തിയതി: 01-07-2023 ശനി
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
ഋതു: വര്‍ഷം
തിഥി: മിഥുനം ശുക്ല ത്രയോദശി
നക്ഷത്രം: അനിഴം
അമൃതകാലം: 06:05 AM മുതല്‍ 07:41 AM വരെ
വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ
ദുര്‍മുഹൂര്‍ത്തം: 7:41 AM മുതല്‍ 8:29 AM വരെ
രാഹുകാലം: 09:16 AM മുതല്‍ 10:52 AM വരെ
സൂര്യോദയം: 06:05 AM
സൂര്യാസ്തമയം: 06:49 PM
ചിങ്ങം: നിങ്ങൾ ഇന്ന് മുഴുവൻ കർമനിരതനായിരിക്കും. വലിയ കോർപറേഷനുകളിൽ ജോലിചെയ്യുന്നവർക്ക് ഇന്ന് അവരുടെ മേലുദ്യോഗസ്ഥരുടെ പ്രതീക്ഷകൾ സാക്ഷാത്കരിക്കേണ്ടി വരും. വീട്ടമ്മമാർക്ക് അവരുടെ പതിവ് ജോലികളോടൊപ്പം തന്നെ മറ്റു ചില ജോലികളും കൈകാര്യം ചെയ്യേണ്ടിവരും. നിങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാകും ഇന്ന്.
കന്നി: ഇന്ന് കൂടുതൽ ജോലി ചെയ്യണമെന്ന് നിങ്ങൾ അതിയായി ആഗ്രഹിക്കും. ദിവസം മുഴുവൻ കഠിനമായി ജോലി ചെയ്തശേഷം മാനസികോല്ലാസം നൽകുന്ന പ്രൈവറ്റ് പാർടികളിലോ, സാമൂഹിക കൂട്ടായ്മകളിലോ അല്ലെങ്കിൽ ഏതെങ്കിലും വിവാഹ സത്കാരത്തിലോ പങ്കെടുക്കാൻ ശ്രമിക്കുക.
തുലാം: ഭാഗ്യപരീക്ഷണത്തിനുള്ള നിങ്ങളുടെ താത്പര്യം കാരണം ഇന്ന് വലിയ പ്രയോജനമുണ്ടാകാനിടയുണ്ട്. ഓഫിസിലെ ഉയർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ സാമർഥ്യത്തെയും നന്നായി ജോലി ചെയ്യാനുള്ള കഴിവിനെയും ശ്രദ്ധിക്കും. അത് വലിയ പ്രശ്നങ്ങളുണ്ടാക്കും എന്നതിനാൽ ആരെങ്കിലുമായി ഒരു തുറന്ന വഴക്കിന് നിങ്ങൾ പോകാതിരിക്കുന്നതാണ് നല്ലത്.
വൃശ്ചികം: നിങ്ങൾക്ക് സ്നേഹവും ഒടുങ്ങാത്ത അഭിനിവേശവും ഒരു ജീവിതചര്യ തന്നെയാണ്. ഇന്നത്തെ ദിവസവും അതിൽ നിന്ന് വിഭിന്നമല്ല. നിങ്ങൾ ഇന്നത്തെ ദിവസം പ്ലാൻ ചെയ്യുമ്പോഴും ഇതിനു തന്നെയായിരിക്കും മുൻതൂക്കം നൽകുന്നത്. നിങ്ങളുടെ അതിർ വരമ്പുകൾ നിങ്ങൾക്ക് തന്നെ അറിയാവുന്നതുകൊണ്ട് അതിൽ കുഴപ്പമൊന്നുമുണ്ടാകില്ല.
ധനു: തികച്ചും ഒരു സന്തുലിതാവസ്ഥയിലായിരിക്കും നിങ്ങളിന്ന്. കുടുംബത്തിന്റെ കാര്യങ്ങൾ നോക്കുന്ന ആളെന്ന നിലയിൽ നിങ്ങൾ വീടിനുവേണ്ടി കൂടുതൽ സമയം കണ്ടെത്തുന്നതിലും വീട്ടുകാര്യങ്ങൾ ചെയ്യുന്നതിലും തുല്യമായി സമയം ചെലവഴിക്കും. ജോലിയുടെ കാര്യത്തിൽ നിങ്ങൾക്കിന്ന് വളരെ സമാധാനമുള്ള ദിവസമാകും. പ്രകൃതിയുടെ നൈർമല്യം വൈകുന്നേരം നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കും.
മകരം: ശുഭചിന്തകളാകും ഇന്ന് നിങ്ങളെ നയിക്കുക. നിങ്ങളുടെ കഠിനാധ്വാന സ്വഭാവം നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കും. നിങ്ങൾക്ക് വ്യക്തിജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇന്ന് അത് താരതമ്യേന എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിച്ചേക്കും.
കുംഭം: പണം സംബന്ധമായ പ്രശ്നങ്ങളായിക്കോട്ടെ നിങ്ങളുടെ ശമ്പളത്തെ സംബന്ധിച്ച കാര്യങ്ങളായിക്കോട്ടെ സാമ്പത്തിക കാര്യങ്ങളായിരിക്കും ഇന്ന് നിങ്ങളെ അലട്ടുന്ന കാര്യം. വൈകുന്നേരത്തോടെ സുഹൃത്തുക്കളോടൊപ്പം നിങ്ങൾക്ക് നല്ല സമയം ചെലവിടാൻ സാധിക്കും. ഇതുവരെ സുഹൃത്തുക്കളുടെ യഥാർഥ മൂല്യം നിങ്ങൾ മനസിലാക്കിയിട്ടില്ല, എങ്കിൽ ഇപ്പോൾ നിങ്ങൾ അത് മനസിലാക്കും.
മീനം: നിങ്ങളുടെ ഏറ്റവും ആഴത്തിലുള്ള വികാരങ്ങൾ ഇന്ന് പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാൻ വല്ലാതെ ആഗ്രഹിക്കും. നിങ്ങൾ നന്നായി സംസാരിക്കുകയും ബുദ്ധിവൈഭവമുള്ള ആളുകളെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. നിങ്ങൾക്ക് ഇന്ന് വളരെ പ്രഗത്ഭരായവരുമായി ജോലിചെയ്യുന്നതിനുള്ള അവസരം ലഭിക്കും.
മേടം: ഇന്ന് നിങ്ങളുടെ ജീവിതത്തിൽ അൽപം ആവേശമുണ്ടാകട്ടെ. നിങ്ങൾ പൊതുവെ തിരക്കിൽ തന്നെ ആയിരിക്കുമെങ്കിലും, അത് അധികമാകാതെ ശ്രദ്ധിക്കുക. ഇന്ന് നിങ്ങളായിരിക്കും കൂട്ടായ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദു.
ഇടവം: ഇന്ന് നിങ്ങളെ പ്രകോപിപ്പിക്കാനും സിരകളെ തിളപ്പിക്കുവാനും ശ്രമിക്കുന്ന ആരോടെങ്കിലും ഏറ്റുമുട്ടാനുള്ള സാധ്യതയുണ്ട്. അതിൽ പകരം വീട്ടാനൊന്നും നിൽക്കരുത്. ശാന്തനായും, ഒന്നിലും കുലുങ്ങാത്തവനായും ഇരിക്കുക. നിങ്ങളുടെ സ്വഭാവത്തിന് അനുയോജ്യമായ രീതിയിൽ പ്രതികരിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുക.
മിഥുനം: ഏറ്റെടുത്ത പുതിയ ജോലിയുടെ ഉത്തരവാദിത്തങ്ങൾ ബോസ് ഇന്ന് നിങ്ങളെ ഏൽപ്പിക്കും. നിങ്ങളുടെ പകൽ സമയം ദുരിതം നിറഞ്ഞതായിരിക്കുമെങ്കിലും ദിവസത്തിന്റെ അവസാനം ഊർജസ്വലമായ വിജയത്തോട് കൂടിയുള്ളതായിരിക്കും. ടെന്ററുകളുടെ ലേലം വിളി കുറച്ച് ദിവസത്തേക്ക് താമസിപ്പിക്കുന്നതാകും ഉചിതം.
കര്‍ക്കടകം: ഇന്ന് വളരെ സ്ഫോടനാത്മകമായ അവസ്ഥയിലായിരിക്കും നിങ്ങൾ. തെറ്റായ ധാരണകളും വികാരങ്ങളും മാറ്റാനും നിങ്ങളുടെ ചില ചുമതലകൾ ഏറ്റെടുക്കാനും അത് നിങ്ങളെ സഹായിക്കും. കൂടാതെ ഏതെങ്കിലും കെണിയിൽ വീണ് സമയം പാഴാക്കാതെ ജോലി ചെയ്യുക.