ETV Bharat / bharat

മഹാരാഷ്‌ട്രയിൽ ദുരഭിമാനക്കൊല: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി കത്തിച്ചു, പിതാവും സഹോദരനുമടക്കം 5 പേര്‍ പിടിയില്‍ - മെഡിക്കൽ വിദ്യാർഥിനി

22 കാരിയായ മെഡിക്കൽ വിദ്യാർഥിനിയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍, പെണ്‍കുട്ടിയുടെ പ്രണയബന്ധം വിവാഹം മുടങ്ങുന്നതിലേക്ക് എത്തിച്ചതാണ് കൊലപാതകത്തിന് പ്രകോപനമായത്.

Honour killing maharashtra  woman strangled set ablaze by father and relatives  മഹാരാഷ്‌ട്രയിൽ ദുരഭിമാനക്കൊല  മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി  വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി മഹാരാഷ്‌ട്ര
മഹാരാഷ്‌ട്രയിൽ ദുരഭിമാനക്കൊല
author img

By

Published : Jan 27, 2023, 4:21 PM IST

മുംബൈ: മഹാരാഷ്‌ട്രയിൽ 22 കാരിയായ മെഡിക്കൽ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അച്ഛനും സഹോദരനും ബന്ധുക്കളും പിടിയില്‍. പെണ്‍കുട്ടിയുടെ വിവാഹം വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ചപ്പോള്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് യുവതി അറിയിച്ചു. ഇതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

മുംബൈയിലെ ലിംബ്‌ഗാവ് പിംപ്രി മഹിപാൽ ഗ്രാമത്തിൽ ജനുവരി 22നാണ് കൊലപാതകം നടന്നത്. തെളിവ് നശിപ്പിക്കാൻ വേണ്ടി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് തീകൊളുത്തി അവശിഷ്‌ടങ്ങള്‍ ഫാമിനുള്ളിലെ കാട്ടില്‍ തള്ളുകയായിരുന്നു. ബാച്ചിലർ ഓഫ് ഹോമിയോപ്പതിക് മെഡിസിൻ ആൻഡ് സർജറി (ബിഎച്ച്എംഎസ്) വിഭാഗത്തില്‍ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു യുവതി.

വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചതോടെ ഗ്രാമത്തിലെ ഒരു യുവാവുമായി താൻ പ്രണയത്തിലാണെന്ന് പെണ്‍കുട്ടി അറിയിച്ചു. തുടര്‍ന്ന്, വിവാഹം മുടങ്ങിയതോടെ കുടുംബത്തിന് യുവതിയോട് കടുത്ത എതിര്‍പ്പുണ്ടായി. ഇതോടെയാണ് യുവതിയുടെ പിതാവ്, സഹോദരൻ, അമ്മാവൻ, മറ്റ് ബന്ധുക്കള്‍ എന്നിവര്‍ ചേര്‍ന്ന് 22ാം തിയതി രാത്രി ഫാമിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം), തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകൾ ചേര്‍ത്താണ് പ്രതികളെ അറസ്റ്റുചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.