തീയതി: 07-12-2023 വ്യാഴം
വർഷം: ശുഭകൃത് ദക്ഷിണായനം
ഋതു: ഹേമന്തം
തിഥി: വൃശ്ചികം കൃഷ്‌ണ ദശമി
നക്ഷത്രം: പൂരം
അമൃതകാലം: 09:22 AM മുതൽ 10:49 AM വരെ
വർജ്യം: 06:15 PM മുതൽ 07:50 PM വരെ
ദുർമുഹൂർത്തം: 10:29 AM മുതൽ 11:17 AM വരെ & 03:17 PM മുതൽ 04:05 PM വരെ
രാഹുകാലം: 01:42 PM മുതൽ 03:08 PM വരെ
സൂര്യോദയം: 06:29 AM
സൂര്യാസ്‌തമയം: 06:01 PM
ചിങ്ങം: ഇന്ന് നിങ്ങൾ അമിതമായ പ്രതീക്ഷകൾ മാറ്റി വയ്ക്കണം. ലഭ്യമായ ശ്രോതസുകളെ കഴിയുന്ന വിധത്തിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കുക. കാരണം ഇന്ന് നിങ്ങൾക്ക് ഉൽപാദനക്ഷമതയില്ലാത്ത ഒരു ദിവസമാണ്.
കന്നി: നിങ്ങൾക്ക് ചുറ്റുമുള്ളവർ ഇന്ന് നിങ്ങളെ ആരാധിക്കാനും, നിങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊള്ളാനുമിടയുണ്ട്. പ്രണയജീവിതത്തിൽ ഇന്ന് നിങ്ങൾക്ക് ഒരു അതിശയമുണ്ടായേക്കാം. പരസ്‌പരം ഇഷ്‌ടപ്പെടുന്നവരെ സംബന്ധിച്ച് ഇന്ന് നല്ല ദിവസമാണ്. കുടുംബവുമായി ഇന്ന് വളരെ ഗുണകരമായി സമയം ചിലവഴിക്കും. ഉത്തരവാദിത്തങ്ങളും, കർമ്മങ്ങളും വരുമ്പോൾ കുടുംബത്തിന്‍റെ കാര്യങ്ങൾ ഏറ്റെടുത്ത് ഊർജ്ജസ്വലമായി പങ്കെടുക്കുക.
തുലാം: ഇന്ന് നിങ്ങൾക്ക് അത്ര ലാഭകരമായ ദിവസമായിരിക്കില്ല. എന്നാൽ പ്രതീക്ഷ കൈവിടേണ്ടതില്ല. കഠിനമായി പരിശ്രമിക്കുക. നന്നായി ശ്രമിച്ചാൽ നിങ്ങളുടെ ശ്രമങ്ങൾക്ക് ഇന്ന് ഫലം കാണുക തന്നെ ചെയ്യും.
വൃശ്ചികം: നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന് പുതിയ പ്രതിച്ഛായ വരുത്താൻ ശ്രമിക്കും. ഇന്ന് നിങ്ങൾ ശക്തനും, ഇച്ചാശക്തിയുള്ളവനുമായിരിക്കും. നിങ്ങളുടെ പരിശ്രമങ്ങൾക്ക് ഇന്ന് ലക്ഷ്യം കാണാനാവും. സഹപ്രവർത്തകർക്കും, മുതിർന്ന ഉദ്യോഗസ്ഥർക്കും ഭാവനാസമ്പന്നമായ പദ്ധതികൾ നൽകുന്നതിൽ ഇന്ന് നിങ്ങൾ സന്തോഷം കണ്ടെത്തും.
ധനു: നിങ്ങളുടെ ഏറ്റവും അടുത്തവർക്കുവേണ്ടി സമയം ചിലവഴിക്കും. പങ്കാളിയുമായി വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. വളരെ ഉത്സാഹഭരിതവും, കൗതുകകരവുമായ രാത്രി ആയിരിക്കും ഇന്നത്തേത്.
മകരം: അവിവാഹിതർ ഇന്ന് ഭാവിയെ കുറിച്ച് ചർച്ച ചെയ്യും. പ്രണയിനിയെ കാണുന്നതിലും സ്‌നേഹം പങ്കിടുന്നതിലും ഇന്ന് നിങ്ങൾ ആനന്ദം കണ്ടെത്തും.
കുംഭം: നിങ്ങൾക്കിന്ന് അമിതമായി ദേഷ്യം വന്നേക്കാം. നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്നോ, കീഴുദ്യോഗസ്ഥരിൽ നിന്നോ നിസാര കാരണങ്ങൾക്ക് വിഷമം നേരിടേണ്ടി വരാം.
മീനം: നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ പ്രകടമാക്കാനാവും. എഴുത്തുകാരനായാലും, അഭിനേതാവായാലും, നര്‍ത്തകനായാലും നിങ്ങളുടെ കഴിവ് ഇന്ന് പ്രകടമാകും. പ്രിയപ്പെട്ടവര്‍ അതില്‍ നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യും. നിങ്ങളുടെ ബിസിനസ് പടുത്തുയര്‍ത്താന്‍ ക്രിയാശേഷിയുള്ള ഒരു പങ്കാളിയെ അന്വേഷിക്കുന്നുണ്ടെങ്കില്‍ അങ്ങനെ ഒരാളെ ഇന്ന് നിങ്ങൾ കണ്ടുമുട്ടും. സിനിമ കാണുകയോ, കോഫീഷോപ്പില്‍ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുകയോ ചെയ്യാന്‍ ഇന്ന് അവസരമുണ്ടായേക്കും. മനസിന് ഉന്മേഷം പകരുന്ന ദിവസമായിരിക്കും നിങ്ങൾക്കിന്ന്.
മേടം: ഇന്ന് വ്യക്തിപരമോ ധനപരമായി പ്രയോജനമുണ്ടാക്കുന്നതോ ആയ ഒരു നല്ല വാർത്ത നിങ്ങളുടെ ഉത്സാഹം വർദ്ധിപ്പിച്ചേക്കാം. നിങ്ങളുടെ പരിശ്രമങ്ങൾക്ക് ഇന്ന് വലിയ പ്രതിഫലം ലഭിക്കും.
ഇടവം: ഇന്നത്തെ പ്രവർത്തനങ്ങളിൽ നിങ്ങൾ വളരെ വ്യത്യസ്ഥമായ ചിട്ടയോടും ശ്രദ്ധയോടും വിനയത്തോടും കൂടെ പെരുമാറുന്നതായി കാണാം. സാഹചര്യങ്ങളാവശ്യപ്പെടുന്ന വിധത്തിൽ കാര്യങ്ങൾ നടത്തുന്നതിനും, ഏറ്റവും നല്ല തന്ത്രം ഉപയോഗിക്കുന്നതിനുമുള്ള കഴിവ് ഇന്ന് നിങ്ങൾക്കുണ്ട്. ഇന്ന് നിങ്ങൾ ഒരു അധികാരിയെപോലെയോ, യജമാനനെ പോലെയോ പെരുമാറും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാനും ഇന്ന് നിങ്ങൾക്കാവും.
മിഥുനം: ഇന്നത്തെ ദിവസം നിങ്ങൾക്ക് സംതൃപ്‌തിയുടേയും, സന്തോഷത്തിന്‍റേയും, ഗാർഹിക ആഘോഷങ്ങളുടേതുമായിരിക്കും. നിങ്ങൾ കുട്ടികളോടൊപ്പം കൂടുതൽ സമയം ചിലവിടാൻ ശ്രമിക്കുകയും, വീടിന് പുരോഗതിയുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ ഊർജ്ജസ്വലമായി പ്രവർത്തിക്കുകയും ചെയ്യും.
കര്‍ക്കടകം: നിങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കിയ പണം ചെലവഴിക്കുന്നതിൽ വളരെ ശ്രദ്ധാലുവായിരിക്കും. എന്നാൽ ഇന്ന് നിങ്ങൾ പതിവിൽ കൂടുതൽ പിശുക്ക് കാണിക്കും. എന്തുകൊണ്ടെന്നാൽ, കുടുംബവും കൂട്ടുകാരും കാരണം നിങ്ങളുടെ മേൽ കൂടുതലൽ ഭാരം വന്നുചേരാൻ സാദ്ധ്യതയുണ്ട്. അതിനാൽ പണം ചിലവാക്കുന്നതിൽ കൂടുതൽ ശ്രദ്ദ ചെലുത്തുന്നത് നല്ലതാണ്. നിങ്ങളുടെ ജോലിയുടെ സ്വഭാവത്തിലോ , ഉദ്ദേശ്യത്തിലോ, ചില മാറ്റങ്ങൾ വരാനിടയുണ്ട്.