തീയതി : 19-09-2023 ചൊവ്വ
വര്‍ഷം : ശുഭകൃത് ദക്ഷിണായനം
ഋതു : ശരത്
തിഥി : കന്നി ശുക്ല ചതുര്‍ഥി
നക്ഷത്രം : ചോതി
അമൃതകാലം : 12:18 PM മുതല്‍ 03:49 PM വരെ
വര്‍ജ്യം : 06:15 PM മുതല്‍ 07:50 PM വരെ
ദുര്‍മുഹൂര്‍ത്തം : 08:37 PM മുതല്‍ 09:25 PM വരെ & 11.49 PM മുതൽ 12:37 PM വരെ
രാഹുകാലം : 03:20 AM മുതല്‍ 04:51 AM വരെ
സൂര്യോദയം : 06:13 AM
സൂര്യാസ്‌തമയം : 06:22 PM
ചിങ്ങം: ബന്ധങ്ങള്‍, സഖ്യങ്ങള്‍, കൂട്ട്കെട്ടുകള്‍ ഇവയെല്ലാമാണ് ഇപ്പോൾ നിങ്ങളുടെ ജീവിതത്തില്‍ പ്രധാനം. ഇവയെല്ലാം കൂടുതല്‍ പരിപോഷിപ്പിക്കാന്‍ നിങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ജീവിതം എത്രമാത്രം സുന്ദരമാണെന്ന് ഈ മാനുഷിക ബന്ധങ്ങള്‍ നിങ്ങളെ ബോധ്യപ്പെടുത്തുന്നു.
കുടുംബാംഗങ്ങളിൽ നിന്നും എല്ലാത്തരത്തിലുള്ള സഹകരണവും നിങ്ങൾക്ക് ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും നിങ്ങൾക്ക് ഇപ്പോള്‍ സമയം നല്ലതാണ്.
കന്നി: 'മധുരം മധുരതരം' എന്നതാണ് ഇന്നത്തെ മുദ്രാവാക്യം. അപ്പോള്‍ നിങ്ങള്‍ ആളുകളോട് മധുരോദാരമായി പെരുമാറുന്നതില്‍ അത്ഭുതമില്ല. മധുരവുമായി ബന്ധപ്പെട്ട എല്ലാറ്റിനും ഇന്ന് നിങ്ങളുടെ അജണ്ടയില്‍ പ്രാമുഖ്യമുണ്ട്.
സുഖകരമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിന്‍റെ നേട്ടങ്ങള്‍ മനസ്സിലാക്കുന്നതോടെ നിങ്ങളെ ഏൽപ്പിച്ച ജോലി കൃത്യസമയത്ത് ചെയ്‌തു തീര്‍ക്കാന്‍ കഴിയുന്നു. ഇത് ശാന്തമായ മനസ്സും ഉത്തമമായ ആരോഗ്യവും നിങ്ങൾക്ക് ഉറപ്പാക്കുന്നു.
ബൗദ്ധിക ചര്‍ച്ചകളില്‍ നിന്ന് അകന്നു നില്‍ക്കുകയും ആസ്വാദ്യമായ ഉല്ലാസവേളകളില്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുക. ഇന്ന് നിങ്ങൾക്ക് യാത്രക്ക് സാധ്യതയുണ്ട്. എന്നാല്‍ അപ്രതീക്ഷിത ചെലവുകള്‍ സൂക്ഷിക്കുക. വിദ്യാര്‍ത്ഥികള്‍ക്കും അക്കാദമിക് കാര്യങ്ങളില്‍ താൽപ്പര്യമുളളവര്‍ക്കും നല്ല സമയമല്ല.
തുലാം: പണത്തിന്‍റെയും സാമ്പത്തിക ഇടപാടിന്‍റെയും കാര്യത്തില്‍ നിങ്ങള്‍ സൂക്ഷ്‌മതയും സത്യസന്ധതയും പുലര്‍ത്തുന്നയാളാണ്. ഒരു ബിസിനസ് സംരംഭത്തിന് ധനസഹായം ആവശ്യമായി വരികയാണെങ്കില്‍ ഇതിനേക്കാള്‍ നല്ലൊരു സമയമില്ല.
നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ കൊണ്ട് എളുപ്പത്തില്‍ ആളുകളില്‍ മതിപ്പുളവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇതിന് പ്രധാന കാരണം നിങ്ങളുടെ മികച്ച ആരോഗ്യനിലയും പിരിമുറുക്കമില്ലാത്ത മാനസികനിലയുമാണ്. വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്നു.
സങ്കീര്‍ണങ്ങളായ തീരുമാനങ്ങളില്‍ വേഗത്തിലും കൃത്യമായും എത്തിച്ചേരാന്‍ കഴിയുന്നു. അതിന്‍റെ ഫലമായി നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുന്നു. ഇന്നത്തെ ദിവസം വൈകുന്നേരത്തെ ഗംഭീരമായ ഒരു സല്‍ക്കാരത്തോടുകൂടി ആഘോഷിക്കുക.
വൃശ്ചികം: വ്യാകുലതയും, ഉദാസീനതയും, ആയാസവും എല്ലാം ചേര്‍ന്ന് ഇന്ന് നിങ്ങളുടെ മനസ്സിന് ശാന്തത കൈവരിക്കാന്‍ കഴിയില്ല. വാഹനമോടിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുക. ഇന്ന് എന്തെങ്കിലും ചികിത്സാനടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അത് മാറ്റിവെക്കുക.
നിയമപരമായ കാര്യങ്ങളില്‍ ഇന്ന് ശ്രദ്ധ പുലര്‍ത്തണം. അല്ലെങ്കില്‍ അവ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുക. പ്രിയപ്പെട്ടവരുമായി നിസ്സാര പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ചൂടുപിടിച്ച തര്‍ക്കങ്ങള്‍ നടത്തും. സുഖാനുഭൂതികൾല്‍ക്കായി നിങ്ങള്‍ പണം വ്യയം ചെയ്യുന്നതുകൊണ്ട് ചെലവുകള്‍ വര്‍ധിക്കാം.
ധനു: ഇന്ന് നിങ്ങള്‍ക്ക് സമ്പത്തും സുഖാനുഭവങ്ങളും ഒരുപോലെ കൈവരിക്കും. സാമ്പത്തികമേഖലയിലും സമൂഹത്തിലു കുടുംബത്തിലും ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. പൊതുവില്‍ ഇന്ന് നിങ്ങള്‍ക്ക് ശുഭകരമായ ദിവസമാണ്.
ബിസിനസ്സിൽ ലാഭം വര്‍ധിക്കും. പ്രിയപ്പെട്ടവരുമായി ഒരു വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് യാത്ര പോകാം. അവിവാഹിതര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഇണയെ കണ്ടുമുട്ടാനുള്ള സുവർണ്ണാവസരവും ഇന്ന് ഉണ്ടായേക്കും.
മകരം: സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായുമുള്ള ആകസ്‌മിക കൂടിക്കാഴ്‌ചകൾ നിങ്ങളുടെ മനസ്സിന് സന്തോഷം പകരും. ബിസിനസ്സുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ക്കുവേണ്ടി നിങ്ങൾക്ക് യാത്ര ചെയ്യേണ്ടി വന്നേക്കും.
ആ യാത്ര അനുകൂലവും ലാഭകരവുമാകും. ബിസിനസ്സ് രംഗത്ത് അല്ലെങ്കില്‍ തൊഴില്‍ മേഖലയില്‍ നിങ്ങളുടെ പദവിയും അന്തസ്സും ഇതുവഴി ഉയരുകയും ചെയ്യും. മേലധികാരികള്‍ നിങ്ങളെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാല്‍ പെട്ടെന്ന് നേരിടാവുന്ന ചതിക്കുഴികളെ പറ്റി നിങ്ങൾക്ക് ജാഗ്രത വേണം.
കുംഭം: നിങ്ങൾക്കിന്ന് ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടാകാം. അശ്രദ്ധ നിങ്ങളെ ബുദ്ധിമുട്ടിക്കാം. എന്നാലും ഇന്ന് മാനസികമായ സന്തോഷം അനുഭവപ്പെടും. മേലധികാരികളുമായി ഇടപെടുമ്പോൾ സൂക്ഷിക്കുക. വിനോദകാര്യങ്ങള്‍ക്കായി നിങ്ങൾ പണം ചെലവഴിക്കും. കുട്ടികളെക്കുറിച്ചുള്ള മാനസിക സംഘര്‍ഷം നിങ്ങളെ ബാധിക്കും. വിദേശത്തുനിന്ന് വാര്‍ത്തകള്‍ വന്നെത്തും.
മീനം: നിങ്ങളുടെ ഗ്രഹങ്ങൾ ഇന്ന് നിങ്ങൾക്ക് അനുകൂലമാണ്. എല്ലാത്തരം കലകളിലും മികവ് പുലർത്താൻ അവ നിങ്ങളെ സഹായിക്കും. ബിസിനസിൽ പുതിയ പങ്കാളിത്തത്തിന് ഈ സമയം അനുയോജ്യമാണ്. നിങ്ങൾ ജീവിതത്തിൽ ഒരു നല്ല ഗ്രേഡിൽ ആയിരുന്നതിനാൽ ഇന്ന് നല്ല രീതിയിൽ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നു.
നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒരു പാർട്ടിയോ യാത്രയോ നിങ്ങൾക്ക് ആസൂത്രണം ചെയ്യാം. നിങ്ങളുടെ കുടുംബവുമായുള്ള ബന്ധം നിലനിർത്തുന്നത് കൂടുതൽ ശക്തരാക്കും.
മേടം: ഇന്ന് നിങ്ങളുടെ ദിവസം സന്തോഷപ്രദമായിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുടുംബാന്തരീക്ഷം. വിവാഹത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾക്കിന്ന് സാമ്പത്തിക വിജയമുണ്ടാകും. രസകരമായ യാത്രകൾക്കും സാധ്യതയുണ്ട്.
വൈകാരികമായ പെരുമാറ്റം നിങ്ങളുടെ ജീവിത പങ്കാളിയുടെ കോപത്തിന് കാരണമായേക്കാം. ജോലിയില്‍ നിങ്ങൾക്കിന്ന് പ്രശംസയും അഭിനന്ദനങ്ങളും ലഭിക്കും. വാദപ്രതിവാദങ്ങളിൽനിന്നും സംഘർഷങ്ങളിൽ നിന്നും കഴിയുന്നത്ര അകന്ന് നിൽക്കുക. നിങ്ങൾക്ക് ഒരു കാർ വാങ്ങുവാൻ ആഗ്രഹമുണ്ടെങ്കിൽഅതിനും ഇന്ന് നല്ലദിവസമാണ്.
ഇടവം: ശാരീരികമായും മാനസികമായും സൗഖ്യം അനുഭവപ്പെടുന്ന ദിവസമാണിന്ന്. സാമ്പത്തികവും ഭൗതികവുമായ വിജയങ്ങളും ഉല്ലാസകരമായ വേളകളും നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്. നിങ്ങള്‍ അസൂത്രണം ചെയ്യുന്ന പദ്ധതികള്‍ യാഥാർത്ഥ്യമാകുകയും ഏറ്റെടുത്ത ജോലി അനായാസം പൂർത്തിയാക്കുകുകയും ചെയ്യും.
തന്മൂലം അതിന്‍റെ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കാന്‍ നിങ്ങള്‍ താൽപ്പര്യപ്പെടും. ഇന്ന് നിങ്ങളുടെ കണക്ക് കൂട്ടലുകള്‍ ഫലവത്തായി തീരും. നിങ്ങളുടെ മാതൃഭവനത്തിൽ നിന്ന് നല്ല വാർത്തകള്‍ പ്രതീക്ഷിക്കാം. രോഗികൾക്ക് ഇന്ന് ആരോഗ്യത്തില്‍ പെട്ടെന്ന് പുരോഗതിയുണ്ടാകും.
മിഥുനം: നിങ്ങളുടെ കുട്ടികളുടേയും ഇണയുടേയും അല്ലെങ്കില്‍ പ്രിയപ്പെട്ടവരുടേയും ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ തന്നെ ആരോഗ്യം സൂക്ഷ്‌മമായി പരിപാലിക്കേണ്ടതാണ്.
കാരണം നിങ്ങള്‍ക്ക് ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. കഴിയുമെങ്കില്‍ ഇന്ന് വിശ്രമിക്കുക. യാത്രകള്‍ മാറ്റിവെക്കുകയും അമിത ചെലവ് നിയന്ത്രിക്കുകയും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് ഒഴിവാക്കുകയും ചെയ്യുക.
പ്രശ്‌നമായേക്കാവുന്ന തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും അകന്ന് നില്‍ക്കുക. നിസ്‌തേജന്‍മാരുമായി ഇടപഴകാതിരിക്കുക. അല്ലാത്ത പക്ഷം അത് അപകീര്‍ത്തിക്ക് കാരണമായേക്കും.
കര്‍ക്കടകം: എന്തോ ഒരു കാര്യം നിങ്ങളെ അസ്വസ്ഥനാക്കുന്നുണ്ട്. ഒരു പക്ഷേ നിങ്ങള്‍ക്ക് ഇപ്പോഴത്തെ ജോലിയിലുള്ള അസംതൃപ്‌തി ആകാം. നിങ്ങള്‍ ഇതില്‍ കൂടുതല്‍ അര്‍ഹിക്കുന്നുണ്ട് എന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ട്. ഇതാണ് നിങ്ങളെ നിരാശനും അസ്വസ്ഥനും ആക്കുന്നത്.
അത്തരം സാഹചര്യത്തില്‍ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തി നോക്കുക. ശാന്തത പാലിക്കുകയും ജീവിതത്തിലെ നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. അല്ലാത്തപക്ഷം വീട്ടില്‍ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ കലഹമുണ്ടാക്കും. അസുഖങ്ങള്‍ക്ക് സാധ്യതയുള്ളതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുക.