തീയതി: 11-11-2023 ശനി
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
ഋതു: ഹേമന്തം
തിഥി: തുലാം കൃഷ്‌ണ ത്രയോദശി
നക്ഷത്രം: ചിത്തിര
അമൃതകാലം: 06:17 AM മുതല്‍ 07:45 AM വരെ
വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ
ദുര്‍മുഹൂര്‍ത്തം: 07:53 AM മുതല്‍ 08:41 AM വരെ
രാഹുകാലം: 09:13AM മുതല്‍ 10:40 AM വരെ
സൂര്യോദയം: 06:17 AM
സൂര്യാസ്‌തമയം: 05:58 PM
ചിങ്ങം: നിങ്ങളുടെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും മാതൃകയാകാന്‍ നിങ്ങള്‍ക്കാകും. ജോലി സ്ഥലത്തെ തുടക്കത്തിലുള്ള പിരിമുറുക്കം കാര്യമാക്കേണ്ടതില്ല. അത് കുറച്ചു സമയം കഴിഞ്ഞ് ശരിയാകും. നിങ്ങളെ സ്നേഹിക്കുന്നവരുടെ സ്നേഹവും കാരുണ്യവുമാണ് ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത.
കന്നി: ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് ഫലപ്രദമായ ഒരു ദിവസമാണ് കാണുന്നത്. ഒദ്യോഗിക ജീവിതത്തിന്‍റെ ഏറ്റവും നല്ല ഭാഗമായിരിക്കും ഇന്നത്തെ ഉച്ച കഴിഞ്ഞ സമയം. നിങ്ങളുടെ ജോലി മികവ് മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രശംസയ്‌ക്ക് വഴിയൊരുക്കും. പ്രിയപ്പെട്ടവര്‍ക്കൊപ്പം സായാഹ്നം ചെലവഴിക്കാന്‍ അവസരം ലഭിക്കും.
തുലാം: ഇന്ന് നിങ്ങള്‍ക്ക് ജോലി സംബന്ധമായി നല്ല ഒരു ദിവസമായിരിക്കില്ല. ജോലി ചെയ്യാനായി നിങ്ങള്‍ക്ക് കൂടുതല്‍ സമയ ചെലവഴിക്കേണ്ടതായി വരും. ഇത് കുടുംബവുമായി ചെലവഴിക്കുന്ന നിങ്ങളുടെ സമയം കുറച്ചേക്കാം. കുടുംബാംഗങ്ങളുടെ ത്യാഗമാണ് നിങ്ങളുടെ വിജയങ്ങള്‍ക്ക് കാരണം.
വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കില്ല. ജോലിയിടത്തില്‍ ചില പ്രയാസങ്ങള്‍ നേരിടേണ്ടി വന്നേക്കും. ജീവിത വിജയത്തിനായി ഏറെ പരിശ്രമിക്കേണ്ടി വന്നേക്കും. കുടുംബത്തില്‍ നിന്നും നിങ്ങള്‍ക്ക് സമാധാനം ലഭിച്ചേക്കും.
ധനു: ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്ര അനുഭവങ്ങളാണ് ഉണ്ടാകുക. ബിസിനസില്‍ അപ്രതീക്ഷിത കാര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. തടസങ്ങള്‍ നേരിടേണ്ടി വന്നാല്‍ ദുഃഖിക്കേണ്ടതില്ല. വൈകുന്നേരത്തോടെ പ്രശ്‌നങ്ങളെല്ലാം നീങ്ങിയേക്കും.
മകരം: ജോലിയില്‍ ഇന്ന് നിങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ തോന്നിയാല്‍ അതിശയിക്കേണ്ടതില്ല. നിങ്ങളുടെ ഭാഗ്യത്തിന്‍റെ ദിവസമാണ്. കാരണം നിങ്ങളുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലം ഇന്ന് നിങ്ങളിലെത്തും. നിങ്ങളുടെ വിജയത്തില്‍ കുടുംബം ഏറെ സന്തോഷിക്കും.
കുംഭം: ഇന്ന് സാമ്പത്തികമായി നിങ്ങള്‍ക്ക് നല്ല ഒരു ദിവസമാണ്. ഇന്നത്തെ ദിവസം കഴിവതും പ്രയോജനപ്പെടുത്തുക. നിങ്ങളുടെ എതിരാളികള്‍ക്ക് നിങ്ങള്‍ ശക്തമായ വെല്ലുവിളിയാകും. അവര്‍ നിങ്ങളോട് ഏറ്റുമുട്ടാന്‍ ശക്തരല്ലാതാകും.
മീനം: നിങ്ങള്‍ക്ക് വലിയ വിജയം പ്രതീക്ഷിക്കുന്ന ഒരു ദിവസമാണിന്ന്. കഠിന പ്രയത്നങ്ങള്‍ക്കെല്ലാം അംഗീകാരവും അഭിനന്ദനങ്ങളും ലഭിക്കും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം പങ്കിടാനാകും.
മേടം: ഇന്ന് സാമ്പത്തികമായി നിങ്ങള്‍ക്ക് ഏറെ ഗുണകരമായ ദിവസമാണ്. നിങ്ങളുടെ വിജയ രഹസ്യം മറ്റുള്ളവരുമായി പങ്കുവയ്‌ക്കുന്നത് നിങ്ങള്‍ക്ക് ഗുണകരമാകും. നല്‍കുന്നതെല്ലാം പതിന്മടങ്ങായി തിരിച്ച് കിട്ടും. തുറന്ന മനസോടെയുള്ള പെരുമാറ്റം നിങ്ങള്‍ക്ക് മറ്റുള്ളവരില്‍ നിന്ന് സ്‌നേഹവും ബഹുമാനവും നേടി തരും.
ഇടവം: ജോലിയില്‍ ജാഗ്രത പാലിക്കുക. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിക്കാതിരിക്കാന്‍ അതാണ് ഉത്തമം. ഊര്‍ജവും ആത്മവിശ്വാസവും നഷ്‌ടപ്പെടാതെ ശ്രദ്ധിക്കുക. ഏറ്റെടുക്കുന്ന ജോലിയില്‍ പിരിമുറുക്കം അനുഭവപ്പെട്ടേക്കാം. പങ്കാളിയോടൊപ്പം നല്ലൊരു സായാഹ്നം നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം.
മിഥുനം: ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന ഘട്ടമാണ്. നിര്‍ണായകമായ ചില തീരുമാനങ്ങള്‍ നിങ്ങളെടുക്കും. ജോലിയില്‍ നിങ്ങള്‍ പുതിയ പല ആശയങ്ങളും കൊണ്ടുവരികയും മനോധൈര്യം മൂലം കമ്പനിയുടെ വിജയഗാഥ രചിക്കുകയും ചെയ്യും. വൈകുന്നേരം നിങ്ങളുടെ സുഖത്തിനും സന്തോഷത്തിനുമായി അല്‍പം കൂടുതല്‍ പണം ചെലവഴിച്ചേക്കാം.
കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് വളരെ അലസമായ ഒരു ദിവസം ആയിരിക്കും. ആരോഗ്യത്തെ കുറിച്ച് ആശങ്കകളുണ്ടാകും. വയറിന് അസുഖം വരാനുള്ള സാധ്യതയുള്ളതിനാല്‍ ഭക്ഷണത്തില്‍ നിങ്ങള്‍ക്ക് ശ്രദ്ധ വേണം. ഒരു അസുഖവും നിസാരമായി തള്ളിക്കളയാതിരിക്കുക.