ETV Bharat / bharat

നിങ്ങളുടെ ഇന്ന് (നവംബർ 25 ശനി 2023) - മിഥുനം

Horoscope prediction today: ഇന്നത്തെ ജ്യോതിഷ ഫലം

Horoscope prediction today  Horoscope prediction today 25 November 2023  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  രാശി ഫലം  ചിങ്ങം  കന്നി  തുലാം  വൃശ്ചികം  ധനു  മകരം  കുംഭം  മീനം  മേടം  ഇടവം  മിഥുനം  കര്‍ക്കടകം
Horoscope prediction today
author img

By ETV Bharat Kerala Team

Published : Nov 25, 2023, 6:43 AM IST

തീയതി: 25-11-2023 ശനി

വർഷം: ശുഭകൃത് ദക്ഷിണായനം

ഋതു: ഹേമന്തം

തിഥി: വൃശ്ചികം ശുക്ല ത്രയോദശി

നക്ഷത്രം: അശ്വതി

അമൃതകാലം: 06:23 AM മുതൽ 07:50 AM വരെ

വർജ്യം: 06:15 PM മുതൽ 07:50 PM വരെ

ദുർമുഹൂർത്തം: 07:59 AM മുതൽ 08:47 AM വരെ

രാഹുകാലം: 09:17 AM മുതൽ 10:44 AM വരെ

സൂര്യോദയം: 06:23 AM

സൂര്യാസ്‌തമയം: 05:58 PM

ചിങ്ങം: ഗുണദോഷസമ്മിശ്രമായ ദിവസം. നിശ്ചയിച്ച ലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. സമീപനം വസ്‌തുനിഷ്‌ഠമായിരിക്കും. പല കാര്യങ്ങളില്‍ നിങ്ങൾ വ്യാപൃതനാകും. ഒരു തീര്‍ഥാടനം ആസൂത്രണം ചെയ്യാനിടയുണ്ട്. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്നും നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. മാനസികമായ അസ്വസ്ഥത ബാധിക്കാം. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിഷമിപ്പിച്ചേക്കാം. ബിസിനസുകാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇന്ന് ചില തടസങ്ങള്‍ നേരിടും.

കന്നി: ഇന്ന് ഒന്നിനുംതന്നെ നിങ്ങളെ തടഞ്ഞുനിർത്താനാവില്ല. നിങ്ങൾക്ക് മനസിൽ താരതമ്യേന വിപ്ലവകരമായ ആശയം ഉണ്ടാകും. സുഹൃത്തുക്കളോട് നിങ്ങളുടെ സ്വപ്‌നത്തെ കുറിച്ച് സംസാരിക്കും. കാര്യങ്ങള്‍ അത്ര നിസാരമല്ല. സ്വപ്‌ന സാക്ഷാത്‌കാരത്തിനായി നിങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരും. തീര്‍ച്ചയായും അനുകൂലമായ സമയം വന്നെത്തുക തന്നെ ചെയ്യും.

തുലാം: ഇന്ന് എല്ലാ ലൗകികാനുഭൂതികളും നിങ്ങളെ തേടിയെത്തും. പലതരക്കാരുമായുള്ള ഇടപഴകല്‍, ഉല്ലാസം, ആഘോഷം എന്നിവയൊക്കെ ഇന്നുണ്ടാകും. വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകളും നിങ്ങളുടെ തന്നെ പഴയ സുഹൃത്തുക്കളും ചേർന്നുള്ള കൂട്ടായ്‌മ വളരെ ഉന്മേഷകരവും ആഹ്ലാദകരവുമായിരിക്കും. പുതിയ വസ്ത്രങ്ങള്‍ വാങ്ങാനും ഇന്ന് നിങ്ങള്‍ സമയം കണ്ടെത്തും. പ്രണയിനികള്‍ക്ക് ഇന്നത്തെ സായാഹ്നം അനുകൂലം.

വൃശ്ചികം: ഇന്നത്തെ ദിവസം മുഴുവനും മാനസികമായി ശാന്തതയും ശാരീരികമായി ക്ഷമതയും ഉള്ളവർ ആയിരിക്കും. ശാരീരികവും മാനസികവുമായ ഊർജം നിങ്ങളിൽ പരിലസിക്കും. പ്രതിയോഗികൾക്ക് ഇന്ന് തോൽവി സമ്മതിക്കേണ്ടി വരും. സഹപ്രവർത്തകരിൽ നിന്ന് സഹായം ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. നിങ്ങളുടെ പക്കൽ മുഴുമിക്കാതെ ബാക്കി കിടക്കുന്ന ചില ജോലികളില്ലേ? ഈ കാലയളവിൽ അവയെല്ലാം പൂർത്തീകരിക്കാൻ ഇടയുണ്ട്. അസുഖമുള്ളവരെ സംബന്ധിച്ചിടത്തോളം ഇപ്പോൾ അവരുടെ വേദനയ്ക്ക് ഒരു ആശ്വാസം കണ്ടേക്കാം.

ധനു: ഗ്രഹനിലയുടെ സങ്കീർണതകളിൽ നിന്ന് നിങ്ങളുടെ നക്ഷത്രങ്ങളെല്ലാം തന്നെ പൂര്‍ണമായി പുറത്തുവന്നിട്ടില്ല. തത്ഫലമായി, നിങ്ങൾക്ക് വളരെ അസ്വാസ്ഥ്യമോ മാനസികപ്രശ്‌നമോ ഉള്ളതായി തോന്നാം. മികച്ച പ്രകടനം കാഴ്‌ചവക്കാൻ നിങ്ങള്‍ക്ക് കഴിഞ്ഞേക്കില്ല. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഉണ്ടാകാം. അതിനാല്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കണം.

മകരം: നിങ്ങൾ ഇന്ന് മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കില്ല. അസ്ഥിരമായ കുടുംബാന്തരീക്ഷം നിങ്ങളെ വേദനിപ്പിക്കും. നിങ്ങൾക്ക് ഊർജവും അഭിനിവേശവും ഇല്ലെന്ന് തോന്നാം. പ്രിയപ്പെട്ടവരുമായി നിങ്ങൾ‌ പറ്റിക്കൂടിയേക്കാം, അത് ഒരു സൗഹൃദാന്തരീക്ഷം സൃഷ്‌ടിക്കും. നെഞ്ചുവേദന ബുദ്ധിമുട്ടിച്ചേക്കാം. നിങ്ങൾ ഇന്ന് നന്നായി ഉറങ്ങും. അപമാനകരമായ സാഹചര്യങ്ങളിൽ നിന്ന് മാറി നില്‍ക്കുക.

കുംഭം: നിങ്ങളുടെ മാനസിക സംഘര്‍ഷത്തിന് ഇന്ന് താത്‌കാലിക ആശ്വാസം ലഭിക്കും. ഇന്ന് നിങ്ങൾക്ക് നല്ല ഉന്മേഷം തോന്നാനിടയുണ്ട്. ഈ ദിവസം സന്തോഷകരമായി ചെലവഴിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലിന് സാധ്യത ഉണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ നിങ്ങൾ ഇന്ന് ആസൂത്രണം ചെയ്‌തേക്കും. ഹ്രസ്വയാത്രക്കും സാധ്യത.

മീനം: നിങ്ങളുടെ സ്ഥിരതയില്ലാത്തതും ആത്മവിശ്വാസമില്ലാത്തതുമായ അവസ്ഥ തീരുമാനമെടുക്കൽ രീതികളിൽ ഇന്ന് പ്രതിഫലിക്കും. ഇത്‌ നിങ്ങൾക്ക്‌ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള എളുപ്പ വഴി കാട്ടിത്തരും. ദൈനംദിന പ്രവൃത്തികളുമായി മുന്നോട്ട്‌ പോകുക. തർക്കങ്ങളും വലിയ പദ്ധതികളുടെ നിർമാണവും വേണ്ടന്നുവക്കുക.

മേടം: ശുഭചിന്തകളുടെ ഊര്‍ജം പ്രവഹിക്കുന്ന ദിവസമാണിന്ന്. ജോലിയില്‍ നിങ്ങള്‍ തികഞ്ഞ ഉത്സാഹം കാണിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവഴിക്കും. പൊതുസത്‌കാരങ്ങളിലും കൂടിച്ചേരലുകളിലും പങ്കുകൊള്ളാനുള്ള സാധ്യതയും കാണുന്നു. ഈ അവസരങ്ങൾ അങ്ങേയറ്റം പ്രയോജനപ്പെടുത്തുകയും തികച്ചും ആസ്വദിക്കുകയും ചെയ്യുക. അമ്മയുടെ പക്കല്‍നിന്നും ചില നല്ല വാ‍ർത്തകള്‍ ഇന്ന് നിങ്ങളെ തേടിയെത്തും.

ഇടവം: വളരെ സൂക്ഷിക്കേണ്ട ഒരു ദിവസം. ഇന്ന് മുഴുവന്‍ പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. പക്ഷേ അവയെല്ലാം പൂ‍ർണമായും ഒഴിവാക്കാവുന്നതാണ് എന്നത് ആശ്വാസകരമാണ്. അതുകൊണ്ട് കണ്ണും കാതും തുറന്ന് ശ്രദ്ധയോടെ പ്രവര്‍ത്തിക്കേണ്ടത് നിങ്ങളുടെ കടമയാണ്. ആരോഗ്യത്തില്‍ ശ്രദ്ധവേണം. നിങ്ങളെ അലട്ടുന്ന അസുഖം ഒരു പൂർണപരിശോധനക്ക് വിധേയമാക്കണം. നിങ്ങളുടെ ആശയങ്ങള്‍ മനസിലാക്കാന്‍ കഴിയാത്ത മുതിര്‍ന്നവരെ ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കുക. കാരണം ഇതുവരെ നിങ്ങളുടെ വീക്ഷണകോണ്‍ മനസിലാക്കാത്ത അവര്‍ക്ക് ഇനിയും അതിന് കഴിയില്ല. നിങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുക. ആസൂത്രിതമല്ലാത്ത സംരംഭങ്ങള്‍ ഉപേക്ഷിക്കുക. ചെലവുകള്‍ വര്‍ധിക്കാം.

മിഥുനം: ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾ പൂർണത ആഗ്രഹിക്കുന്നു. നിങ്ങളുടെ ജീവിതത്തിന്‍റെ എല്ലാ വശങ്ങളിലും ഈ തത്വശാസ്ത്രം പ്രയോഗികമായിരിക്കും. ശരിയായ രീതിയില്‍ നിങ്ങളുടെ പരിശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് നിങ്ങളുടെ ശ്രദ്ധ നല്ല രീതിയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു എന്നകാര്യം ഉറപ്പുവരുത്തുക.

കര്‍ക്കടകം: നക്ഷത്രങ്ങൾ ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരും. അതുകൊണ്ട് സമയം അനുകൂലമാണ്. ഇന്നലെവരെ നിങ്ങൾ ആസ്വദിച്ച എല്ലാ ഭാഗ്യങ്ങളും തുടരും. അപൂർവ സമ്മാനങ്ങൾ പുഞ്ചിരിയോടെ സ്വീകരിക്കുക. ജോലി സ്ഥലത്തും വീട്ടിലും മിഴിവേറിയ സമയങ്ങൾ നല്ല ഫലങ്ങൾ ഉറപ്പുവരുത്തുന്നു. കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കുന്ന സൗഹൃദ നിമിഷങ്ങൾ നിങ്ങൾക്ക് ഒരു നവ്യാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതായിരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.