ന്യൂഡല്‍ഹി: 2019ലെ വിവര സുരക്ഷ ബില്‍ (Data Protection Bill) ചര്‍ച്ച ചെയ്യുന്നതിനായി സംയുക്ത പാർലമെന്‍ററി സമിതി (House panel to adopt report) ഇന്ന് യോഗം ചേരും (നവംബര്‍ 22, 2021). ബിജെപി എംപി പിപി ചൗധരിയുടെ നേതൃത്വത്തിലാണ് യോഗം (Central Ministry of India). കരട് റിപ്പോർട്ടിന്‍റെ അവതരണവും അംഗീകാരവും നേടിയേക്കും.
പൗരന്മാരുടെ വിവരങ്ങളും സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച സുപ്രധാനമായ ബില്ലിന് കേന്ദ്ര മന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. 2017ല്‍ സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ബില്ല് തയ്യാറാക്കിയത്. ബില്ലിന്‍റെ കരട് റിപ്പോർട്ട് പരിഗണിക്കുന്നതിനായി നവംബർ 12ന് ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു.
Also Read: Juvenile offenders| എസ്.ഐയെ വെട്ടിക്കൊന്നതിന് പിടിയിലായത് കുട്ടിക്കുറ്റവാളികള്‍!
2019 ഡിസംബർ 11നാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുക, വിവരങ്ങള്‍ സൂക്ഷിക്കുന്ന സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കുക, സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനോടൊപ്പം വ്യക്തി സ്വാതന്ത്ര്യത്തിന് മുഖ്യ പ്രാധാന്യം നല്‍കുക, വിവരങ്ങള്‍ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും ഉപേയാഗിക്കുന്നതിനമായി സങ്കേതികമായ സംവിധാനങ്ങള്‍ ഒരുക്കുക, സമൂഹ്യ മാധ്യമ ഇടനിലക്കാര്‍ക്കായി മനദണ്ഡങ്ങള്‍ പുനഃസ്ഥാപിക്കുക. അതിര്‍ത്തി കടന്നുള്ള വിവരങ്ങളുടെ കൈമാറ്റത്തിന് ആവശ്യമായ നിയമം കൊണ്ടുവരിക തുടങ്ങി വിവിധ കാര്യങ്ങളാണ് ബില്ലിലുള്ളത്.