ഹരിദ്വാര്‍ : 2022-ലെ ഓസ്‌കർ ജേതാവ് വില്‍ സ്‌മിത്ത് സൗമ്യ സ്വഭാവക്കാരനെന്ന് നടന്‍റെ ഇന്ത്യയിലെ ആത്മീയ ഗുരുവെന്ന് അവകാശപ്പെടുന്ന പ്രതീക് മിശ്രപുരി ഇടിവി ഭാരതിനോട്. ഓസ്‌കര്‍ പുരസ്കാര വിതരണത്തിനിടെ തന്‍റെ ഭാര്യയെ കുറിച്ച് അവതാരകന്‍ നടത്തിയ ആക്ഷേപപരാമര്‍ശത്തില്‍ പ്രകോപിതനായ അദ്ദേഹം അയളുടെ മുഖത്തടിച്ചിരുന്നു.
പരിപാടിയുടെ അവതാരകന്‍ ക്രിസ് റോക്കിക്കാണ് അടിയേറ്റത്. സംഭവം ലോകമാകമാനം ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ ആത്മീയ ഗുരുവെന്ന് അവകാശപ്പെടുന്ന പ്രതീക് മിശ്ര രംഗത്തെത്തിയത്.'വിൽ സ്മിത്ത് ഒട്ടും ദേഷ്യപ്പെടുന്നയാളല്ല. എന്നാല്‍ തന്‍റെ കുടുംബത്തെ അതിരുവിട്ട് സ്നേഹിക്കുന്നയാളാണ്. എവിടെപ്പോയാലും തന്‍റെ കുടുംബവുമായി ആദ്ദേഹം ബന്ധപ്പെട്ടുകൊണ്ടേയിരിക്കും. ഓസ്‌കര്‍ വേദിയിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നില്‍ അവതാരകന്‍റെ മോശം പെരുമാറ്റമാണ്' - അദ്ദേഹം പറഞ്ഞു.
Also Read: ഓസ്‌കര്‍ വേദിയില്‍ അവതാരകന്‍റെ മുഖത്തടിച്ച് വില്‍ സ്‌മിത്ത്; മാപ്പ് പറഞ്ഞ് താരം
2018-ൽ ഹരിദ്വാറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനായി സ്‌മിത്ത് എത്തിയിരുന്നു. നിരവധി തവണ ഫോണില്‍ സംസാരിച്ച ശേഷമാണ് അദ്ദേഹം വരാന്‍ സമ്മതം അറിയിച്ചത്. ഹരിദ്വാറിലെ ശിവക്ഷത്രത്തില്‍ പൂജകള്‍ക്കും ഗംഗ ആരതി തൊഴുന്നതിനുമായിരുന്നു അദ്ദേഹത്തെ ക്ഷണിച്ചത്. എത്തിയശേഷം അദ്ദേഹം ഇടക്കിടെ തന്‍റെ കുടുംബത്തെ ബന്ധപ്പെട്ടുകൊണ്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദു ആചാരങ്ങളില്‍ ഏറെ വിശ്വാസമുള്ളയാളാണ് അദ്ദേഹം. ജ്യോതിഷത്തില്‍ വിശ്വസിക്കുന്ന സ്മിത്ത് തന്‍റെ ഗ്രഹനില അറിയാന്‍ തന്നെ സമീപിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്മിത്തിന് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. 'കിംഗ് റിച്ചാർഡ്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൽ സ്മിത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്.