ചിങ്ങം
ഇന്ന് നിങ്ങൾ അവിശ്വസനീയമായ രീതിയിൽ കളങ്കമില്ലാതെ പെരുമാറും. ജോലിയിൽ നിങ്ങളുടെ ദൗത്യം തീർക്കുന്നതിനായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്യും. നിങ്ങളുടെ പ്രവർത്തനത്തിൽ മാത്രമായിരിക്കും നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിങ്ങൾ നിങ്ങളുടെ ജോലിയുടെ ശൈലി മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കും.
കന്നി
ഇന്നത്തെ നിങ്ങളുടെ ദിവസത്തിന്‍റെ ഭൂരിഭാഗവും നിങ്ങളുടെ പ്രിയപ്പെട്ടവർക്കുള്ളതയിരിക്കും. വിദ്യാർഥികൾ അവരുടെ വിദ്യാഭ്യാസത്തിന് കൂടുതൽ സമയം കണ്ടെത്തണം. കൂടാതെ പഠനവും, ഒഴിവു സമയവും സന്തുലിതാവസ്ഥയിൽ കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യണം.
തുലാം
മനസ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. നിങ്ങളുടെ കടുംപിടുത്തം നിങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. നിങ്ങള്‍ അല്‍പമെങ്കിലും കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാം. ഇന്നത്തെ ദിവസം സാമ്പത്തികമായി മെച്ചമായിരിക്കും. പക്ഷേ, നിങ്ങള്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കണം.
വൃശ്ചികം
ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. മനസും ശരീരവും നല്ല നിലയിലായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവിടും. സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും സമ്മാനങ്ങള്‍ ലഭിക്കുന്നത് കൂടുതല്‍ സന്തോഷം പകരും. പ്രിയപ്പെട്ടവരുമായുള്ള സമാഗമം ഫലവത്താകും. ചില നല്ല വാര്‍ത്തകള്‍ വന്നെത്തും. യാത്രകള്‍ ആഹ്ളാദകരമാകും. ലൈംഗികജീവിതം വിസ്‌മയകരമായ അനുഭൂതി നല്‍കും.
ധനു
നിങ്ങളുടെ സംഭാഷണവും കോപവും പരിശോധിക്കാനുള്ള നിങ്ങളുടെ കഴിവില്ലായ്‌മ നിങ്ങളെ വളരെയധികം കുഴപ്പത്തിലാക്കും. കൂടുതൽ ശ്രദ്ധിക്കാന്‍ ശ്രമിക്കൂ. അല്ലെങ്കിൽ നിങ്ങളുടെ ദിവസം മുഴുവൻ വാദങ്ങളിലും വിശദീകരണങ്ങളിലും ചെലവഴിക്കേണ്ടിവരാം. അത് നിങ്ങൾക്ക് മാനസികമായി നല്ലതായിരിക്കില്ല.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്ന് വളരെയധികം അനുകൂലമായ ദിവസമായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ട എല്ലാ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും നിങ്ങൾക്ക് കാണാനാകും. നിങ്ങൾ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇന്നത്തെപ്പോലെ നല്ല ദിവസം ഉണ്ടാകണമെന്നില്ല. ഒരു സുഹൃത്തിൽ നിന്ന് അപ്രതീക്ഷിതമായി സമ്മാനം ലഭിച്ചേക്കാം.
കുംഭം
നിങ്ങളുടെ മനസും ശരീരവും ഇന്ന് സമാധാനമായിരിക്കും. നിങ്ങൾ തൊഴിൽപരമായി മികച്ച രീതിയിൽ പ്രവർത്തിക്കുകയും നിങ്ങളുടെ ജോലിയെ നന്നായി അഭിനന്ദിക്കുകയും ചെയ്യും. ഇത് നിങ്ങളിൽ കൂടുതൽ ഉത്സാഹം ഉളവാക്കാൻ സാധ്യതയുണ്ട്, ഒപ്പം നിങ്ങളുടെ സഹപ്രവർത്തകരുടെ ചെറിയ പിന്തുണയോടെ നിങ്ങള്‍ ഒരു ശക്തിയായി കണക്കാക്കപ്പെടും.
മീനം
നിങ്ങളേളെക്കാൾ കൂടുതൽ ശക്തി പ്രയോഗിക്കുന്ന ആരുമായും ആശയക്കുഴപ്പം ഉണ്ടാക്കരുത്. നിങ്ങൾക്ക് മടിയും മാനസിക വൈകല്യവും അനുഭവപ്പെടും. നിങ്ങളുടെ മനസ് അനാവശ്യ ചിന്തകൾ കൊണ്ടു നിറഞ്ഞതായിരിക്കും. എതിരാളികളുമായും ശത്രുക്കളുമായും വാക്കേറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. അത്തരം അനിഷ്‌ട സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
മേടം
ഇന്ന് ഭൗതിക ആവശ്യങ്ങളേക്കാള്‍ ആത്മീയ ആവശ്യങ്ങളാകും നിങ്ങള്‍ നേരിടുക. ദിവസം മുഴുവന്‍ നിങ്ങള്‍ ആത്മീയകാര്യങ്ങളില്‍ വ്യാപൃതനായിരിക്കും. ആത്മീയമായ വലിയ വളര്‍ച്ച നിങ്ങള്‍ക്ക് അനുഭവപ്പെടും. പക്ഷെ, സംസാരത്തില്‍ അതീവ ശ്രദ്ധപുലർത്തണം. തെറ്റായ ഒരു വാക്കോ ശരിയല്ലാത്ത സംസാരരീതിയോ നിങ്ങളുടെ ജീവിതത്തില്‍ കൊടുങ്കാറ്റുയര്‍ത്തിയേക്കാം. പുതുതായി എന്തെങ്കിലും ആരംഭിക്കുന്നത് ഒഴിവാക്കുക. പ്രതീക്ഷിക്കാത്ത ഇടത്തില്‍ നിന്നും ധനാഗമമുണ്ടാകും.
ഇടവം
ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണ്. തന്ത്രികള്‍ മുറുക്കിയ വീണപോലെ ഇരിക്കും നിങ്ങള്‍. ശാരീരികവും മാനസികവുമായി ആരോഗ്യനില അതീവ തൃപ്‌തികരമായിരിക്കും. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ഏറെ സമയം ചെലവഴിക്കും. വിദൂര സ്ഥലങ്ങളില്‍ നിന്നും നല്ല വാര്‍ത്തകള്‍ തേടിയെത്തും. ദാമ്പത്യ ജീവിതം തൃപ്‌തികരം. അപ്രതീക്ഷിതമായി സമ്പത്ത് വന്ന് ചേരും.
മിഥുനം
നിങ്ങളുടെ മാനേജർമാർ നിങ്ങൾക്ക് പുതിയ ഉത്തരവാദിത്വങ്ങൾ നൽകും. ദിവസത്തിന്‍റെ തുടക്കത്തിലുള്ള നിങ്ങളുടെ പ്രതിസന്ധികൾ എന്തായാലും ദിവസത്തിന്‍റെ അവസാനമാകുമ്പോഴേക്കും വളരെ നല്ല രീതിയിലുള്ള ഫലങ്ങൾ സന്തോഷിപ്പിക്കുന്നതുകൊണ്ട് ഒരു ആഘോഷമായി മാറും. അടുത്ത രണ്ടു ദിവസത്തേക്കെങ്കിലും ടെൻഡറുകൾ ബിഡ് ചെയ്യുന്നത് വൈകിക്കുന്നതാണ് നല്ലത്.
കര്‍ക്കടകം
ഇന്നത്തെ ദിവസം നിങ്ങൾ തുടങ്ങുന്നതുതന്നെ ഏറ്റവും ആവേശത്തോടെ ആയിരിക്കും. നിങ്ങളുടെ ആവേശവും ഉത്സാഹവും മറ്റുള്ളവരിലേക്കും പടർന്നുപിടിക്കുകയും, എവിടെ പോയാലും അവിടെയൊക്കെ സന്തോഷമുണ്ടാക്കാൻ നിങ്ങൾക്ക് കഴിയുകയും ചെയ്യും. എന്നാൽ നിങ്ങളുടെ ഉത്സാഹത്തിന് വലിയ ആയുസുണ്ടാവാനിടയില്ല. കാരണം നിങ്ങളെ വിഷമിപ്പിക്കുന്ന ഒരു മോശമായ വാർത്ത കേൾക്കാനിടയുണ്ട്. നിങ്ങൾക്ക് പിരിമുറുക്കമുണ്ടെങ്കിൽ ഒരു ഇടവേളയെടുക്കുക. ദിവസം അവസാനിക്കുന്നതോടെ പ്രശ്‌നങ്ങൾ ഒരു പരിധി വരെ കുറയും.