ചിങ്ങം
സന്തോഷങ്ങള്‍ അകറ്റാന്‍ സാധ്യതയുള്ളതിനാല്‍ നിങ്ങളുടെ കോപം നിയന്ത്രിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ദഹനവ്യവസ്ഥ സുഖകരമായിരിക്കില്ല. അതിനാല്‍ ബലഹീനത അനുഭവപ്പെടാൻ സാധ്യതയുണ്ട്. ദിവസത്തിന്‍റെ രണ്ടാം പകുതി വളരെ മികച്ചതായിരിക്കും.
കന്നി
നിങ്ങൾ ഇന്ന് അലസരും ദുര്‍ബലരുമായിരിക്കും. സാമ്പത്തിക ചെലവുകൾക്കുള്ള സാധ്യതകള്‍ നിങ്ങളുടെ കൂടെ ഉള്ളതിനാൽ പണം ചിലവഴിക്കുന്നതില്‍ ശ്രദ്ധിക്കുക. നിങ്ങളുടെ മാനസികാവസ്ഥ മൂലം ചീത്തപ്പേരുണ്ടാകാന്‍ ഇടയുണ്ട്. നിയുക്ത ചുമതല കൃത്യസമയത്ത് പൂർത്തിയാക്കാത്തത് നിങ്ങളെ നിരാശപ്പെടുത്തിയേക്കാം.
തുലാം
പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിന്ന്. ഏറെക്കാലങ്ങള്‍ക്ക് ശേഷം ബാല്യകാല സുഹൃത്തിനെ കണ്ടുമുട്ടാന്‍ കഴിയുന്നത് സന്തോഷം പകരും. വൈകുന്നേരത്തോടെ കുടുംബത്തില്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ട്. അമ്മയുടെ ആരോഗ്യനില മോശമാകാനിടയുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ശ്രദ്ധിക്കണം.
വൃശ്ചികം
രാവിലെ എല്ലാ മേഖലകളിലും ബുദ്ധിമുട്ട് നിറഞ്ഞ ദിവസമായിരിക്കും, പ്രത്യേകിച്ചും പ്രൊഫഷണല്‍ രംഗത്ത്. ഭാരിച്ച അധ്വാനവും കുറഞ്ഞ ഫലവും നിങ്ങളുടെ മനോവീര്യം നശിപ്പിക്കും. എന്നാല്‍ വൈകുന്നേരത്തോടെ സ്ഥിതിഗതികള്‍ മെച്ചപ്പെടും. വീട്ടില്‍ ശാന്തത പാലിച്ചും സംസാരം നിയന്ത്രിച്ചും കലഹങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കാം. വൈകുന്നേരത്തോടെ ഗൃഹാന്തരീക്ഷത്തിലെ ഐക്യവും സമാധാനവും തിരിച്ചുകിട്ടും. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ഒരു സായാഹ്നയാത്രയ്ക്കും നിങ്ങള്‍ താല്‍പര്യപ്പെട്ടേക്കാം.
ധനു
ധനുരാശിക്കാര്‍ക്ക് ഇന്നൊരു സാധാരണ ദിവസമാണ്. ദിവസത്തിന്‍റെ ആദ്യപകുതിയില്‍ സന്തോഷവും സംതൃപ്‌തിയും നിറഞ്ഞുനില്‍ക്കും. എന്നാല്‍ രണ്ടാം പകുതിയില്‍ അല്‍പം പ്രശ്‌നങ്ങള്‍ നേരിടും. സാമ്പത്തിക നേട്ടം, ക്ഷേത്ര സന്ദര്‍ശനം തുടങ്ങിയവയ്‌ക്ക് രണ്ടാം പകുതിയില്‍ സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയുടെ പിന്തുണയും സഹായവും ഉണ്ടാകും. കുടുംബാന്തരീക്ഷം കലുഷിതമായിരിക്കും. ഓഫിസിലും നിരാശാജനകമായ സ്ഥിതിവിശേഷമാകും. പലതരം ചിന്തകളില്‍ പെട്ടുഴലുന്ന നിങ്ങള്‍ക്ക് വ്യക്തമായൊരു തീരുമാനമെടുക്കല്‍ എളുപ്പമാവില്ല.
മകരം
രാവിലെ നേരിടുന്ന ചില പ്രശ്‌നങ്ങളൊഴിച്ചാല്‍ ഇന്ന് നിങ്ങളെ വിഷമിപ്പിക്കുന്ന ഒന്നുമുണ്ടാകില്ല. ദിവസത്തിന്‍റെ ആദ്യ പകുതിയില്‍ നിങ്ങള്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണം. വാഹനമോടിക്കുമ്പോള്‍ സൂക്ഷിക്കുക. ഉച്ചയ്ക്ക് ശേഷം സ്ഥിതിഗതികള്‍ അനുകൂലമാകും. രാവിലെ മോശമായിരുന്ന ആരോഗ്യനില ക്രമേണ മെച്ചപ്പെടും. ഗൃഹാന്തരീക്ഷം സൗഹാർദ പൂര്‍ണമായിരിക്കും. ദാനധര്‍മ്മങ്ങളും സമൂഹ്യപ്രവര്‍ത്തനങ്ങളും ഇന്നത്തെ സായാഹ്നത്തില്‍ നിങ്ങള്‍ക്ക് ഉന്മേഷം പകരും.
കുംഭം
കുംഭരാശിക്കാര്‍ക്ക് ഇന്ന് തികച്ചും ഉത്പാദനക്ഷമമായ ദിവസമായിരിക്കും. സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ ഇന്ന് നിങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ സാഹചര്യങ്ങള്‍ മോശമാകും. ഗൃഹാന്തരീക്ഷത്തില്‍ ശാന്തിയും ഐക്യവും നഷ്‌ടപ്പെടും. അതുകൊണ്ട് നിങ്ങള്‍തന്നെ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഇന്ന് നിങ്ങളുടെ ചെലവ് നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. അമിത ചിലവിന് സാധ്യത കാണുന്നു. നിയമപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കുക.
മീനം
നിങ്ങളുടെ കച്ചവടം മെച്ചപ്പെടും. നിങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയിൽ സന്തുഷ്‌ടരാണ്. അത് നിങ്ങളോട് അവർക്കുള്ള മനോഭാവത്തിൽ പ്രകടിപ്പിക്കും. നിങ്ങളുടെ ലാഭവും വരുമാനവും വർധിക്കാൻ സാധ്യതയുണ്ട്.
മേടം
ഇന്ന് നിങ്ങള്‍ക്ക് അനുകൂല ദിവസമല്ല. നിങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഓഫിസിലെ ജോലി കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് വളരെ ബുദ്ധിമുട്ടേണ്ടിവരും. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കുമ്പോൾ മൃദുവായി സംസാരിക്കുക, അത് നിങ്ങൾക്ക് ഗുണം ചെയ്യും. ദിവസത്തിന്‍റെ അവസാനത്തിൽ കാര്യങ്ങൾ മെച്ചപ്പെടാൻ സാധ്യതയുണ്ട്.
ഇടവം
ഇന്ന് നിങ്ങൾ കൂടുതല്‍ വികാരഭരിതരും അസ്വസ്ഥരുമാകും. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. നിങ്ങളുടെ കോപവും സംസാരവും നിയന്ത്രിക്കുക. ജോലിസ്ഥലത്ത് നിങ്ങൾ തടസങ്ങൾ നേരിടാൻ സാധ്യതയുണ്ട്. അതിനാൽ പുതിയ ജോലികൾ ആരംഭിക്കുന്നത് ഒഴിവാക്കുക.
മിഥുനം
ഇന്ന് നിങ്ങള്‍ ഊര്‍ജസ്വലരായിരിക്കും. ഷോപ്പിങ്, ഭക്ഷണം, സാഹസിക വിനോദങ്ങൾ തുടങ്ങി നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട നിരവധി പ്രവര്‍ത്തികളില്‍ ഏര്‍പ്പെടും. വൈകുന്നേരത്തോടെ നിങ്ങള്‍ കുറച്ച് വൈകാരികമാകും.
കര്‍ക്കടകം
തൊഴിലിടത്തെ സൗഹാർദ അന്തരീക്ഷം നിങ്ങളുടെ മാനസികാവസ്ഥയെ ലഘൂകരിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ അമ്മയുടെ ഭാഗത്ത് നിന്നുള്ള നല്ല വാർത്ത കുടുംബാന്തരീക്ഷത്തെ കൂടുതൽ സന്തോഷകരമാക്കും. നിങ്ങളുടെ മാനസികവും ശാരീരികവുമായ അവസ്ഥ ഇന്ന് മെച്ചപ്പെടും.