തീയതി: 01-09-2023 വെളളി
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
ഋതു: ശരത്
തിഥി: ചിങ്ങം കൃഷ്‌ണ ദ്വിതീയ
നക്ഷത്രം: പൂരുട്ടാതി
അമൃതകാലം: 07:19 AM മുതല്‍ 09:19 AM വരെ
വര്‍ജ്യം: 6:15 PM മുതല്‍ 7:50 PM വരെ
ദുര്‍മുഹൂര്‍ത്തം: 08:38 AM മുതല്‍ 09:26 AM വരെ & 03:02 PM മുതല്‍ 03:50 PM വരെ
രാഹുകാലം: 10:51 PM മുതല്‍ 12:24 PM വരെ
സൂര്യോദയം: 06:14 AM
സൂര്യാസ്‌തമയം: 06:33 PM
ചിങ്ങം: ഇന്ന് നിങ്ങൾ നല്ല ശാരീരികവും മാനസികവുമായ അവസ്ഥ ആസ്വദിക്കും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഒരു സാമൂഹിക ഒത്തുചേരലിനുള്ള സമയമാണിത്. കച്ചവടത്തില്‍ നിങ്ങളുടെ പങ്കാളികളുമായി നല്ലൊരു ഇടപാട് നടത്താൻ നിങ്ങൾക്ക് സാധ്യതയുണ്ട്.
കന്നി: ബിസിനസ്സ് പങ്കാളികളില്‍നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. നിങ്ങളുടെ ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതിന് നിങ്ങള്‍ അഭിനന്ദനം ഏറ്റുവാങ്ങും. അത് വൈകുന്നേരം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള ഒരാഘോഷത്തില്‍ കലാശിക്കും. ശരിക്കും മനസ്സിന്‍റെ പിരിമുറുക്കം കുറക്കാനുള്ള ഒരു അവസരമാകും. ഈ ദിവസം പൂര്‍ണമായും ആഘോഷിക്കുക.
തുലാം: നിങ്ങളുടെ സൃഷ്‌ടിപരവും വിശകലനപരവുമായ കഴിവുകൾ പ്രകടിപ്പിക്കാന്‍ പറ്റിയ ചര്‍ച്ചകളിലും സംവാദങ്ങളിലും ഇന്ന് പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. സാഹിത്യ രചനയിലാണ് നിങ്ങള്‍ക്ക് താത്‌പര്യമെങ്കില്‍ അതിന് അനുയോജ്യമായ ദിനമാണ് ഇന്ന്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് നിങ്ങളുടെ തൊഴിലിനും സഹായകമായേക്കും. ഓഫിസിലെ സൗഹാര്‍ദ്ദാന്തരീക്ഷം നിങ്ങളുടെ ഉൽപ്പാദനക്ഷമത ഉയര്‍ന്ന അളവില്‍ പ്രകടമാക്കാന്‍ സഹായകമായേക്കും. എന്നാല്‍ അമിതമായ വികാരപ്രകടനങ്ങള്‍ നിയന്ത്രിക്കുക തന്നെ വേണം. ഗൃഹാന്തരീക്ഷം ഇന്ന് മുഴുവന്‍ സന്തോഷവും സംതൃപ്‌തിയും നിറഞ്ഞതായിരിക്കും.
വൃശ്ചികം: നിങ്ങളുടെ അതിവൈകാരികതയും കടിഞ്ഞാണിടേണ്ടതുണ്ട്. അല്ലാത്തപക്ഷം ഉല്‍ക്കണ്‌ഠയും മാനസികപിരിമുറുക്കവും നിങ്ങളെ അലട്ടും. പകരം ശരീരത്തിനും മനസ്സിനും ആശ്വാസം നല്‍കുന്ന കൃത്യങ്ങളില്‍ ഏര്‍പ്പെടുക. നിങ്ങളുടെ ഷോപ്പിങ് ചെലവുകള്‍ ഇന്ന് കുത്തനെ ഉയരും. അതുകൊണ്ട് ചെലവ് നിയന്ത്രിച്ചില്ലെങ്കില്‍ പോക്കറ്റ് കാലിയാകുന്ന നിലവരും. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് പ്രത്യേകിച്ചും ജങ്ക് ഫുഡുകള്‍ ഒഴിവാക്കുക. ഇന്ന് യാത്രയും മാറ്റിവയ്‌ക്കുകയാണ് നല്ലത്.
ധനു: ആദ്യപകുതിയില്‍ മനസ്സും ശരീരവും ആത്മാവും നിങ്ങളുടെ തികഞ്ഞ നിയന്ത്രണത്തിലായിരിക്കും. കുടുംബത്തെ ബാധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ വിജയകരമാകും. നിങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയിലുള്ള സ്നേഹബന്ധം ശക്തിപ്പെടും. ഉച്ചയ്‌ക്ക് ശേഷം ഏത് കാര്യത്തിലും മുന്‍കരുതല്‍ വേണം. പ്രത്യേകിച്ചും സ്വത്ത് സംബന്ധിച്ച പ്രശ്‌നങ്ങളില്‍. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് നല്ലതുതന്നെ. എന്നാൽ പ്രായോഗിക ബുദ്ധി പ്രയോഗിച്ചില്ലെങ്കില്‍ നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കും. വിദ്യാര്‍ഥികള്‍ക്ക് ഈ ദിവസം അനുകൂലമായിരിക്കും.
മകരം: കണക്കാക്കപ്പെടാത്ത സാഹചര്യങ്ങള്‍ ഒഴിവാക്കാനും മൗനം പാലിക്കാനും നിങ്ങളോട് നിർദേശിക്കുന്നു. മനസ്സമാധാനം നേടുന്നതിന് മതപരമായ പ്രവർത്തനങ്ങൾ, ആചാരങ്ങൾ എന്നിവയ്ക്കായി നിങ്ങളുടെ പണത്തിന്‍റെ വലിയൊരു ഭാഗം ചെലവഴിച്ചേക്കാം. പിന്നീടുള്ള ദിവസങ്ങളിൽ നിങ്ങൾ കൂടുതൽ സന്തോഷവാനായിരിക്കും.
കുംഭം: നിങ്ങൾ യാഥാർഥ്യത്തേക്കാൾ ഉപരി ഭാവനാലോകത്തിൽ ജീവിക്കുന്നയാളാണ്. കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുമ്പോൾ ഉണ്ടാകുന്ന നിരാശ ഒഴിവാക്കാനായി യാഥാർഥ്യത്തിനപ്പുറമുള്ള ആഗ്രഹങ്ങൾ ഒഴിവാക്കുക. നിങ്ങൾക്ക് ഉള്ളതിൽ സന്തോഷിക്കുക. തൊഴിൽമേഖലയിൽ സഹപ്രവർത്തകരുടെ പിന്തുണ ഉള്ളതുകൊണ്ടുതന്നെ കാര്യങ്ങൾ എളുപ്പമായി ഭവിക്കും.
മീനം: ദിവസം മുഴുവൻ ചെറിയ കലഹങ്ങൾ പരിഹരിക്കേണ്ടതായി വരും. അവ പരിഹരിച്ച ശേഷവും അതിൽനിന്ന് പുറത്തുവരാൻ സമയം വേണ്ടിവരും.
മേടം: ഇന്ന് നിങ്ങൾക്ക് വിജയമാണ് കാണുന്നത്. ആരുടെയും സഹായമോ ശുപാർശയോ കൂടാതെ നിങ്ങൾ സ്വന്തമായി വിജയിക്കും. നിങ്ങൾ ഒരു ശാസ്‌ത്രവിദ്യാർഥിയോ കലാവിദ്യാർഥിയോ ആയിരിക്കാം. എന്തായാലും ആഴത്തിലുള്ള അറിവ് ഉപയോഗിച്ച് നിങ്ങളുടെ പ്രതീക്ഷക്കപ്പുറം പ്രവർത്തിക്കാനും വിജയിക്കാനും സാധിക്കും.
ഇടവം: കച്ചവടത്തിന്‍റെ കാര്യത്തിൽ ഒരു അത്ഭുതകരമായ ദിവസം. നിങ്ങളുടെ ജോലി അഭിനന്ദനപ്രവാഹത്താല്‍ മൂടപ്പെടും. ഇത് നിങ്ങളുടെ പേര്, പ്രശസ്‌തി, സാമൂഹിക അംഗീകാരം എന്നിവ ഉയർത്തിയേക്കാം. കൂടാതെ സാമ്പത്തിക ആനുകൂല്യങ്ങൾ ഇന്ന് നിങ്ങളുടെ കൂടെയുണ്ട്.
മിഥുനം: നിങ്ങളുടെ കീഴുദ്യോഗസ്ഥരുമായോ മുതിർന്നവരുമായോ നിങ്ങളുടെ സമവാക്യങ്ങൾ നശിപ്പിക്കുന്നത് ഒരു നല്ല ആശയമല്ല. അൽപ്പം വിട്ടുവീഴ്‌ച ചെയ്യാൻ ശ്രമിക്കുക. നിങ്ങൾക്കും മറ്റുള്ളവർക്കും ഇടയില്‍ ഒരു ഔദ്യോഗിക സൗഹാർദ്ദ അന്തരീക്ഷം സൃഷ്‌ടിക്കുക. നിങ്ങൾ ഇന്ന് സുഖസൗകര്യങ്ങളിലും ആഡംബരങ്ങളിലും മുഴുകാൻ സാധ്യതയുണ്ട്.
കര്‍ക്കിടകം: നിങ്ങളുടെ ഭാഗ്യനക്ഷത്രങ്ങള്‍ നിഷ്ക്രിയമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് ജാഗ്രത പാലിക്കാൻ നിങ്ങളോട് നിർദേശിക്കുന്നു. നിയമവിരുദ്ധവും അധാർമികവുമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. അത് നിങ്ങളുടെ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കും. കഠിനമായ വാക്കുകൾ സംസാരിക്കുന്നതിന് മുമ്പ് നിങ്ങളുടെ നാവില്‍ കടിക്കുക. കാരണം നിങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചേക്കാം.