ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഏപ്രില്‍ 22 ശനി 2023) - മിഥുനം

ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope  Horoscopic prediction  Horoscopic prediction today  Astrology  Astrology predictions  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  രാശിഫലം  ചിങ്ങം  കന്നി  തുലാം  വൃശ്ചികം  ധനു  മകരം  കുംഭം  മീനം  മേടം  ഇടവം  മിഥുനം  കര്‍ക്കടകം
നിങ്ങളുടെ ഇന്ന്
author img

By

Published : Apr 22, 2023, 7:09 AM IST

തിയതി: 22-04-2023 ശനി

വര്‍ഷം: ശുഭകൃത് ഉത്തരായനം

ഋതു: ഗ്രീഷ്‌മം

തിതി: മേടം ശുക്ല ദ്വിതീയ

നക്ഷത്രം: കാര്‍ത്തിക

അമൃതകാലം: 06:10 മുതല്‍ 07:43

വര്‍ജ്യം: 18:15 മുതല്‍ 19:50

ദുര്‍മുഹൂര്‍ത്തം: 7:46 മുതല്‍ 8:34

രാഹുകാലം: 09:16 മുതല്‍ 10:49

സൂര്യോദയം: 06:10:00 AM

സൂര്യാസ്‌തമയം: 06:35:00 PM

ചിങ്ങം: നിങ്ങളിന്ന് പരിവർത്തനപ്പെടുത്താത്തതായി ഒന്നുമുണ്ടാവില്ല. നിങ്ങളുടെ ലക്ഷ്യങ്ങളിൽ സ്വയം സമർപ്പിക്കുകയും സഹപ്രവർത്തകരെ അവരുടെ ജോലിയിൽ നിന്ന് വ്യതിചലിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യും. ജീവിതത്തിൽ സന്തോഷം വരാൻ നിങ്ങൾ കുറച്ചുകൂടി തുറന്ന് ചിന്തിക്കണം. നിങ്ങളുടെ മുൻഗാമികളുടെ അനുഗ്രഹം ഇന്നുമുഴുവൻ നിങ്ങൾക്കുണ്ടാകും.

കന്നി: നിങ്ങളുടെ ആത്മവിശ്വാസം ഏത് ജോലിയും ഏറ്റെടുക്കാന്‍ നിങ്ങളെ പ്രാപ്‌തനാക്കും. ഇന്ന് കച്ചവടത്തിലെ കഴിവുകളെ സാമ്പത്തിക കാര്യവുമായി ചേർത്ത്‌ പരിശോധിക്കും. വിജയപാതയില്‍ തടസം നില്‍ക്കുന്ന പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണുന്നതിന് നിങ്ങളിന്ന് നൂതന മാർഗങ്ങൾ സ്വീകരിക്കും.

തുലാം: നിങ്ങൾ ഇന്ന് ജനമധ്യത്തിലായിരിക്കും. ചുറ്റുമുള്ളവർ നിങ്ങളുടെ ആശയങ്ങളെയും ബഹുമതികളെയും പുകഴ്ത്തും. നിങ്ങൾക്കിന്ന് പുതിയ സംരംഭകരുമായി ജോലി ചെയ്യാനുള്ള സുവർണ അവസരമുണ്ടാകും. സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കേണ്ട സമയമാണിപ്പോള്‍.

വൃശ്ചികം: ഇന്ന് നിങ്ങൾ ബഹുമതികളെപ്പറ്റി ചിന്തിച്ച്‌ ബുദ്ധിമുട്ടാതെ കഠിനമായി ജോലി ചെയ്യുക. എപ്പോഴും ജോലിക്കാര്യങ്ങളിൽ നിങ്ങൾ പിന്നിലാകാതിരിക്കണം. നിങ്ങൾക്കൊരു കൂട്ടുസംരംഭം ഉണ്ടോ? ഉണ്ടെങ്കിൽ അതിൽ നിന്നുള്ള നിങ്ങളുടെ അധ്വാനത്തിന്‍റെ ഫലത്തിനായി ക്ഷമയോടെ കാത്തിരിക്കണം.

ധനു: ഇന്ന് നിങ്ങൾ തടസങ്ങളാൽ ബുദ്ധിമുട്ടാനുള്ള സാധ്യതയുണ്ട്‌. പക്ഷേ വിജയത്തിലെത്താൻ നിങ്ങൾ ചെറുത്തു നിൽക്കണം. ഇന്ന് പകൽ മുഴുവനും വലിയ തീരുമനങ്ങൾ ഒന്നും എടുക്കാതിരിക്കുക. സന്ധ്യയോടെ, അപ്രതീക്ഷിത ഫലങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തുകയും അങ്ങേയറ്റം സന്തോഷിപ്പിക്കുകയും ചെയ്യും

മകരം: അനാരോഗ്യം ഇന്ന് നിങ്ങളെ ഉന്മേഷരഹിതനും ഉദാസീനനുമാക്കിയേക്കാം. പലകാരണങ്ങള്‍ കൊണ്ടും അസ്വസ്ഥനാകാന്‍ സാധ്യത. ഒന്നുകില്‍ മാനസിക പ്രതിസന്ധിയും തീരുമനമെടുക്കാനുള്ള കഴിവില്ലായ്‌മയും അല്ലെങ്കില്‍ കഠിനാധ്വാനം കൊണ്ടുള്ള അവശതയും നിങ്ങളെ അസ്വസ്ഥനാക്കും. നക്ഷത്രങ്ങള്‍ അനുകൂലസ്ഥിതിയിലല്ലാത്തത് ജോലിസ്ഥലത്ത് പ്രതികൂലാവസ്ഥക്കും മേലധികാരികളുടെ അതൃപ്‌തിക്കും കാരണമായേക്കും. നിങ്ങള്‍ നിങ്ങളുടെ കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. ശാന്തമായിരിക്കുക. വിശ്രമിക്കുക.

കുംഭം: ഇന്ന് നിങ്ങള്‍ നിങ്ങളുടെ കടുംപിടുത്തവും കടുത്ത പ്രതികൂല ചിന്തകളും നിയന്ത്രിക്കുക. ഇല്ലെങ്കില്‍ അത് ആരോഗ്യത്തിന് ഹാനികരമായേക്കും. നിങ്ങളുടെ കുടുംബ ജീവിതത്തിനും. സമൂഹത്തിലെ നിങ്ങളുടെ അന്തസിനെ ബാധിക്കുന്ന സാഹചര്യങ്ങളിലൊന്നും ഇന്ന് ഉള്‍പ്പെടാതിരിക്കുക. വീടിനെയോ സ്വത്തിനെയോ സംബന്ധിച്ച എന്ത് തീരുമാനമെടുക്കുമ്പോഴും ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്ക് പഠനത്തെ സംബന്ധിച്ചിടത്തോളം ഇന്ന് നല്ല ദിവസമാകുന്നു. നിങ്ങളുടെ സാമ്പത്തിക ഉറവിടങ്ങളെ തന്ത്രപൂര്‍വം കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിങ്ങളുടെ അമ്മയില്‍ നിന്ന് നിര്‍ലോഭമായ നേട്ടം വന്നുചേരും.

മീനം: ‘കഠിനമായി അധ്വാനിക്കൂ', 'ആവോളം ആസ്വാദിക്കൂ' എന്ന ജീവിത ശൈലിയാണ് നിങ്ങള്‍ പിന്തുടരുന്നത്. ഇന്ന് ഈ പ്രവണത ശക്തമാകും‍. നിങ്ങളുടെ ക്രിയാത്മകതയും നൂതന ആശയങ്ങള്‍ കണ്ടെത്താനുള്ള കഴിവും ഇന്ന് കൂടുതല്‍ പ്രകടമാകും. അതുകൊണ്ട് നിങ്ങള്‍ തീരുമാനങ്ങളെടുക്കുക. അവ താമസിയാതെ യാഥാര്‍ഥ്യമാകും. നിങ്ങളുടെ അനുകൂല മനോഭാവവും നിശ്ചയദാര്‍ഢ്യവും ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവും ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് നിങ്ങളെ സഹായിക്കും. സുഹൃത്തുക്കളോടോ സഹോദരങ്ങളോടോ ഒപ്പം ഒരു സാഹസികയാത്ര അസൂത്രണം ചെയ്യുക. സാമൂഹിക അംഗീകാരവും നിങ്ങള്‍ക്ക് ലഭിക്കും.

മേടം: ഇന്ന് പ്രശ്‌നങ്ങളോട് അയവുള്ള സമീപനം സ്വീകരിക്കുക. ഇന്ന് നിങ്ങള്‍ക്ക് ഉത്തരവാദിത്തം കാണിക്കേണ്ടിവരും. കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ക്കായിരിക്കും ഇന്ന് മുന്‍ഗണന. ഇത് ക്ലേശകരമായിരിക്കും. സംസാരവും കോപവും നിയന്ത്രിക്കുക. അല്ലെങ്കില്‍ പ്രിയപ്പെട്ടവരുടെ മനസിനെ വ്രണപ്പെടുത്തേണ്ടിവരും. ഇത്തരം പ്രവര്‍ത്തനങ്ങളെയും തര്‍ക്കങ്ങളെയും ദൈനംദിന ജീവിതത്തെ സങ്കീര്‍ണമാകാന്‍ അനുവദിക്കരുത്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. പലവക ചെലവുകള്‍ അമിതഭാരം ഏല്‍പ്പിക്കും.

ഇടവം: ഇന്ന് പണം മഴപോലെ പെയ്യും. ധനപരമായ നേട്ടങ്ങള്‍ക്ക് പുറമെ, പുതിയ സാമ്പത്തിക സ്രോതസുകള്‍ തുറക്കുകയും ചെയ്യും. മാനസികമായ സന്തോഷം ഏറ്റെടുത്ത എല്ലാ ദൗത്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങളെ സഹായിക്കും. വിനോദത്തിനും ഉല്ലാസത്തിനും വേണ്ടി കുറച്ച് പണം ചെലവാക്കേണ്ടി വന്നാല്‍ നിങ്ങൾ അത് അത്രകാര്യമാക്കേണ്ട. വീട്ടില്‍ പ്രസന്നമായ സംഭാഷണങ്ങള്‍ സമാധാനപൂര്‍ണമായ അന്തരീക്ഷം ഉണ്ടാക്കും.

മിഥുനം: ഇന്ന് നിങ്ങൾ വേണ്ടത്ര മുന്‍കരുതലെടുക്കുക. നിങ്ങളുടെ ക്ഷിപ്രകോപവും കടുത്ത വാക്കുകളും തെറ്റിദ്ധരിക്കപ്പെടുകയും സംഘര്‍ഷഭരിതമായ സ്ഥിതിവിശേഷം സൃഷ്‌ടിക്കുകയും ചെയ്യും. ധ്യാനം പരിശീലിക്കുക. നിങ്ങള്‍ക്ക് ശാന്തത കൈവരും. ഇത് ഇന്നത്തെ മോശമായ നിങ്ങളുടെ ആരോഗ്യ നിലയും മെച്ചപ്പെടുത്തും. പ്രത്യേകിച്ചും ചെങ്കണ്ണുള്ളവരുടെ കാര്യത്തില്‍. വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവുണ്ടാകാമെന്നതുകൊണ്ട് നിങ്ങൾ ജാഗ്രത പുലര്‍ത്തുക. അപകട സാധ്യത ഉള്ളതുകൊണ്ട് സുരക്ഷിതമായി വാഹനമോടിക്കുക. പ്രാര്‍ഥനയും ആത്മീയതയും നിങ്ങൾക്ക് ആശ്വാസം പകരും.

കര്‍ക്കടകം: നിങ്ങളുടെ ക്രിയാത്മകമായ ഊര്‍ജം ഇന്ന് ഫലവത്താകും‍. സൗഹൃദ സന്ദര്‍ശനങ്ങള്‍ക്കും ഉല്ലാസവേളകള്‍ക്കും സാധ്യത. അവിവാഹിതര്‍ക്ക് വിവാഹത്തെ പറ്റി ചിന്തിക്കാം. താമസിയാതെ നിങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞേക്കും. പെട്ടെന്നുളള സാമ്പത്തിക നേട്ടവും സാമ്പത്തിക സ്രോതസുകള്‍ വര്‍ധിച്ചതും ഇന്ന് നിങ്ങളുടെ ഭാഗ്യാനുഭവങ്ങള്‍ കൂടുതലാക്കും. നിങ്ങള്‍ക്കിഷ്‌ടപ്പെട്ട സ്ഥലത്തേക്ക് ഒരു ദീര്‍ഘദൂര ഡ്രൈവിങ് നടത്തുക. അങ്ങനെ ഇന്നത്തെ സായാഹ്നം ആസ്വാദ്യമാക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.