ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് വാക്സിൻ വിതരണം ജനുവരി ആദ്യത്തോടെ ഉണ്ടാകുമെന്ന് ഡൽഹി എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയ.ഇന്ത്യയിൽ കൊവിഡ് പ്രതിരോധ വാക്‌സിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിലാണ്. പരീക്ഷണം നടക്കുന്ന വാക്‌സിനുകൾ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് തെളിഞ്ഞിട്ടുണ്ട്.രാജ്യത്തെ എൺപതിനായിരത്തോളം പേരിൽ വാക്‌സിൻ പരീക്ഷണം നടത്തിയിട്ടുണ്ട് .ആരിലും ഗുരുതരമായ പാർശ്വഫലങ്ങൾ കാണാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിൻ വിപണിയിലെത്തിയ ഉടന്‍ തന്നെ രാജ്യത്ത് എല്ലാവർക്കും ലഭ്യമാക്കാൻ സാധിക്കില്ല.അതിനാൽ ആവശ്യക്കാരുടെ പട്ടിക തയാറാക്കിയാകും വിതരണം നടത്തുക. ഇന്ത്യയിൽ കൊവിഡ് കേസുകള്‍ കുറയുന്നുണ്ട്. .ജനങ്ങൾ ജാഗ്രത പുലർത്തിയാൽ രോഗബാധ കുറഞ്ഞുവരുമെന്നാണ് പ്രതീക്ഷയെന്നും ഗലേറിയ കൂട്ടിച്ചേർത്തു.