ചിങ്ങം: ഇന്ന് നിങ്ങൾ മൃദുഭാവത്തോടെയും സുരക്ഷിതബോധത്തോടെയുമായിരിക്കും. നിങ്ങളുടെ ജോലിയിൽ ആവശ്യബോധവും വസ്‌തുനിഷ്‌ഠതയും പ്രകടിപ്പിക്കും. സായാഹ്നത്തിൽ നിങ്ങൾ കുടുംബത്തോടും പ്രിയപ്പെട്ടവരോടുമൊപ്പം സമയം ചിലവഴിക്കുകയും സന്തോഷകരമായ യാത്ര നടത്തുകയും ചെയ്യും.
കന്നി: ഇന്ന് നിങ്ങള്‍ക്ക് മെച്ചപ്പെട്ട ദിനമായിരിക്കും. എല്ലാ കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കാൻ സാധിക്കും. ജോലികൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. പ്രണയികള്‍ക്ക് അനുകൂല ദിനമാണ്.
തുലാം: ഇന്ന് നിങ്ങളുടെ നേട്ടങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുക. ഉച്ചയ്‌ക്ക് ശേഷം ജോലിക്ക് അനുകൂലമായ സമയമാണ്. നിങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയിൽ ജോലി നടക്കും. ഇതിന്‍റെ ഫലമായി നിങ്ങളുടെ സാമൂഹ്യബന്ധങ്ങളും വളരും. ഇതിനായി സമയം വേണ്ടവിധത്തിൽ വിനിയോഗിക്കുക.
വൃശ്ചികം: മാധ്യമശ്രദ്ധനേടാന്‍ നിങ്ങള്‍ക്ക് വ്യത്യസ്‌തമായ കഴിവുണ്ട്. സമൂഹം നിങ്ങളുടെ കഴിവുകളെ പ്രശംസിക്കും. എങ്കിലും, ഇന്ന് നിങ്ങൾക്ക് വേണ്ടത് നേടിയെടുക്കാൻ കൂടുതൽ പരിശ്രമിക്കേണ്ടിവരും. നിങ്ങളുടെ ജീവിതപങ്കാളി മുമ്പത്തേക്കാൾ സ്‌നേഹം പ്രകടിപ്പിക്കും.
ധനു: ഇന്ന് നിങ്ങള്‍ ബിസിനസ് സംബന്ധമായ കാര്യങ്ങളുമായി മുന്നോട്ട് പോവുക. ഉച്ചയ്ക്ക് ശേഷം പണസംബന്ധമായ കാര്യങ്ങളിൽ നിങ്ങൾക്ക് സമ്മര്‍ദ്ദം നേരിട്ടേക്കാം. സഹപ്രവര്‍ത്തകരുടെ സഹായത്തോടെ അവരുടെ നേതൃസ്ഥാനത്ത് നിന്നുകൊണ്ട് എല്ലാകാര്യങ്ങളും കൃത്യമായി ചെയ്യുക. വളരെ നല്ലരീതിയില്‍ ഈ ദിവസം അവസാനിപ്പിക്കുക.
മകരം: ജോലിക്ക് മുൻഗണന നല്‍കുന്നതിന്‍റെ പേരിൽ ജീവിതപങ്കാളിയുമായി തര്‍ക്കത്തിന് സാധ്യതയുണ്ട്. ജീവിതപങ്കാളിയുമായി വിരുന്നുസത്കാരത്തില്‍ ഏര്‍പ്പെടാൻ അവസരം ലഭിക്കും. അത് അവരിൽ സന്തോഷം ഉണ്ടാക്കും.
കുംഭം: ഇന്ന് നിങ്ങള്‍ പഴയ സുഹൃത്തുക്കളുമായി ബന്ധം നിലനിർത്താൻ ശ്രമിക്കും. ജോലി സ്ഥലത്ത്, നിങ്ങളുടെ പബ്ലിക് റിലേഷൻ വൈദഗ്‌ധ്യങ്ങള്‍ പെട്ടെന്ന് മെച്ചപ്പെടുത്തും. ശത്രുക്കൾ പോലും നിങ്ങളെ അംഗീകരിക്കും. അതുകൊണ്ട് തന്നെ ഇന്ന് നിങ്ങൾക്ക് വളരെ മികച്ച ഒരു ദിവസമായിരിക്കും.
മീനം: ജോലിയിൽ ഒരുപാട് സമ്മർദങ്ങൾ നിറഞ്ഞുനിൽക്കുന്ന ദിവസമായിരിക്കും. പക്ഷേ സാമർഥ്യബോധവും ഊർജസ്വലതയും നല്ലരീതിയിൽ പ്രയോജനപ്പെടുത്തിയാൽ നിങ്ങള്‍ക്ക് മുന്നോട്ടുപോകാൻ സാധിക്കും. ഇന്ന് നിങ്ങളുടെ പ്രൊജക്‌ടുകൾ പൂര്‍ത്തീകരിക്കാനും അതിലൂടെ നിരവധി അംഗീകാരങ്ങൾ നേടാനുമുള്ള അവസരമുണ്ട്.
മേടം: വികാരങ്ങൾ ഇന്ന് നിങ്ങൾക്ക് തടസം സ്യഷ്‌ടിക്കും. കാര്യങ്ങൾ തെറ്റായ ദിശയിൽ പോകുമ്പോൾ നിങ്ങൾ അസ്വസ്ഥനാകും. എന്നിരുന്നാലും കാര്യങ്ങളുടെ നല്ല വശം മാത്രം കാണുകയും നല്ല ജീവിതം തന്നതിൽ ദൈവത്തോട് നന്ദി പറയുകയും ചെയ്യും.
ഇടവം: വ്യവസ്ഥാപിതവും, ആചാരപരവുമായ എല്ലാ കാര്യങ്ങളേയും നൂതനമായ മർഗങ്ങൾ ഉപയോഗിച്ച് വെല്ലുവിളിച്ച് വിജയം നേടാനാകും. ഉച്ചയോടെ നിങ്ങളുടെ ബോസിന്റെ ശകാരം കേൾക്കാൻ സാദ്ധ്യതയുള്ളതിനാൽ സൂക്ഷ്‌മതയോടെ നീങ്ങുക. വൈകുന്നേരം നിങ്ങളുടെ ബലഹീനതകളെ ശക്തിയാക്കിമാറ്റാനുള്ള സാഹചര്യം നിങ്ങൾക്കുണ്ടാകും.
മിഥുനം: അനുകൂലവും പ്രതികൂലവുമായ വാദമുഖങ്ങൾ നന്നായി പരിശോധിച്ചതിന് ശേഷം മാത്രമേ ഇന്ന് നിങ്ങൾ തീരുമാനങ്ങൾ എടുക്കാവൂ. അത് മറ്റ് എല്ലാകാര്യങ്ങൾ പോലെയും കരുതലോടെ വേണം. ഇന്ന് കാര്യങ്ങൾ സാധാരണ പോലെ കൈകാര്യം ചെയ്യും. വൈകുന്നേരമാകുന്നതോടെ നിങ്ങളുടെ താൽപര്യങ്ങൾ കൊണ്ട് തന്നെ നിങ്ങൾ ബുദ്ധിമുട്ടും. നിങ്ങൾ മറ്റുള്ളവരുടെ കാര്യങ്ങൾ ഓർത്ത് പ്രയാസപ്പെടാതെ ആദ്യം സ്വന്തം ആവശ്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുക.
കര്‍ക്കടകം: ഇന്ന് നിങ്ങൾ ശുഭകരമായ ഒരു ജോലി തുടങ്ങും. ഉല്ലാസാഘോഷത്തിന് പുറപ്പെടും മുൻപ് നിങ്ങൾ കഠിനമായ ജോലികളെല്ലാം തീർക്കേണ്ടതാണ്. വൈകുന്നേരം നിങ്ങളുടെ പങ്കാളിയുമൊത്ത് സന്തോഷകരമായ നിമിഷങ്ങൾ പങ്കിടും. ഇത് നിങ്ങളുടെ മാനസികാവസ്ഥയിൽ ഒരുപാട് സന്തോഷം നിറയ്‌ക്കും.