ഹൈദരാബാദ്: തെലങ്കാനയില്‍ ഭിന്നശേഷിയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച്, ഗര്‍ഭിണിയാക്കിയതിന് 40കാരന് തടവുശിക്ഷ വിധിച്ച് കോടതി. ഹോം ഗാർഡായ പ്രതിയ്ക്ക്, ഒന്നാം ക്ലാസ് അഡീഷണൽ മെട്രോപൊളിറ്റൻ സെഷൻസ് കോടതി ജഡ്ജി സുനിത കുഞ്ചലയാണ് 30 വര്‍ഷത്തേക്ക് കഠിന തടവിന് വിധിച്ചത്.
പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പോക്സോ നിയമം, എസ്.സി/എസ്.ടി നിയമം, ഐ.പി.സി എന്നിവ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 50,000 രൂപ പിഴയും കോടതി വിധിച്ചു. 2020 ഒക്ടോബറിലാണ് സംഭവം നടന്നത്. മാതാപിതാക്കൾ പുറത്തുപോയ സമയത്ത് പലചരക്ക് സാധനങ്ങൾ നൽകാനെന്നെ വ്യാജേനെ ഇയാള്‍ 16കാരിയുടെ വീട്ടിലെത്തി. തുടര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി.
വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു. ഇതേതുടർന്ന്, 2021 ഫെബ്രുവരിയില്‍ ഹോം ഗാർഡിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.