ചിങ്ങം : കഴിവുകളിൽ വിശ്വസിക്കുന്നവർക്ക് നല്ല ദിവസമാണ്. എല്ലാ ഇടപാടുകളിലും നിങ്ങൾ പൂർണമായ ആത്മവിശ്വാസം കാണിക്കുക. ദൃഢനിശ്ചയം ബുദ്ധിമുട്ടുള്ള ജോലികൾ ശാന്തമായി പൂർത്തിയാക്കാൻ നിങ്ങളെ പ്രാപ്‌തരാക്കും.
കന്നി : അഹങ്കാരികളും ദീർഘവീക്ഷണമില്ലാത്തവരുമായിരിക്കുന്നത് ഉചിതമല്ല. ഇന്നത്തെ ദിവസം മുഴുവൻ പ്രതികൂല സംഭവങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകും. അത് മനസിനെ സ്ഫോടനാത്മകമായ ഒരു അവസ്ഥയിലേക്ക് കൊണ്ടുപോകും. സ്വയം നിയന്ത്രിക്കാൻ ശ്രമിക്കണം.
തുലാം : ഇന്നത്തെ ദിവസം ഫലപ്രദമായിരിക്കും. വിവിധ മേഖലകളിലെ നേട്ടങ്ങൾ നിങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനൊപ്പം സന്തോഷവും സംതൃപ്‌തിയും നൽകുകയും ചെയ്യും. മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന അവസരങ്ങൾ ഒഴിവാക്കുക. സുഹൃത്തുക്കളിൽ നിന്ന് പ്രയോജനം ലഭിക്കും.
വൃശ്ചികം : ഇന്ന് ധാരാളം ഉത്സാഹവും ഭാഗ്യവുമുള്ള ദിവസമാണ്. മുതിര്‍ന്നവര്‍ നിങ്ങളുടെ ജോലിയിൽ സന്തുഷ്‌ടരാകും. അതിനാൽ ജോലിസ്ഥലത്തെ കാര്യങ്ങളെല്ലാം നന്നായി പോവും. സാമൂഹിക അംഗീകാരവും ഉയര്‍ച്ചകളും ഇന്ന് കൂടെ ഉണ്ട്.
ധനു : ഇന്നത്തെ ദിവസം ആരോഗ്യം സൂക്ഷിക്കണം. നിങ്ങൾക്ക് ബലഹീനതയും അലസതയും പ്രകോപിപ്പിക്കലും അനുഭവപ്പെടും. കച്ചവടത്തിലെ താത്‌കാലിക തകരാറുകൾ മാനസിക സമാധാനത്തെ ബാധിക്കും. പ്രശ്‌നകരമായ സാഹചര്യങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക.
മകരം : അപ്രതീക്ഷിത സാമ്പത്തിക ചെലവുകൾക്ക് സാധ്യതയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങൾ അല്ലെങ്കിൽ സാമൂഹിക പ്രശ്‌നങ്ങളാകാം ഇതിന് കാരണങ്ങള്‍. വഴിയരികിലെ കടകളിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ വളരെ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തെ നഷ്‌ടപ്പെടുത്തിയേക്കാം.
കുംഭം : മാനസികമായി ഉണർവുണ്ടായിരിക്കുന്ന ഒരു ദിവസമാണ്. നിശ്ചയദാർഢ്യവും ആത്മവിശ്വാസവും ഒരുമിച്ച് പ്രവർത്തിക്കുകയും ജോലികൾ വിജയകരമായി കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കുകയും ചെയ്യും. പുതിയ വസ്‌ത്രങ്ങളും അനുബന്ധ സാമഗ്രികളും വാങ്ങാനുള്ള ഉത്തമ സമയമാണിത്.
മീനം : ആരോഗ്യപരമായും മാനസികപരമായും നല്ലൊരു ദിവസമാണ്. തൊഴിൽ അന്തരീക്ഷം നിങ്ങളെ സന്തോഷിപ്പിക്കുകയും സംതൃപ്‌തിപ്പെടുത്തുകയും ചെയ്യും. സാഹചര്യങ്ങളോട് ആക്രമണോത്സുകത കാണിക്കരുത്.
മേടം : ജോലിയിൽ കഠിനാധ്വാനം ചെയ്യുന്നയാളാണെങ്കിൽ പൂർത്തിയാകാത്ത എല്ലാ ജോലികളും പൂർത്തിയാക്കുന്നതിൽ നിങ്ങൾ തീർച്ചയായും വിജയിക്കും. ഏതെങ്കിലും പൊതുമേഖലയിലോ മെഡിക്കൽ മേഖലയിലോ പ്രവർത്തിക്കുന്നവർക്ക് ഒരു ഭാഗ്യദിനമായിരിക്കും.
ഇടവം : ഈ രാശിക്കാർക്ക് നല്ലൊരു ദിവസമാണ്. വളരെ നല്ല നിലയിൽ പ്രവർത്തിക്കുകയും, കാര്യങ്ങൾ നിയന്ത്രിക്കുകയും, മറ്റുള്ളവരെ ആകർഷിക്കുകയും, ചുറ്റുമുള്ളവരെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യാൻ സാധിക്കും. നിങ്ങളുടെ മാർഗനിർദേശങ്ങൾ കേൾക്കാൻ ആളുകളുണ്ടാകും. മറ്റേതൊരു ദിവസത്തെയും പോലെ അവർ നിങ്ങളെ സഹായിക്കും. ചെയ്യുന്ന പ്രവർത്തികളിൽ പുരോഗമനമുണ്ടാകും.
മിഥുനം : വൈകാരിക തലത്തിൽ ഒരു പ്രത്യേക വ്യക്തിയുമായി ബന്ധപ്പെടാൻ കഴിയും. അതിനാൽ ഇന്നത്തെ ദിവസത്തിൽ ഊർജസ്വലതയോടെ, സജീവമായി എല്ലാ വിഷയങ്ങളിലും ഇടപെടാൻ സാധ്യതയുണ്ട്. നിസാരമോ സമ്മർദപൂരിതമായതോ ആയ പ്രശ്‌നങ്ങൾ ഈ ദിവസത്തിൽ നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും, രസകരവും നർമ്മരൂപത്തിലുമുള്ള ഒരു മാനസികാവസ്ഥയോടെ അവയെ സമീപിക്കാൻ സാധിക്കണം.
കര്‍ക്കടകം : ജോലിയുടെ അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ ഇന്ന് ഒരു നല്ല ദിവസമല്ല. മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാം.