തിയതി: 28-09-2023 വ്യാഴം
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
ഋതു: ശരത്
തിഥി: കന്നി ശുക്ല ചതുര്‍ദശി
നക്ഷത്രം: പൂരുരുട്ടാതി
അമൃതകാലം: 09:14 PM മുതല്‍ 10:44 PM വരെ
വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ
ദുര്‍മുഹൂര്‍ത്തം: 10:13 AM മുതല്‍ 11:01 AM വരെ & 03:01 PM മുതല്‍ 03:49 PM വരെ
രാഹുകാലം: 01:45 PM മുതല്‍ 03:15 PM വരെ
സൂര്യോദയം: 6:13 AM
സൂര്യാസ്‌തമയം: 6:16 PM
ചിങ്ങം: നേരിടുന്ന മുഴുവന്‍ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും വിജയകരമായി തരണം ചെയ്യാൻ ഇന്ന് നിങ്ങൾക്ക് കഴിയും. ഏത് സാഹചര്യത്തെയും നിങ്ങള്‍ മറികടന്നേക്കും. വ്യാപാര-വ്യവസായ രംഗത്ത് കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടി വന്നേക്കും. വ്യക്തി ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാവുക.
കന്നി: നിങ്ങള്‍ക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. നിങ്ങളുടെ സര്‍ഗാത്മകത തെളിയിക്കപ്പെടും. നിങ്ങളുടെ വാക്ക് ചാതുരിയും സര്‍ഗാത്മക കഴിവുമാണ് നിങ്ങളുടെ ആയുധം. സമ്മര്‍ദവും മാനസിക പ്രയാസങ്ങളും ഇല്ലാതിരിക്കുമ്പോള്‍ നിങ്ങളുടെ യഥാര്‍ഥ കഴിവ് പുറത്തെടുക്കാനാവും.
തുലാം: നിങ്ങള്‍ക്ക് ചുറ്റുപാടുള്ളവരില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും. നിങ്ങളുടെ സുഹൃത്തിലൂടെയായിരിക്കും അതിനുള്ള അവസരമൊരുങ്ങുക. പുതിയ സംരംഭം ആരംഭിക്കാന്‍ സാധ്യത. നിങ്ങളുടെ കാര്യശേഷിയും കഠിനാധ്വാനവും അഭിനന്ദിക്കപ്പെടും.
വൃശ്ചികം: നിങ്ങള്‍ക്ക് ഇന്ന് ഗുണകരമായ ദിവസമല്ല. നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ സഹ പ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥന്‍റെയും അതൃപ്‌തി പിടിച്ച് പറ്റാന്‍ സാധ്യത. അത് കാരണം മറ്റൊരു ജോലിക്കായി നിങ്ങള്‍ ശ്രമം നടത്തും. വൈകുന്നേരത്തോടെ അത്തരമൊരു ജോലിക്കുള്ള അവസരം ലഭിക്കും.
ധനു: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. സത്യവും നീതിയും ഉയര്‍ത്തി പിടിച്ച് അനീതിക്കെതിരെ പൊരുതാന്‍ കഴിയും. നിങ്ങള്‍ക്ക് ഏറ്റവും ഇഷ്‌ടമുള്ളവയെല്ലാം ഇന്ന് ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനങ്ങള്‍ക്ക് ഇന്ന് ഫലം ലഭിച്ചേക്കും.
മകരം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമല്ലാത്ത ദിവസമാണ്. ഏറെ കാലമായുള്ള നിങ്ങളുടെ കഠിനാധ്വാനം വിഫലമാകും. ഇത് നിങ്ങളെ മാനസികമായി തളര്‍ത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ പ്രതീക്ഷ കൈവിടാതിരിക്കുക. നിങ്ങള്‍ ഇത്തരം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാന്‍ ശ്രമിക്കുക. തീര്‍ച്ചയായും അതിലൂടെ വിജയം കൈവരിക്കാനാകും.
കുംഭം: ജോലി സ്ഥലത്ത് ഇന്ന് നിങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലരാകും. ഇതിലൂടെ ഭാവി സ്വപ്‌നങ്ങളെ യാഥാര്‍ഥ്യമാക്കാനാകും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകുക. ശത്രുക്കളുമായി പോരാടാതിക്കുക. ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധ പുലര്‍ത്തുക.
മീനം: ഇന്ന് നിങ്ങള്‍ സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യും. കുടുംബത്തിലെ അപ്രതീക്ഷിത അസുഖങ്ങള്‍ കാരണം മാനസിക പ്രയാസം നേരിടേണ്ടി വരും. സാമ്പത്തിക ചെലവുകള്‍ നേരിടാന്‍ സാധ്യതയുണ്ട്. പണം ചെവഴിക്കുന്നതില്‍ ജാഗ്രത പാലിക്കുക.
മേടം: ഇന്ന് നിങ്ങൾക്ക് പ്രകൃതി സ്നേഹം തോന്നുന്നതിനാൽ ചെടികൾ നടുകയും ചവറുകുഴികൾ ഉണ്ടാക്കി പരിസരം വൃത്തിയാക്കുകയും ചെയ്യും. നിങ്ങൾക്ക് ചുറ്റുപാടുമുള്ള ഇടം മനോഹരമാക്കണമെങ്കില്‍ ഇത്തരം പ്രവര്‍ത്തികള്‍ പടിപടിയായി ചെയ്യുക. ഇതിലൂടെ മാനസിക സന്തോഷം ലഭിച്ചേക്കും.
ഇടവം: നിങ്ങളുടെ ബിസിനസ് വളരെയധികം ലാഭത്തിലാക്കാന്‍ സാധിക്കും. മികച്ച ബിസിനസ് നിലനിര്‍ത്താന്‍ കഠിന പ്രയത്നം ചെയ്യേണ്ടി വരും. വികാരപരമായ വ്യഗ്രത കുറയ്‌ക്കണം. അല്ലെങ്കില്‍ അത് സംഘര്‍ഷത്തിന് കാരണമാകും.
മിഥുനം: ഇന്ന് നിങ്ങൾക്ക് സന്തോഷകരമായ ദിവസമായിരിക്കും. കുടുംബത്തോടൊപ്പം ഒരു യാത്രയ്‌ക്ക് അവസരമൊരുങ്ങും. നിങ്ങള്‍ക്ക് ആരുമായെങ്കിലും പ്രണയം ഉണ്ടെങ്കില്‍ അക്കാര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക. വൈകുന്നേരത്തോടെ ആത്മീയ കാര്യത്തില്‍ മുഴുകുന്നത് നല്ലതായിരിക്കും.
കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് പ്രതീക്ഷ നിര്‍ഭയമായ ദിവസമായിരിക്കും. ബിസിനസ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക. ബിസിനസ് ഉടമ്പടികള്‍ ചര്‍ച്ച ചെയ്‌ത് ഉറപ്പിക്കുമ്പോള്‍ സൂക്ഷമത പാലിക്കുക. സാമ്പത്തിക പ്രയാസങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. പണം ചെലവഴിക്കുമ്പോള്‍ സൂക്ഷ്‌മത പാലിക്കുക.