ETV Bharat / bharat

Horoscope | നിങ്ങളുടെ ഇന്ന് (ഒക്‌ടോബർ 11 ചൊവ്വ) - രാശി ഫലം

ഇന്നത്തെ ജ്യോതിഷ ഫലം…

astrological prediction  horoscope  horoscope today  daily horoscope  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷ ഫലം  രാശി ഫലം  നക്ഷത്ര ഫലം
Horoscope | നിങ്ങളുടെ ഇന്ന് (ഒക്‌ടോബർ 11 ചൊവ്വ)
author img

By

Published : Oct 11, 2022, 6:57 AM IST

ചിങ്ങം: ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് ഐശ്വര്യപൂർണവും സൗഭാഗ്യപൂർണവുമായ ഒരു ദിവസമാണ്. നിങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഫലങ്ങൾ നേടുന്നതിന് പതിവിലും കൂടുതൽ പരിശ്രമിക്കേണ്ടി വന്നേക്കാം. അല്ലെങ്കിൽ നിങ്ങളുടെ ആശയങ്ങളില്‍ വിരിഞ്ഞ പദ്ധതികള്‍ പ്രാവർത്തികമാക്കാൻ സാധാരണ എടുക്കുന്നതിനേക്കാൾ കൂടുതൽ സമയമെടുക്കാന്‍ സാധ്യതയുണ്ട്.

കന്നി: മുമ്പ് ചെയ്‌ത പല കാര്യങ്ങളുടെയും പ്രതിഫലം ഇന്ന് ലഭിക്കും. നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ നിയന്ത്രണത്തിലാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ചിലപ്പോള്‍ അത് നടന്നെന്ന് വരില്ല. അപ്പോഴും ശാന്തരായിരിക്കാന്‍ ശ്രമിക്കണം.

തുലാം: ഇന്ന് നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെക്കുറിച്ച് കൂടുതൽ ബോധമുള്ളവരായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിന് വേണ്ട കാര്യങ്ങളില്‍ കൂടുതൽ ഊന്നൽ നൽകും. സൗന്ദര്യ വർധക വസ്‌തുക്കളും പുതിയ വസ്‌ത്രങ്ങളും വാങ്ങാന്‍ തയ്യാറാവും. നിങ്ങളുടെ ബാഹ്യരൂപവും വ്യക്തിത്വവും മെച്ചപ്പെടുത്താനും ശ്രമിക്കും.

വൃശ്ചികം: ഇന്നത്തെ ദിവസം മുഴുവനും മാനസികമായി ശാന്തരും ശാരീരികമായി ക്ഷമതയുള്ളവരുമായിരിക്കാന്‍ സാധ്യതയുണ്ട്. പ്രതിയോഗികൾക്ക് ഇന്ന് തോൽവി സമ്മതിക്കേണ്ടി വരും. സഹപ്രവർത്തകരിൽ നിന്ന് സഹായം ലഭിക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാകാനും സാധ്യതയുണ്ട്. മുഴുമിപ്പിക്കാത്ത ജോലികളെല്ലാം ഇന്ന് പൂർത്തീകരിക്കാനിടയുണ്ട്.

ധനു: ഇന്നത്തെ ദിവസം പ്രതീക്ഷയുടേയും സന്തോഷത്തിന്‍റെയുമാണ്. പുനഃപരിശോധന ആവശ്യപ്പെട്ട ഒരു ജോലി നിങ്ങൾക്കിന്ന് പെട്ടെന്ന് വിജയകരമായി പൂർത്തിയാക്കും. നിങ്ങളുമായി ബന്ധപ്പെട്ട ചില വിവാദങ്ങള്‍ യുക്തിപരവും ഉചിതവുമായ തീരുമാനങ്ങളാല്‍ ഇന്ന് അവസാനിക്കാന്‍ സാധ്യതയുണ്ട്.

മകരം: ഏറ്റെടുത്ത ജോലികള്‍ മൂലം നിങ്ങളുടെ ദിവസം തിരക്കേറിയതായിരിക്കും. അവയെല്ലാം വേഗം പൂർത്തീകരിക്കുന്നത് മനസിന്‍റെ ആയാസം കുറയ്ക്കും. സമൂഹത്തിന്‍റെ പല മേഖലയിലുള്‍പ്പെട്ടവരോടുള്ള ആശയവിനിമയം നിങ്ങളുടെ വൈജ്ഞാനിക തലത്തെ ഉയർത്തും. നിങ്ങളുടെ സ്വഭാവത്തില്‍ നിങ്ങളാഗ്രഹിക്കുന്ന മാറ്റമുണ്ടാകും.

കുംഭം: സങ്കീർണമായ പ്രശ്‌നങ്ങളെ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും. സ്വന്തം ഉത്തരവാദിത്തങ്ങളെ വളരെ അനായാസം നിങ്ങളുടെ ചുമലിൽ ഏൽപ്പിക്കുന്നവരെ കണ്ടുമുട്ടാനിടയുണ്ട്. നിങ്ങളുടെ ദൗര്‍ബല്യങ്ങളെ നേരിടാന്‍ ശ്രമിക്കുക.

മീനം: ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് അനുകൂലമല്ല. സാമ്പത്തിക ഇടപാടുകളിൽ നിന്ന് മാറിനിൽക്കുന്നതാണ് ഉചിതം. ഒഴിവാക്കാനാവാത്ത സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തുക.

മേടം: നിങ്ങളുടെ ഭൂതകാല ഓർമകള്‍ നിങ്ങളില്‍ സ്വാധീനം ചെലുത്തും. അത് ജോലിയിലും വളരെ പ്രകടമായിക്കാണും. പണം ചിലവഴിക്കുന്നതില്‍ നിങ്ങളിന്ന് ശ്രദ്ധ പുലര്‍ത്തും.

ഇടവം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമല്ല. അക്രമണോത്സുകമായ മനോഭാവം പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ നിശ്ചയദാർഢ്യത്തെ ആത്മപരിശോധനയ്‌ക്ക് വിധേയമാക്കുന്നത് നല്ലതായിരിക്കും. പുതിയ സംരംഭങ്ങൾക്കും ഉദ്യമങ്ങൾക്കും ഈ ദിവസം അനുകൂലമല്ല. മറ്റുള്ളവരോട് എപ്പോഴും സന്തോഷത്തോടെ സംസാരിക്കാനായി ശ്രമിക്കുക.

മിഥുനം: നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഒരു പൂർണതയുണ്ടാകാന്‍ ആഗ്രഹിക്കുന്നയാളാണ് നിങ്ങള്‍. ഈ കാഴ്‌ചപ്പാട് ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും സ്വാധീനിക്കും. ശരിയായ ദിശയിൽ മുന്നോട്ടുപോകാൻ കൂടുതല്‍ കഠിനധ്വാനം ചെയ്യുക.

കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് സങ്കീർണമായ ദിവസമായിരിക്കും. നിങ്ങളുടെ മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. നിങ്ങൾക്ക് അമിതവൈകാരികത ഇല്ലെന്ന കാര്യം മനസിലാക്കണം. ഇല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ക്ക് മുൻപിൽ തളർന്ന് പോയേക്കും. നിങ്ങളുടെ ആരോഗ്യം, ഭക്ഷണ ശീലങ്ങൾ എന്നിവയിൽ ശ്രദ്ധ ചെലുത്തണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.