തീയതി: 23-10-2023 തിങ്കള്‍
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
ഋതു: ഹേമന്തം
തിഥി: തുലാം ശുക്ല നവമി
നക്ഷത്രം: തിരുവോണം
അമൃതകാലം: 01:37 PM മുതല്‍ 03:06 PM വരെ
വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ
ദുര്‍മുഹൂര്‍ത്തം: 12:37 PM മുതല്‍ 01:25 PM വരെ & 03:01 PM മുതല്‍ 03:49 PM വരെ
രാഹുകാലം: 07:42 AM മുതല്‍ 09:11 AM വരെ
സൂര്യോദയം: 06:13 AM
സൂര്യാസ്‌തമയം: 06:03 PM
ചിങ്ങം: സമ്മിശ്രാനുഭവങ്ങളുടെ ദിവസം. ഗൃഹാന്തരീക്ഷം ശാന്തമായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകും. എന്നാല്‍ ഗൃഹസംബന്ധമായ ചില ജോലികള്‍ ചെയ്‌തുതീര്‍ക്കുന്നതില്‍ തടസങ്ങള്‍ നേരിടാം. മാതൃപക്ഷത്തുനിന്ന് ചില അസുഖകരമായ വാര്‍ത്തകള്‍ വന്നെത്താം. ജോലിയില്‍ എതിരാളികള്‍ പെട്ടെന്ന് സൃഷ്‌ടിക്കുന്ന ചില തടസങ്ങള്‍ നിങ്ങളെ അമ്പരപ്പിച്ചേക്കും. ഇത് നിങ്ങളെ ഉത്‌കണ്‌ഠാകുലനാക്കുകയും പൊതുവില്‍ സംശയവും നിരാശയവും വളര്‍ത്തുകയും ചെയ്യും. മേലധികാരികളുമായി ജോലിസ്ഥലത്തോ, മുതിര്‍ന്നവരുമായി വീട്ടിലോ ഏറ്റുമുട്ടലുണ്ടാക്കുന്നത് ഒഴിവാക്കുക. കാര്യങ്ങളെ നിരുപാധികം അഗീകരിക്കുകയും പ്രയത്നം തുടരുകയും ചെയ്യുക.
കന്നി: ഇന്ന് ചർച്ചകളിൽനിന്ന് അകന്നുനില്‍ന്നതാണ് നല്ലത്. പെട്ടെന്ന് രോഷാകുലനാകരുത്. അത് ആരോഗ്യകരമായി മുന്നേറുന്ന ചര്‍ച്ചകളെ കടുത്ത വാക്കുതർക്കങ്ങളാക്കിമാറ്റും. യാദൃശ്ചികമായ ചെലവുകള്‍ ഉണ്ടാകാമെന്നതുകൊണ്ട് കരുതിയിരിക്കുക. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒരു ഒത്തുചേരല്‍ ആശ്വാസം പകരും. അതിനാല്‍ അവരൊന്നിച്ചുള്ള ഒരു ഒത്തുചേരല്‍ ആസൂത്രണം ചെയ്യുക. ഉദരസംബന്ധമായ അസുഖങ്ങളുണ്ടാകാമെന്നതിനാല്‍ ആരോഗ്യകരമായി ഭക്ഷണം കഴിക്കുക. ഏതെങ്കിലും പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നവര്‍ അത് കരുതലോടെ ചെയ്യണം.
തുലാം: ഈ ദിവസം പ്രശ്‌നസങ്കീര്‍ണമായിരിക്കും. അതുകാരണം നിങ്ങള്‍ പതിവിലും കവിഞ്ഞ് ഇന്ന് വികാരാധീനനാരായിരിക്കും. ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്‌മയോ, അമ്മയുമായുള്ള ഉലഞ്ഞ ബന്ധമോ, നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന സ്ത്രീയോ ആയിരിക്കാം ഇതിന് കാരണം. മനസിന്‍റെ പിരിമുറുക്കം നീങ്ങിക്കിട്ടാന്‍ ശ്വസനവ്യായാമവും പ്രാര്‍ഥനയും നടത്തുക. ജലാശയങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുക. നന്നായി ഉറങ്ങുക. ഇന്ന് യാത്ര ഫലവത്താകില്ല. അതുകൊണ്ട് ഒഴിവാക്കുക. നിയമപരമായ രേഖകളും വസ്‌തുവും കുടുംബസ്വത്തും സംബന്ധിച്ച കാര്യങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ തികഞ്ഞ ജാഗ്രത പാലിക്കുക.
വൃശ്ചികം: പുതിയ സംരംഭങ്ങള്‍, കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും കൂട്ടായ്‌മ, രസകരമായ ഉല്ലാസവേള എന്നിവയൊക്കെ ഇന്ന് കാത്തിരിക്കുന്ന സുഖാനുഭവങ്ങളാണ്. കളിയും ചിരിയും ഉല്ലാസവും നിറഞ്ഞ അപൂര്‍വമായ ഒരു ദിവസമാണ് ഇന്ന്. സഹോദരങ്ങളുമായുള്ള ബന്ധവും നിങ്ങളുടെ പൊതുവായ ആരോഗ്യനിലയും ഇന്ന് മെച്ചപ്പെട്ടതായിരിക്കും. ഹ്രസ്വമായ ഉല്ലാസയാത്രക്ക് സാധ്യത. ധനസമാഹരണത്തിനും മുതല്‍മുടക്കിനും തൊഴില്‍പരമായ കാര്യങ്ങൾക്കും ഇന്ന് ഭാഗ്യദിവസമാണ്. നിങ്ങളുടെ സന്തോഷം പ്രിയപ്പെട്ടവരുമായും അടുത്ത സഹപ്രവര്‍ത്തകരുമായും പങ്കുവക്കുക.
ധനു: നിങ്ങളെ ഒരു തെറ്റായ യാത്രയ്‌ക്ക് പ്രേരിപ്പിക്കാന്‍ ഒരു പങ്കാളിയേയോ അടുത്തബന്ധുവിനെയോ ഇന്ന് അനുവദിക്കരുത്. അത് ഇന്നത്തെ ദിവസം മുഴുവന്‍ നശിപ്പിക്കുന്നതിന് കാരണമാകും. ഇന്ന് ഒരു സാധാരണ ദിവസമാണ്. അതുകൊണ്ട് കാര്യങ്ങളെല്ലാം ഹിതകരമാകുമെന്ന് കരുതരുത്. അധ്വാനവും സഹായങ്ങളും ഇല്ലാതെ ഒന്നും നടക്കുകയില്ല. കുടുംബത്തിലെ ഒരംഗം നിങ്ങളോട് നിസഹകരണവും കടുംപിടുത്തവും കാണിക്കുകയാണെങ്കില്‍ രോഷാകുലനാകാതിരിക്കാന്‍ ശ്രമിക്കുക. ചഞ്ചലമായ മാനസികാവസ്ഥ കാരണം ഉറച്ച നിലപാടോ തീരുമാനമോ എടുക്കാന്‍ ഇന്ന് നിങ്ങൾക്ക് കഴിയുകയില്ല. അതിനാൽ ഇന്ന് തീരുമാനങ്ങള്‍ എടുക്കുന്നത് മാറ്റിവക്കുക. അതില്‍ വേവലാതിപ്പെടേണ്ടതില്ല. ഒഴുക്കിനൊത്ത് പോകുകയും ശാന്തത പാലിക്കുകയും ചെയ്യുക. വിദേശത്തുളള സുഹൃത്തുക്കളുമായുളള കത്തിടപാടുകള്‍ ഭാഗ്യദായകമായിരിക്കും.
മകരം: ഇന്ന് നിങ്ങൾ മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ മുഴുകി കഴിയണം. തൊഴിലിലും ബിസിനസിലും അനുകൂല മാറ്റങ്ങളുണ്ടാകും. എല്ലാ ശ്രമങ്ങളും ദൗത്യങ്ങളും നല്ല ഫലമുണ്ടാക്കും. അന്തസും പ്രശസ്‌തിയും വര്‍ധിക്കും. തൊഴിലില്‍ പ്രൊമോഷനും ഉയര്‍ച്ചയും ഉണ്ടാകാം. സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ടുമുട്ടുന്നത് സന്തോഷം നല്‍കും. ഗൃഹാന്തരീക്ഷം സന്തോഷപ്രദവും പ്രകാശമാനവും ആയിരിക്കും. ഒരു ചെറിയ അപകടത്തിന് സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക. ആരോഗ്യപ്രശ്‍നങ്ങള്‍ ഉണ്ടാകില്ല.
കുംഭം: നിങ്ങളുടെ സംസാരിക്കാനുള്ള കഴിവ് കാരണം ഇന്ന് ആവേശകരമായ എന്തെങ്കിലും സംഭവിക്കാം. ഇവന്‍റുകളിലും മീറ്റിങ്ങുകളിലും മികച്ച രീതിയിൽ അവതരണങ്ങൾ നടത്താൻ നിങ്ങളുടെ ഭാഷ വൈദഗ്ധ്യം സഹായിക്കും. നിങ്ങൾ വിജയിക്കും. വാസ്‌തവത്തിൽ നിങ്ങളുടെ എല്ലാ ചർച്ചകൾക്കും വാദങ്ങൾക്കും ശക്തമായി പ്രതിഫലിക്കാൻ കഴിവുണ്ട്. അതിനാൽ നിങ്ങളുടെ വാദങ്ങൾ മറ്റുള്ളവർ അംഗീകരിക്കുന്നില്ലെങ്കിൽ, വിഷമിക്കേണ്ട കാര്യമില്ല.
മീനം: ആത്‌മീയത നിങ്ങളെ സ്വാധീനിക്കും. മതപരമായ സ്ഥലങ്ങളിലേക്ക് യാത്ര പോകും. അയല്‍ക്കാരുമായി നല്ല ബന്ധം സ്ഥാപിക്കും.
മേടം: ഇന്ന് നിങ്ങൾ സമ്മർദത്തിലാണെങ്കിൽ അത് ഒരു നല്ല കാര്യമാണ്. കാരണം, അത് കഴിവുകളെ പൂർണമായും പൂർത്തീകരിക്കും. എല്ലാ സഹപ്രവർത്തകരെയും നിങ്ങൾ പരിശീലിപ്പിക്കും. പക്ഷേ പ്രതീക്ഷിച്ച ഫലം ലഭിക്കില്ല. ക്ഷമ പാലിക്കുക.
ഇടവം: യാത്രകള്‍ക്ക് അനുകൂലമായ ദിവസം. വിദൂര ദേശങ്ങളിലേക്കോ വിദേശത്തേക്കോ അല്ലെങ്കില്‍ പുണ്യസ്ഥലങ്ങളിലേക്കോ സഞ്ചരിക്കാന്‍ അനുകൂലമാണ് ഈ ദിവസം. അവധിക്കാലം ആഘോഷിക്കാന്‍ അവസരമുണ്ടാകും. പുതിയതായി ആരംഭിക്കുന്ന എല്ലാ സംരംഭങ്ങളില്‍ നിന്നും നേട്ടങ്ങള്‍ക്ക് അവസരം. ഇന്ന് നടത്തുന്ന നിക്ഷേപങ്ങളും ഫലപ്രദമാകും. ഒരു പുണ്യസ്ഥലം സന്ദര്‍ശിച്ചതില്‍നിന്നും പുതിയൊരു സംരംഭം ആരംഭിക്കാനുളള പ്രചോദനം ലഭിക്കും. വിദേശത്തുള്ള പ്രിയപ്പെട്ടവരില്‍ നിന്നും നല്ലവാര്‍ത്തകള്‍ ലഭിക്കും. ചെറിയ തലവേദനയോ ജലദോഷമോ നിങ്ങളെ അലോസരപ്പെടുത്തിയേക്കും.
മിഥുനം: എല്ലാ ദിവസങ്ങളും മനോഹരവും അനായാസവുമായിരിക്കില്ല. ഇന്നത്തെ ദിവസം അനുകൂലമല്ല. അൽപം പോലും ജാഗ്രത കൈവിടാന്‍ പാടില്ല. ഇന്ദ്രിയങ്ങളെയും ആഗ്രഹങ്ങളെയും നിയന്ത്രിക്കണം. പുതിയതായി എന്തെങ്കിലും തുടങ്ങുന്നത് ഒഴിവാക്കുക. യാത്രയില്‍ നിന്നും അപരിചിതരില്‍ നിന്നും വിട്ട് നില്‍ക്കുക. ചികിത്സ നടപടിക്രമങ്ങള്‍ നീട്ടിവക്കുക. തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും പോകാതിരിക്കുക. സാമ്പത്തികപ്രതിസന്ധി വിഷമിപ്പിച്ചേക്കാം. കോപവും ചെലവും നിയന്ത്രിക്കുക. പിന്നീട് ഖേദിക്കേണ്ടിവരുന്ന വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക. മനസിനെ ശാന്തമാക്കാന്‍ ധ്യാനിക്കുകയോ സംഗീതം ആസ്വദിക്കുകയോ ചെയ്യുക.
കര്‍ക്കടകം: കാൽപ്പനിക ബന്ധങ്ങള്‍, പലതരക്കാരുമായുള്ള ഇടപഴകലുകള്‍, വിവിധങ്ങളായ വിനോദങ്ങള്‍, ഷോപ്പിങ് എന്നിവയിലെല്ലാം ദിവസം മുഴുവനും നിങ്ങള്‍ വ്യാപൃതനാകും. മൊത്തത്തില്‍ നിങ്ങള്‍ക്ക് ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും. വിദൂര ദേശത്തുനിന്ന്, അപരിചിതമായ ഒരു സംസ്‌കൃതിയില്‍ നിന്ന് വരുന്ന ഒരാള്‍ നിങ്ങളെ ആകര്‍ഷിക്കും. ഇത് പിന്നീട് രണ്ടുപേര്‍ക്കും ഗുണകരമാമയേക്കാവുന്ന ഒരു ബന്ധത്തിന്‍റെ തുടക്കമാകാം. തൊഴിലില്‍ അല്ലെങ്കില്‍ ബിസിനസില്‍ വിജയം കാത്തിരിക്കുന്നു. നേട്ടങ്ങളും പ്രശസ്‌തിയും അംഗീകാരവും തേടിയെത്തും. നല്ല ഭക്ഷണവും ക്രിയാത്മക മേഖലയിലെ പരിശ്രമങ്ങളുമായി സന്തോഷത്തോടെ ഈ ദിവസം ചെലവഴിക്കുക. ഇന്ന് നിങ്ങളുടെ ആരോഗ്യവും മെച്ചമായിരിക്കും. വാഹനയോഗവും ഉണ്ട്.