ETV Bharat / bharat

Honey Trapped ISI Agent Arrested: പ്രധാന സ്‌മാരകങ്ങളുടെ ചിത്രം പാകിസ്ഥാനിലേക്ക് അയച്ചു, ഹണി ട്രാപ്പില്‍ കുടുങ്ങിയ ഐഎസ്‌ഐ ഏജന്‍റ്‌ അറസ്‌റ്റിൽ - ബാലി പാലത്തിന്‍റെ വിവിധ ചിത്രങ്ങളും

ISI Agent Arrested ബിഹാർ സ്വദേശിയായ ഭക്ത് ബൻഷി ഝായെയാണ് ഓഗസ്‌റ്റ്‌ 29ന് കൊൽക്കത്ത പൊലീസിന്‍റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറസ്‌റ്റ്‌ ചെയ്‌തത്‌.

Honey Trapped ISI Agent Arrested  Rashtrapati Bhavan War Memorial  War Memorial On Pak Militans Raders  Rashtrapati Bhavan On Pak Militans Raders  Says Arrested ISI Agent  Pak Militans Raders Reveals Honey Trap ISI Agent  honey trap isi agent  Pak Militans  Rashtrapati Bhavan  War Memorial  STF  രാഷ്‌ട്രപതി ഭവനും ദേശീയ യുദ്ധസ്‌മാരകവും  പാകിസ്ഥാൻ തീവ്രവാദികൾ ലക്ഷ്യമിട്ടു  രാഷ്‌ട്രപതി ഭവൻ പാകിസ്ഥാൻ തീവ്രവാദികൾ ലക്ഷ്യമിട്ടു  ദേശീയ യുദ്ധസ്‌മാരകം പാകിസ്ഥാൻ തീവ്രവാദികൾ ലക്ഷ്യം  ഐഎസ്‌ഐ ഏജന്‍റ്‌ അറസ്‌റ്റിൽ  പാകിസ്ഥാൻ വനിതയുടെ ഹണി ട്രാപ്പിൽ കുടുങ്ങിയ  ബീഹാർ സ്വദേശിയായ ഭക്ത് ബൻഷി ഝാ  കൊൽക്കത്ത പൊലീസിന്‍റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്  സുപ്രധാന രഹസ്യ ചിത്രങ്ങൾ ഝാ പകർത്തി  രഹസ്യ ചിത്രങ്ങൾ പാക്കിസ്ഥാൻ യുവതിക്ക് അയച്ചു  എസ്‌ടിഎഫുമായി ഡൽഹി പൊലീസ്  ലാൽബസാർ വൃത്തങ്ങൾ  പല നഗരങ്ങളുടെയും ഫോട്ടോകളും ഝായിൽ നിന്ന്  ചിത്രങ്ങൾ പകർത്തി പാക്കിസ്ഥാനിലേക്ക്  ബാലി പാലത്തിന്‍റെ വിവിധ ചിത്രങ്ങളും  പാലത്തോട് ചേർന്നുള്ള ക്ഷേത്രത്തിന്‍റെ ചിത്രവും
Honey Trapped ISI Agent Arrested
author img

By ETV Bharat Kerala Team

Published : Sep 8, 2023, 1:21 PM IST

കൊൽക്കത്ത : പാകിസ്ഥാനി വനിതയുടെ ഹണി ട്രാപ്പിൽ കുടുങ്ങി രാജ്യത്തെ പ്രധാന സ്‌മാരകങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി അയച്ചുകൊടുത്ത ഐഎസ്ഐ ഏജന്‍റ് പശ്ചിമ ബംഗാളിൽ പിടിയില്‍ (Honey Trapped ISI Agent Arrested). ബിഹാർ സ്വദേശിയായ ഭക്ത് ബൻഷി ഝായെയാണ് ഓഗസ്‌റ്റ്‌ 29ന് കൊൽക്കത്ത പൊലീസിന്‍റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (STF) അറസ്‌റ്റ്‌ ചെയ്‌തത്‌. രാഷ്‌ട്രപതി ഭവനും ദേശീയ യുദ്ധസ്‌മാരകവും ഉള്‍പ്പെടെയുള്ള സുപ്രധാന സ്ഥാപനങ്ങൾ ലക്ഷ്യമിടാനാണ് പാകിസ്ഥാൻ തീവ്രവാദികളുടെ പദ്ധതിയെന്ന് കുറ്റാന്വേഷകരുടെ ചോദ്യം ചെയ്യലിൽ കണ്ടെത്തി.

ചെന്നൈ, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിൽ നിന്നുളള സുപ്രധാന രഹസ്യ ചിത്രങ്ങൾ ഝാ പകർത്തി ഒരു പാക്കിസ്ഥാൻ യുവതിക്ക് അയച്ചതായി പൊലീസ് പറഞ്ഞു. ബിഹാറിലെ എസ്‌ടിഎഫിന്‍റെ പ്രത്യേക യൂണിറ്റ് ബൻഷി ഝായുടെ വീട്ടിൽ ഇതിനോടകം തെരച്ചിൽ നടത്തിയിരുന്നു. ലാൽബസാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച് കൊൽക്കത്ത പൊലീസിന്‍റെ എസ്‌ടിഎഫുമായി ഡൽഹി പൊലീസ് ഇതിനകം നിരവധി കൂടിക്കാഴ്‌ചകൾ നടത്തിയിട്ടുണ്ട്. അന്വേഷണവുമായ് ബന്ധപ്പെട്ട് ഡൽഹി പൊലീസ് ഝായെ കസ്‌റ്റഡിയിൽ വാങ്ങിയേക്കും.

ന്യൂഡൽഹിയിൽ താമസിച്ചിരുന്ന സമയത്ത് ഭക്ത ബൻഷി ഝാ പ്രധാനപ്പെട്ട വിവിധ സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തി പാക്കിസ്ഥാനിലേക്ക് അയച്ചിട്ടുണ്ടായിരുന്നു. കൊൽക്കത്ത ഉൾപ്പെടെയുള്ള പല നഗരങ്ങളുടെയും ഫോട്ടോകളും ഝായിൽ നിന്ന് ലഭിക്കുകയും ചെയ്‌തു. അവയിൽ പ്രധാനപ്പെട്ടതും പരിരക്ഷിതവുമായ ഫോട്ടോകളും വീഡിയോകളും ഉണ്ട്.

ഡൽഹിയിലെ ദേശീയ യുദ്ധസ്‌മാരകമായ രാഷ്‌ട്രപതി ഭവനും രാജ്യത്തെ പ്രധാനപ്പെട്ട മറ്റ് പല സ്ഥലങ്ങളും ഐഎസ്‌ തീവ്രവാദ സംഘടന ലക്ഷ്യമിട്ടിരുന്നുവെന്ന് സംഭവവുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസിന്‍റെ എസ്‌ടിഎഫ് ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പാകിസ്ഥാനിലുളള നിരവധി ആളുകളിലേക്ക് ഭക്ത് ഝാ നടത്തിയ ഒന്നിലധികം ഫോൺ കോളുകൾ പൊലീസുകാർ ആക്‌സസ് ചെയ്‌തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്നുളള പരിശോധനയിൽ നിരവധി ചിത്രങ്ങളും സുപ്രധാന രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഇയാൾ കൊൽക്കത്തയിൽ എത്തി ബാലി പാലത്തിന്‍റെ വിവിധ ചിത്രങ്ങളും പാലത്തോട് ചേർന്നുള്ള ക്ഷേത്രത്തിന്‍റെ ചിത്രവും പാകിസ്ഥാനിലെ ഒരു സ്‌ത്രീക്ക് അയച്ച് കൊടുത്തതായി ഡിറ്റക്‌ടറ്റീവുകൾ ആരോപിച്ചിട്ടുണ്ട്. പാക് ചാരസംഘടനയിലാണ് യുവതി ജോലി ചെയ്യുന്നതെന്നാണ് അന്വേഷണത്തിൽ പറയുന്നത്. കൊൽക്കത്തയിലെ ബാലി പാലവും തീവ്രവാദികളുടെ ലക്ഷ്യമാണെന്ന് ലാൽബസാർ പൊലീസുകാർ വ്യക്തമാക്കുന്നു.

ALSO READ:ISIS Arrest Gujarat | ഐഎസ് ബന്ധം, ഗുജറാത്തില്‍ നിന്നും വിദേശപൗരനടക്കം നാല് പേരെ ഭീകര വിരുദ്ധ സ്ക്വാഡ് പിടികൂടി

ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിച്ച നാല് പേര്‍ പിടിയിൽ: അന്താരാഷ്‌ട്ര ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് പേര്‍ ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്ന് പിടിയിലായി. സംസ്ഥാനത്തെ ഭീകര വിരുദ്ധ സ്ക്വാഡ് ജൂണിൽ നടത്തിയ റെയ്‌ഡിലാണ് ഇവര്‍ പിടിയിലായത്.

എടിഎസിന്‍റെ പ്രത്യേക വിഭാഗമാണ് ഒരു വിദേശ പൗരന്‍ ഉള്‍പ്പടെയുള്ള സംഘത്തെ പിടികൂടിയത്. ഡിഐജി ദിപെൻ ഭദ്രയുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക അന്വേഷണം നടത്തിയിരുന്നത്. പിടിയിലായ നാല് പ്രതികള്‍ക്കും അന്താരാഷ്‌ട്ര ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.