ചിങ്ങം : നിങ്ങൾക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിച്ചത്ര അനുകൂലമായിരിക്കില്ല. ദിവസത്തിന്‍റെ രണ്ടാം പകുതിയിൽ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടും. പ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതുണ്ടെങ്കില്‍ അത് മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കുക. സംസാരിക്കുന്നതിന് മുന്‍പ് രണ്ടുതവണ ചിന്തിക്കുക. ആരോടും പ്രത്യേകിച്ച് ബന്ധുക്കളോടും അയൽക്കാരോടും തർക്കിക്കാൻ നില്‍ക്കരുത്.
കന്നി : നിങ്ങൾക്കിന്ന് ഒരു സാധാരണ ദിവസമായിരിക്കും. ഇന്ന് നല്ല ഫലങ്ങള്‍ ലഭിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. നിങ്ങൾ മാനസികവും ശാരീരികവുമായി ശാന്തരായിരിക്കും. വ്യക്തിപരമായി നിങ്ങള്‍ക്ക് അനുകൂല ദിനമാണിന്ന്. പ്രൊഫഷണലുകള്‍ക്ക് കാര്യങ്ങൾ അനുകൂലമാണ്. എങ്കിലും ദിവസത്തിന്‍റെ രണ്ടാം പകുതിയിൽ അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായേക്കാം.
തുലാം : ഇന്ന് നിങ്ങള്‍ക്ക് അനുകൂല ദിവസമാണ്. ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ നല്ല നിമിഷങ്ങള്‍ ഉണ്ടാകും. കുടുംബാംഗങ്ങളുടെ മാനസികാവസ്ഥയും വളരെ നല്ലതായിരിക്കും. തൊഴിലിടത്തില്‍ നിങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കും.
വൃശ്ചികം : വൃശ്ചിക രാശിക്കാര്‍ക്ക് ഇന്ന് അനുകൂല ദിവസമാണ്. യാത്രകളും സാമ്പത്തിക ആനുകൂല്യങ്ങളും ദിവസം മുഴുവൻ നിങ്ങൾക്ക് ആനന്ദം നൽകും. ശാരീരികവും മാനസികവുമായി നിങ്ങള്‍ ഇന്ന് മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും. ഇതുമൂലം നിശ്ചിത തീയതികള്‍ക്കുള്ളില്‍ നിങ്ങളുടെ ജോലി വിജയകരമായി പൂർത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
ധനു : നിങ്ങളുടെ ഇന്നത്തെ ദിവസം ആരംഭിക്കുന്നത് അത്ര സന്തോഷത്തോടെയായിരിക്കില്ല. നിങ്ങളുടെ ശാരീരികവും മാനസികവുമായ മനസ്ഥിതി പലകാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും നിങ്ങളെ നിരുത്സാഹപ്പെടുത്തും. ചില കാര്യങ്ങള്‍ ശുഭകരമായി പര്യവസാനിക്കുമെങ്കിലും എല്ലാത്തിലും അതേ ഫലം ലഭിക്കണമെന്നില്ല.
മകരം : കുടുംബത്തോടും പ്രിയപ്പെട്ടവരോടും സുഹൃത്തുക്കളോടും ആലോചിച്ചുകൊണ്ട് നിങ്ങള്‍ക്ക് ചില പദ്ധതികള്‍ ആരംഭിക്കാനാകും. എങ്കിലും നിങ്ങളുടെ ചിലവുകൾ വർധിക്കാന്‍ സാധ്യതയുണ്ട്. നിങ്ങൾ സാമ്പത്തികപരമായ കാര്യങ്ങളില്‍ പ്രത്യേകിച്ചും ചിലവുകളില്‍ ജാഗ്രത പുലർത്തുന്നത് അഭികാമ്യമാണ്.
കുംഭം : ആരോഗ്യവും സമ്പത്തും സന്തോഷവും നിറഞ്ഞതായിരിക്കും നിങ്ങളുടെ ഇന്നത്തെ ദിവസം. ജീവിതത്തെ അതിന്‍റെ മനോഹാരിതയോടെ ആസ്വദിക്കാന്‍ സാധിക്കും. വസ്ത്രം, ആഭരണങ്ങൾ എന്നിവയോടുള്ള അഭിനിവേശം മൂലം നിങ്ങൾ നല്ലൊരു തുക അതിനായി ചിലവഴിക്കാൻ ശ്രമിക്കും. എന്തെങ്കിലും വാങ്ങാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിന് അനുയോജ്യമായ ദിവസമാണിന്ന്.
മീനം : ഈ രാശിക്കാർക്ക് ഇന്നത്തെ ദിവസം ഒരു ശരാശരി ദിവസം മാത്രമായിരിക്കും. ഇന്നത്തെ ദിവസം നിങ്ങൾ സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. ബൗദ്ധിക സംഭാഷണങ്ങളില്‍ പങ്കെടുക്കുന്നത് വാദപ്രതിവാദങ്ങൾ ഉണ്ടാകുന്നതിന് ഇടയാക്കിയേക്കും. പുതിയ ജോലികൾ ചെയ്യുന്നതിന് തടസങ്ങള്‍ നേരിട്ടേക്കാം. സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടത് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുക.
മേടം : നിങ്ങൾ ഇന്ന് കൂടുതല്‍ ദയാലുവും കരുതലുമുള്ളയാളുമാകും. നിങ്ങള്‍ ഇന്ന് ഉദാരമനസ്‌കത പ്രകടിപ്പിക്കും. നിങ്ങളുടെ സമ്പാദ്യം മറ്റുള്ളവര്‍ക്ക് നല്‍കാന്‍ തുനിയും. ജോലി തിരക്കുകള്‍ക്കിടയിലും ഒഴിവുസമയം കണ്ടെത്തും. നിങ്ങളുടെ സഹപ്രവർത്തകരോട് കൂടുതല്‍ അടുപ്പം പുലര്‍ത്തും.
ഇടവം : നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങൾ നിങ്ങളെ തുടർച്ചയായി അലട്ടിക്കൊണ്ടിരിക്കും. ചെറിയ ചിലവുകൾ നിങ്ങൾ അനുവദിക്കില്ല. പല മാര്‍ഗത്തില്‍ കൂടി പണം സമ്പാദിക്കാനുള്ള സാധ്യത കാണുന്നുണ്ട്. ജോലിസ്ഥലത്ത് നല്ല ഫലങ്ങൾ ഉണ്ടാക്കാൻ സാധിക്കും.
മിഥുനം : ഇന്ന് നിങ്ങൾ ശുചിത്വത്തിലും വൃത്തിയിലും അതീവ ശ്രദ്ധാലുവായിരിക്കും. നിങ്ങൾ ഒഴിവുസമയത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. നിങ്ങളുടെ മാനസിക പിരിമുറുക്കങ്ങൾ ഇന്ന് പുറമേക്ക് പ്രകടമാകും.
കര്‍ക്കടകം : നിങ്ങള്‍ക്ക് ഇന്ന് അനുകൂല ദിവസമാണ്. ബിസിനസിലെ പുതിയ പങ്കാളിത്തത്തിന് അനുയോജ്യമായ സമയമാണ്. നിങ്ങൾ ഒരു പാർട്ടിയോ അല്ലെങ്കിൽ പ്രിയപ്പെട്ടവരുമായി ഒരു യാത്രയോ ആസൂത്രണം ചെയ്യാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ കുടുംബ ബന്ധം ശക്തമായിരിക്കും.