ETV Bharat / bharat

Horoscope Today | നിങ്ങളുടെ ഇന്ന് (ജൂലൈ 7 വെള്ളി 2023) - ജൂലൈ 7 2023

ഇന്നത്തെ ജ്യോതിഷ ഫലം...

horoscope  horoscope prediction today  horoscope prediction  horoscope today  astrology  astrology prediction today  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്  രാശി ഫലം  ജൂലൈ 7  ജൂലൈ 7 2023  ജൂലൈ 7 വെള്ളി 2023
Horoscope Today
author img

By

Published : Jul 7, 2023, 6:41 AM IST

Updated : Jul 7, 2023, 9:20 AM IST

തിയതി: 07-07-2023 വെള്ളി

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

ഋതു: വര്‍ഷം

തിഥി: മിഥുനം കൃഷ്‌ണ പഞ്ചമി

നക്ഷത്രം: ചതയം

അമൃതകാലം: 07:42 AM to 09:18 AM

വര്‍ജ്യം: 6:15 AM to 7:50 AM

ദുര്‍മുഹൂര്‍ത്തം: 08:31 AM മുതൽ 09:19 AM വരെ & 2:55 PM മുതൽ 3:43 PM വരെ

രാഹുകാലം: 10:53 AM to 12:28 PM

സൂര്യോദയം: 6:07 AM

സൂര്യാസ്‌തമയം: 6:50 PM

ചിങ്ങം : വ്യാപാരികൾക്കും വ്യവസായികൾക്കും ഇന്ന് കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടിവരും. സാമ്പത്തിക നഷ്‌ടം ഉണ്ടാകാൻ സാധ്യതയുണ്ട്‌. നിക്ഷേപം നടത്തുന്നതിനും ഊഹക്കച്ചവടത്തിനും ഇന്ന് നല്ല ദിവസമല്ല. തർക്കങ്ങൾ ഒഴിവാക്കുക. ഇന്ന് നിങ്ങളുടെ എല്ലാ ഇടപാടുകളിലും ജാഗ്രത പുലർത്തുക.

കന്നി : ഇന്ന് നിങ്ങൾക്കൊരു വഴിത്തിരിവുണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ മുന്നിലുള്ള തക്കതായ അവസരം ചൂഷണം ചെയ്‌ത് ഭാവി സുന്ദരമാക്കുന്നതിനുള്ള സാമ്പത്തികം നേടിയെടുക്കാൻ ശ്രമിക്കും. നിങ്ങളുടെ മുൻഗണന പട്ടികയിൽ ബന്ധങ്ങൾക്കുള്ള സ്ഥാനം ഇന്ന് ഏറ്റവും മുന്നിലായിരിക്കും. ആത്മീയതയിലേക്ക്‌ നിങ്ങൾ ചായുന്നതായി തോന്നുകയും യോഗയും ധ്യാനവും ചെയ്യാൻ ശ്രമിക്കുകയും ചെയ്യും.

തുലാം : ഇന്ന് നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമായിരിക്കും. വ്യക്തിജീവിതത്തിൽ നിങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയുന്നതോടൊപ്പം നിങ്ങൾ തെരഞ്ഞെടുക്കുന്ന വഴിയിൽ അത്യധികം ആദരിക്കപ്പെട്ട നിലയിൽ മുന്നേറാൻ കഴിയും. വിദേശത്ത്‌ ഉപരിപഠനം നടത്തുന്നതിനെപ്പറ്റി തീരുമാനമെടുക്കേണ്ടി വരും.

വൃശ്ചികം : ഇന്ന് നിങ്ങളുടെ സ്നേഹത്തിലേക്ക്‌ എല്ലാ ശ്രദ്ധയും ഊർജ്ജവും ചെലുത്തേണ്ട സമയമാണ്. നിങ്ങളുടെ ഗവേഷണ സംബന്ധിയായ ജോലിയെപ്പറ്റി നിങ്ങളിന്ന് ചിന്തിക്കും. നിങ്ങളുടെ ഇഷ്‌ടങ്ങളെപ്പറ്റി സംസാരിക്കാൻ പറ്റുന്ന പ്രത്യേകതയുള്ള ഒരാളെ കണ്ടെത്തുകയും അയാളുമൊത്ത്‌ സമയം ആസ്വദിക്കുകയും ചെയ്യും.

ധനു : ഉദാരമനസ്‌കത ഇന്ന് നിങ്ങളുടെ പേരിനൊപ്പം ചേർക്കാവുന്നതാണ്. തുറന്ന മനസോടെയുള്ള പെരുമാറ്റവും ചിന്താഗതിയും നിങ്ങൾക്ക്‌ ഗുണം ചെയ്യും. നിങ്ങളുടെ പങ്കാളിയെ ക്ഷമയോടെ കേൾക്കണം. അത്‌ അവരെ നന്നായി പരിഗണിക്കുന്നു എന്ന തോന്നൽ അവർക്ക്‌ ഉണ്ടാക്കും.

മകരം : കഠിനമായ സാഹചര്യങ്ങൾ മൂലം നിങ്ങളുടെ മാനസികനില തെറ്റാൻ സാധ്യതയുള്ളതിനാൽ ക്ഷമ കൈവിടാതെ ഇരിക്കേണ്ടതാണ്. അത്‌ നിങ്ങളെ ലക്ഷ്യത്തിലേക്ക്‌ എത്തിച്ചേരാൻ സഹായിക്കും. ജോലിസ്ഥലത്ത്‌ ആരുമായും വാക്ക്‌ തർക്കത്തിൽ ഏർപ്പെടരുത്. അല്ലാത്തപക്ഷം അത്‌ നിങ്ങളെ വളരെയധികം വിഷമിപ്പിക്കും. പങ്കാളിയോട്‌ തുറന്ന് ഇടപെടുകയും അവർ നിങ്ങൾക്ക്‌ എത്രമാത്രം പ്രത്യേകതയുള്ള വ്യക്തിയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുക.

കുംഭം : എല്ലാം അറിയാൻ നിങ്ങളാഗ്രഹിക്കുന്നതുപോലെയുള്ള ഒരു ദിവസമാണിന്ന്. നിങ്ങൾ നല്ലൊരു എതിരാളിയാണെന്ന് തെളിയിക്കുകയും നിങ്ങളുടെ ലാഭത്തിന് വിരുദ്ധമായ പദ്ധതികൾ വേണ്ടെന്ന് വയ്‌ക്കുകയും ചെയ്യും. കഠിനമായ സാഹചര്യങ്ങളിൽ നിങ്ങളുടെ സ്വഭാവത്തിന്‍റെ കരുത്ത്‌ പ്രദർശിപ്പിക്കുകയും അതിൽ നിപുണനാണെന്ന് തെളിയിക്കുകയും ചെയ്യും.

മീനം : ഭാവിയിലേക്കുള്ള സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യാത്ത ആളാണ് നിങ്ങൾ. ഓരോ ദിവസവും വരുന്നപോലെ നിങ്ങൾ തരണം ചെയ്യും. നിങ്ങൾക്കിന്നൊരു വെളിപാടുണ്ടാകുകയും ജീവിതത്തെക്കുറിച്ച്‌ കാര്യമായി ചിന്തിക്കുകയും, സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്‍റെ ഗുണം മനസിലാക്കുകയും ചെയ്യും.

മേടം : ആലോചിച്ച ശേഷം മാത്രം തീരുമാനം എടുക്കുക. നിങ്ങളുടെ തീരുമാനങ്ങൾ ചെറിയ കാര്യങ്ങൾക്ക്‌ പോലും ദീർഘകാലപ്രഭാവം ഉണ്ടാക്കുന്നുവെങ്കിൽ നിങ്ങൾ ശരിയായ ഉപദേശം തേടേണ്ടതാണ്.

ഇടവം : നിങ്ങൾക്കിന്ന് സന്തോഷമുള്ള ദിവസമാണ്. നിങ്ങൾക്ക്‌ ചെയ്യാൻ പറ്റാത്തത്രകാര്യങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. നിങ്ങളെ ഇത്‌ സമ്മർദത്തിലും ബുദ്ധിമുട്ടിലുമാക്കും. ജോലിഭാരം അമിതമാക്കാതെ പ്രായോഗികമായി ചിന്തിക്കാൻ ഉപദേശിക്കുന്നു. യഥാർഥമായതും ഉചിതമായതുമായ തീരുമാനങ്ങൾ എടുക്കുക.

മിഥുനം : കുടുംബവുമൊത്ത്‌ വിനോദയാത്ര പോകണമെന്നുള്ള ആഗ്രഹത്തിന് പ്രേരണ നൽകുന്ന ദിവസമാണിന്ന്. അത്‌ നിങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യും. യാത്രയുടെ ചെലവുകൾ നിങ്ങളുടെ കണക്കുകൂട്ടലുകൾക്കുള്ളിൽ നിൽക്കും.

കര്‍ക്കടകം : ജോലിക്ക്‌ പ്രധാന്യം നൽകുക. നിങ്ങളിൽ അർപ്പിതമായിരിക്കുന്ന ജോലി ഏകാഗ്രതയോടുകൂടി എത്രയും പെട്ടന്ന് ചെയ്‌ത് തീർക്കുക. നിങ്ങളുടെ ജോലിയോടുള്ള അർപ്പണബോധം വളരെ വലുതാണ്. നിങ്ങൾ സുഹ്യത്തുക്കളെ കാണാൻ പോകുന്ന രീതി അനുസരിച്ച്‌ അവർക്ക്‌ നിങ്ങൾ എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നറിയാൻ കഴിയും.

Last Updated : Jul 7, 2023, 9:20 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.