തീയതി: 01-10-2023 ഞായര്‍
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
ഋതു: ശരത്
തിഥി: കന്നി കൃഷ്‌ണ ദ്വിതീയ
നക്ഷത്രം: അശ്വതി
അമൃതകാലം: 03:14 PM മുതല്‍ 04:44 PM വരെ
വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ
ദുര്‍മുഹൂര്‍ത്തം: 04:37 PM മുതല്‍ 05:25 PM വരെ
രാഹുകാലം: 04:44 PM മുതല്‍ 06:15 PM വരെ
സൂര്യോദയം: 06:13 AM
സൂര്യാസ്‌തമയം: 06:15 PM
ചിങ്ങം: അഹന്ത കാരണം നിങ്ങളുടെ യഥാർഥമായ മനോവികാരം പുറത്തുകാണിക്കാതിരിക്കരുത്. ഈ നല്ല ദിവസം പ്രേമപൂർവം കാര്യങ്ങളിൽ മുഴുകണം. പക്ഷേ നിങ്ങളുടെ അഹന്ത മാറ്റിയിട്ടുവേണമെന്ന് മാത്രം.
കന്നി: അറിയപ്പെടാത്ത ഒരു വ്യക്തിയെക്കുറിച്ചുള്ള ഭയം ഇന്ന് നിങ്ങളുടെ മനസിൽ പതുങ്ങിയിരിക്കും. ആ നിഴൽ അടുത്ത ദിവസങ്ങളിൽ നിങ്ങളുടെ മനസിൽ കൂടിവരും. സുഹൃത്തിനോടൊപ്പം അധിക സമയം നിങ്ങൾ സമയം ചെലവഴിക്കും.
തുലാം: ഈ ലോകത്തിൽ നിങ്ങളുടെ യോഗ്യതയും കഴിവും പ്രദർശിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. പുതിയ വസ്ത്രങ്ങൾ വാങ്ങുകയും ചെയ്യും. പ്രധാനമയും നിങ്ങളോട് അടുപ്പമുള്ളവരുടെ കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധ ചെലുത്തണം. ഈ ദിവസം നിങ്ങൾ നിങ്ങളുടെ സ്വപ്‌നലോകത്ത് ചെലവഴിക്കും.
വൃശ്ചികം: എല്ലാ സാധ്യതകളിലും ഇന്ന് നിങ്ങളുടെ മാനസികാവസ്ഥ അങ്ങേയറ്റം ഭയങ്കരമായിരിക്കും. ഈ സമയം കലാപകാരിയായ നിങ്ങളുടെ മനസിനെ താത്കാലികമായി മാറ്റുക. എല്ലാത്തരം അപകടങ്ങളിൽ നിന്നും സംഘട്ടനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. ഇന്ന് വൈകുന്നേരം നിങ്ങൾ വിശ്രമിക്കും.
ധനു: ഗ്രഹനിലകളുടെ സങ്കീർണതകളിൽ നിന്ന് സങ്കരത്തിൽനിന്ന് നിങ്ങളുടെ നക്ഷത്രങ്ങളെല്ലാം തന്നെ ഇതുവരെ പൂർണമായി പുറത്തുവന്നിട്ടില്ല. തത്ഫലമായി, നിങ്ങൾക്ക് വളരെയധികം അസ്വാസ്ഥ്യമോ മാനസികപ്രശ്‌നമോ ഉള്ളതായി തോന്നിയേക്കാം. അതിനാൽ നിങ്ങളുടെ പ്രവർത്തന മേഖലയിലെ നിങ്ങളുടെ മികച്ച പ്രകടനം കാഴ്‌ചവക്കാൻ കഴിഞ്ഞേക്കില്ല. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ചില അസുഖങ്ങൾ നിങ്ങൾക്ക് ഉണ്ടായേക്കാം. അതിനാൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ വേണം. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നിങ്ങൾ അനുഭവിച്ച മാനസികസമ്മർദം കാരണം അസിഡിറ്റിയും (പുളിച്ച് തികട്ടൽ) അനുബന്ധ പ്രശ്‌നങ്ങളുമുണ്ടായേക്കാം.
മകരം: ഇന്ന് നിങ്ങൾ മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കില്ല. ഇന്നത്തെ ചുറ്റുപാട് അസ്ഥിരമായ ഒരു കുടുംബാന്തരീക്ഷത്തെയാണ് നിങ്ങളെ ഓർമപ്പെടുത്തുക. നിങ്ങൾക്ക് ഊർജ്ജവും ജീവിതാസക്തിയും ഇല്ലെന്ന ഒരു തോന്നലുണ്ടായേക്കാം. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ചേർന്നുനിൽക്കാൻ ഇടയുണ്ട്. അത് ഒരു സൗഹൃദാന്തരീക്ഷം സൃഷ്‌ടിച്ചേക്കാം. എന്നാൽ നെഞ്ചുവേദന നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. ഇന്ന് നന്നായി ഉറങ്ങും. അപമാനം വരുത്തിവച്ചേക്കാവുന്ന സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണം.
കുംഭം: നിങ്ങളുടെ മാനസികമായ സംഘർഷത്തിന് ഇന്ന് താത്‌കാലികമായ ഒരാശ്വാസം ലഭിച്ചേക്കും. നല്ല ഉന്മേഷം തോന്നിയേക്കാം. ചുരുക്കത്തിൽ ഇന്നത്തെ ദിവസം നിങ്ങൾ സന്തോഷകരമായി ചെലവഴിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒരു ഒത്തുചേരലിനും സാധ്യതയുണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഇന്ന് നിങ്ങൾ ആസൂത്രണം ചെയ്തേക്കും. ചില ചെറുയാത്രകൾ നടത്താനും സാധ്യത കാണുന്നു.
മീനം: സംഭാഷണങ്ങളിൽ കർശനമായ നിയന്ത്രണം കൈക്കൊള്ളണം. അതിൽ പരാജയപ്പെട്ടാൽ സാഹചര്യങ്ങള്‍ നിങ്ങൾക്ക് പ്രതികൂലാത്മകമാവും. ചെലവുകളിലും നിയന്ത്രണമേർപ്പെടുത്തേണ്ടത് ആവശ്യമാണ്. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. ഇന്ന് ക്ഷീണം തോന്നിയേക്കാം. ബന്ധുക്കളുമായുള്ള നിങ്ങളുടെ ചില അനാവശ്യമായ ഇടപെടലുകള്‍ പ്രതികൂലാന്തരീക്ഷം സൃഷ്‌ടിക്കും. ഇന്ന് അമിതമായി ഭക്ഷണം കഴിക്കാതിരിക്കണം.
മേടം: ശുഭചിന്തകളുടെ ഊർജം പ്രവഹിക്കുന്ന ഒരു ദിവസമാണിന്ന്. ഇന്ന് നിങ്ങൾ ജോലിയില്‍ തികഞ്ഞ ഉത്സാഹം കാണിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷപൂർവം സമയം ചെലവഴിക്കും. പൊതുസത്‌കാരങ്ങളിലും കൂടിച്ചേരലുകളിലും പങ്കുകൊള്ളാനുള്ള സാധ്യതയും കാണുന്നു. നിങ്ങൾ ഈ അവസരങ്ങൾ അങ്ങേയറ്റം പ്രയോജനപ്പെടുത്തുകയും പരിപൂർണമായി ആസ്വദിക്കുകയും ചെയ്യണം. അമ്മയുടെ പക്കൽനിന്നും ചില ശുഭവാർത്തകള്‍ നിങ്ങളെ തേടിയെത്തും.
ഇടവം: പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. എന്നാൽ അവയെല്ലാം പൂർണമായും ഒഴിവാക്കാവുന്നതാണ് എന്നുള്ളകാര്യം ആശ്വാസകരമാണ്. അതുകൊണ്ട് കണ്ണും കാതും തുറന്നുവച്ച് ശ്രദ്ധയോടെ പ്രവര്‍ത്തിക്കണം. ആരോഗ്യകാര്യത്തിലും നിങ്ങൾക്കിന്ന് ശ്രദ്ധവേണം. നിങ്ങളെ അലട്ടുന്ന അസുഖം ഒരു പൂർണമായ വൈദ്യപരിശോധനക്ക് വിധേയമാക്കണം. നിങ്ങളുടെ ആശയങ്ങള്‍ ശരിയായി മനസിലാക്കാന്‍ കഴിയാത്ത മുതിര്‍ന്നവരെ ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കുകയാണ് നല്ലത്. ആസൂത്രിതമല്ലാത്ത സംരംഭങ്ങള്‍ ഉപേക്ഷിക്കണം. നിങ്ങളുടെ ചെലവുകള്‍ വര്‍ധിക്കാൻ സാധ്യത.
മിഥുനം: നിങ്ങൾ ചെയ്യുന്ന ഏത് കാര്യത്തിലും പൂർണത ആഗ്രഹിക്കുകയും ഈ തത്ത്വശാസ്ത്രം ജീവിതത്തിലെ എല്ലാകാര്യത്തിലും പകർത്താൻ ശ്രമിക്കുകയും ചെയ്യും. നിങ്ങളുടെ അധ്വാനത്തെ മുന്നോട്ടും ശരിയായ ദിശയിലും നയിക്കുന്നതിനായി ഊർജവും ശ്രദ്ധയും നിങ്ങൾ ഉറപ്പുവരുത്തും.
കര്‍ക്കടകം: ഇന്ന് നിങ്ങൾ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും അത് കാരണം തിരക്കിലാകുകയും ചെയ്യും. അമിത ജോലികാരണം നിങ്ങൾ ക്ഷീണിതനാകും. അത് നിങ്ങൾക്ക് ഒരുപാട് മാനസികപ്രയാസവും സമ്മർദവും ഉണ്ടാക്കും.