ രണ്ട് വഴികളാണ് മുന്നിലുള്ളത്. സ്‌പൈക് പ്രോട്ടീനുകളുടെ ഭാഗം അല്ലെങ്കില്‍ സ്‌പൈക് പ്രോട്ടീനുകള്‍ തന്നെ യ പ്രതിരോധ മരുന്നായി നല്‍കുകയാണ് ഒരു വഴി. രണ്ടാമത്തെ വഴി സ്‌പൈക് പ്രോട്ടീനുകളെ എങ്ങനെ നിര്‍മ്മിക്കാം എന്നുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി ശരീരത്തെ കൊണ്ടു തന്നെ സ്‌പൈക് പ്രോട്ടീനുകള്‍ ഉല്‍പ്പാദിപ്പിക്കുകയാണ്. പ്രതിരോധ മരുന്നുകളിലുള്ള സ്‌പൈക് പ്രോട്ടീനുകള്‍ വളരെ അധികം ദുര്‍ബലമായതിനാല്‍ അത് രോഗങ്ങളൊന്നും വരുത്തുവാന്‍ കാരണമാകുന്നില്ല. അതിനാല്‍ വാക്‌സിന്‍ നല്‍കി കഴിഞ്ഞാല്‍ ഒരാള്‍ക്ക് രോഗമൊന്നും വരുകയില്ല.

നിങ്ങളുടെ ശരീരത്തില്‍ വൈറസിനെതിരെ ആന്‍റീബോഡികളുടെ പ്രതികരണം സൃഷ്ടിച്ചു കൊണ്ടാണ് കൊവിഡ് വാക്‌സിന്‍ നിങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നത്. അതേ സമയം തന്നെ അത് നിങ്ങളെ കൊവിഡ് ബാധിതനാക്കുന്നുമില്ല. മാത്രമല്ല, അത് നിങ്ങള്‍ക്ക് ചുറ്റുമുള്ളവരേയും സംരക്ഷിക്കും. പ്രത്യേകിച്ച് കൊവിഡ് മൂലം കടുത്ത രോഗ ബാധ ഉണ്ടാകാൻ സാധ്യത ഉള്ളവരെ.

രാജ്യത്തുടനീളം നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഈ പ്രതിരോധ മരുന്ന് ശരീരം സഹിഷ്ണുതയോടെ സ്വീകരിക്കുന്നുവെന്നും അത് നല്‍കുന്നത് സുരക്ഷിതമാണെന്നുമാണ്. കൊവാക്‌സിൻ പ്രത്യേക ആന്‍റീബോഡികള്‍ ഉല്‍പ്പാദിപ്പിച്ചു കൊണ്ട് രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു. ഗുണഫലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പ്രതിരോധ മരുന്നിന്‍റെ പ്രതികൂല പ്രതിപ്രവര്‍ത്തനങ്ങള്‍ പരിമിതവും കൈകാര്യം ചെയ്യാന്‍ കഴിയുന്നതുമാണ്. അതിലുപരി ലോകാരോഗ്യ സംഘടന പറയുന്നത് പ്രകാരം പ്രസ്തുത പ്രതിരോധ മരുന്ന് ഉപയോഗിക്കുവാന്‍ അനുമതി നല്‍കുന്നതിനു മുന്‍പായി അതിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങള്‍ പരിശോധിക്കുവാന്‍ അവര്‍ക്കൊരു സുരക്ഷാ വ്യവസ്ഥയുണ്ടെന്നാണ്.

30000-ലധികം സന്നധ സേവകരില്‍ കൊവാക്‌സിന്‍ പരീക്ഷിച്ചു കഴിഞ്ഞു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ആളുകളില്‍ പരീക്ഷിച്ചിരിക്കുന്ന വാക്‌സിനും ഇതാണ്. എന്നാല്‍ അതില്‍ നിന്നു ലഭിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ വിലയിരുത്തുക എന്നുള്ളത് കുറച്ചു സമയമെടുക്കുന്ന കാര്യമാണ്. എന്നിരുന്നാലും അതിന്‍റെ ഫലവത്തതയെ കുറിച്ച് തങ്ങള്‍ക്ക് തന്നെ സംതൃപ്തി വന്നതിനു ശേഷമാണ് ഡ്രഗ് കണ്‍ ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അടിയന്തിര ഉപയോഗത്തിന് അതിന് അനുമതി നല്‍കിയത്. നോവല്‍ കൊറോണ വൈറസിന്‍റെ വ്യാപന കണ്ണി മുറിക്കുന്നതിന് അങ്ങേയറ്റം പ്രധാനമാണ് പ്രതിരോധ കുത്തിവെയ്പ്പ്. പ്രതിരോധ കുത്തിവെയ്പ്പ് നല്‍കലുമായി ബന്ധപ്പെട്ട ദേശീയ വിദഗ്ദ സംഘത്തിന്‍റെ (എന്‍ ഇ ജി വി എ സി) മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരമാണ് ഇത് ചെയ്തു വരുന്നത്.

ആദ്യഘട്ടത്തിൽ ഇനി പറയുന്നവരില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഘട്ടം ഘട്ടമായാണ് കൊവിഡ് പ്രതിരോധ മരുന്ന് നല്‍കാന്‍ പോകുന്നത്:

1. ആരോഗ്യ പരിപാലന പ്രവര്‍ത്തകര്‍ (എച്ച് സി ഡബ്ലിയു): ഐ സി ഡി എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പൊതു മേഖലയിലേയും സ്വകാര്യ മേഖലയിലേയും ആരോഗ്യ പ്രവര്‍ത്തകർ, ആരോഗ്യവകുപ്പിലെ മറ്റ് ജീവനക്കാർ.

2. മുന്നണി പ്രവര്‍ത്തകര്‍ (എഫ് എല്‍ ഡബ്ലിയു): കേന്ദ്ര സംസ്ഥാന പൊലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, സായുധ സേനകള്‍, ഹോം ഗാര്‍ഡ്, ജയില്‍ ജീവനക്കാര്‍, ദുരന്ത പരിപാലന സന്നദ്ധ സേവകര്‍, സിവില്‍ ഡിഫന്‍സ് സ്ഥാപനങ്ങള്‍, മുന്‍സിപ്പല്‍ ജീവനക്കാര്‍, കൊവിഡ് കണ്ടെയ്‌ൻമെന്‍റ് സോണിൽ നിരീക്ഷണം നടത്തുന്നവർ, അതുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്ന റവന്യൂ ഉദ്യോഗസ്ഥര്‍.

3. 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍, പ്രമേഹം, രക്ത സമ്മര്‍ദ്ദം, അര്‍ബുദം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്ന 50 വയസു വരെയുള്ളവര്‍.

ഈ ഘട്ടങ്ങൾ കഴിയുമ്പോൾ ജനസംഖ്യയിലെ ഏതാണ്ട് 30 കോടി പേര്‍ക്ക് പ്രതിരോധ കുത്തി വയ്പ്പ് നൽകി കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തത്വത്തില്‍, അപകടസാധ്യതാ ഗുണഫല വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് എപ്പോഴും തീരുമാനങ്ങള്‍ എടുക്കുന്നത്. ഉദാഹരണത്തിന്, ജര്‍മ്മന്‍ പ്രസ് ഏജന്‍സിയുടെ പ്രതിരോധ കുത്തിവെയ്പ്പുമായി ബന്ധപ്പെട്ട സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയിലെ അംഗവും എരിയാന്‍ഗോണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലിനിക്കല്‍ മൈക്രോബയോളജി, ഇമ്മ്യൂണോളജി, ഹൈജീന്‍ വിഭാഗ ഡയറക്ടര്‍ പറയുന്നത് കൊറോണ വൈറസ് മൂലം ഒരു പ്രായമായ വ്യക്തി മരിക്കുവാന്‍ 20 ശതമാനം സാധ്യതയുണ്ടെങ്കിൽ, പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതു മൂലം ഒന്നര ലക്ഷത്തില്‍ ഒരാള്‍ക്കോ അതിലും താഴെയോ പേർക്കേ പ്രതിപ്രവര്‍ത്തനം നിരക്ക് ഉണ്ടാകുവാനുള്ള അപകട സാധ്യത ഉളളുവെന്നാണ്.

നിങ്ങള്‍ക്ക് ഇനി പറയുന്ന പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കൊവിഡ് പ്രതിരോധ മരുന്ന് എടുക്കാതിരിക്കാം:

* അലര്‍ജിയുടെ ലക്ഷണങ്ങൾ

* ജ്വരം അല്ലെങ്കില്‍ പനി

* രക്തസ്രാവ പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ രക്തം നേർപ്പിക്കുന്ന മരുന്ന് കഴിക്കുന്നുണ്ടെങ്കില്‍

* രോഗ പ്രതിരോധ ശേഷി വിട്ടുവീഴ്ച ചെയ്യേണ്ടി വരിക അല്ലെങ്കില്‍ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന ഒരു മരുന്ന് കഴിക്കുന്നുണ്ടെങ്കില്‍

* ഗര്‍ഭിണിയാണെങ്കില്‍

* മുലയൂട്ടുന്നുണ്ടെങ്കില്‍

* നിങ്ങള്‍ മറ്റൊരു കൊവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ചു കഴിഞ്ഞെങ്കില്‍

* പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്ന ആള്‍ അല്ലെങ്കില്‍ അതിനു മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്‍ നിര്‍ണ്ണയിക്കുന്ന പോലെ നിങ്ങള്‍ക്ക് മറ്റേതെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍.

പ്രതിരോധ കുത്തിവെയ്പ്പിനെ കുറിച്ചൊ അതിന്‍റെ ഫലവത്തതയും സുരക്ഷിതത്വവും സംബന്ധിച്ചോ നിങ്ങള്‍ക്ക് എന്തെങ്കിലും ഉല്‍കണ്ഠകളോ സംശയങ്ങളോ ഉണ്ടെങ്കില്‍ ഡോക്ടറെ ബന്ധപ്പെടേണ്ടതാണ്.

ജപ്പാനിലും എ പി ഇ സി രാജ്യങ്ങളിലും നടപ്പില്‍ വരുത്തി കൊണ്ടിരിക്കുന്ന ഡിഫ്രന്‍ഷിയേറ്റഡ് കസ്റ്റമര്‍ കരിയര്‍ ജേര്‍ണി മോഡലിലൂടെ നിര്‍ണ്ണായക ഉപഭോക് താക്കള്‍ക്ക് മൂല്യം സൃഷ്ടിക്കുന്ന ഒരു പ്രോജക്ടില്‍ ഉള്‍പ്പെട്ടു വരുകയാണ് നിലവില്‍ സ്വരൂപ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.