ETV Bharat / bharat

'Hitler' Vijay Antony Film First Look ട്വിസ്‌റ്റുകളൊരുക്കി ഹിറ്റ്‌ലര്‍; വിജയ് ആന്‍റണി നായകനാകുന്ന ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് റിലീസായി

Gautham Vasudev Menon As Main Charecter ഗൗതം വാസുദേവ് മോനോന്‍ പ്രധാന കഥാപാത്രത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

hitler  hitler vijay antony film  vijay antony new film  hitler first look  Gautham Vasudev Menon  ഹിറ്റ്‌ലര്‍  ഹിറ്റ്‌ലര്‍ ഫസ്‌റ്റ് ലുക്ക്  വിജയ്‌ ആൻ്റണി ഏറ്റവും പുതിയ ചിത്രം  ഗൗതം വാസുദേവ് മോനോന്‍  കോടിയിൽ ഒരുവൻ
'Hitler' Vijay Antony Film First Look
author img

By ETV Bharat Kerala Team

Published : Sep 29, 2023, 1:25 PM IST

വിജയ് ആന്‍റണിയെ (Vijay antony) നായകനാക്കി സംവിധായകൻ ധന ഒരുക്കുന്ന ഹിറ്റ്‌ലറിന്‍റെ (Hitler) ഫസ്‌റ്റ് ലുക്ക് (First look) പുറത്തിറങ്ങി. ആറ് സിനിമകൾ വിജയകരമായി നിർമ്മിച്ച ചെന്തൂർ ഫിലിം ഇന്‍റർനാഷണൽ, വിജയ് ആന്‍റണിയെ നായകനാക്കി തങ്ങളുടെ ഏഴാമത്തെ ചിത്രം പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്നും നിർമ്മാതാക്കൾ അറിയിച്ചു. ചെന്തൂർ ഫിലിം ഇന്‍റർനാഷണൽ ടി ഡി രാജയും ഡി ആർ സഞ്ജയ് കുമാറും ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം.

  • " class="align-text-top noRightClick twitterSection" data="">

വിജയ് ആന്‍റണിക്കൊപ്പം ‘കോടിയിൽ ഒരുവൻ’ എന്ന സൂപ്പർഹിറ്റ് ചിത്രം ഇതേ പ്രൊഡക്ഷൻ ഹൗസ് നേരത്തെ നിർമിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. ഹിറ്റ്ലറിന്‍റെ വ്യത്യസ്‌തമാർന്ന മോഷൻ പോസ്‌റ്ററും വിജയ് ആന്‍റണിയുടെ പുതിയതുമായ രൂപവും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. റിയ സുമനാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്.

ഗൗതം വാസുദേവൻ ചിത്രത്തിലെ പ്രധാന കഥാപാത്രത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹിറ്റ്‌ലർ, പൂർണമായും കൊമേർഷ്യൽ ഘടകങ്ങൾ ചേർന്ന ഒരു ആക്ഷൻ-ത്രില്ലറാണ്, സംവിധായകൻ ധന മനോഹരമായ പ്രണയത്തോടുകൂടിയ നിരവധി അമ്പരപ്പിക്കുന്ന ട്വിസ്‌റ്റുകളും ടേണുകളും ഉപയോഗിച്ച് തിരക്കഥ ഒരുക്കിയിരിക്കുന്നു. സാർവലൗകിക പ്രേക്ഷകരുടെ അഭിരുചികൾ ആസ്വദിക്കുന്ന ചിത്രമായിരിക്കും ഇത്.

ഒരു സാധാരണക്കാരന്‍റെ കലാപവും സ്വേച്ഛാധിപത്യത്തിന് അന്ത്യം കുറിക്കാനുള്ള പോരാട്ടവുമാണ് 'ഹിറ്റ്ലറുടെ' കാതൽ. 'ഹിറ്റ്‌ലർ എന്നത് ഒരു വ്യക്തിയുടെ പേരായിരിക്കാം. എന്നാൽ അത് ഇന്ന് സ്വേച്ഛാധിപത്യത്തിന്‍റെ പര്യായമായി മാറിയിരിക്കുന്നു' എന്ന് നിർമ്മാതാക്കൾ പറയുന്നു.

അതിനാൽ, അത് തലക്കെട്ടായി അവതരിപ്പിക്കാൻ അവർ തീരുമാനിച്ചു. ഹിറ്റ്ലറിന്‍റെ കഥയും സംവിധാനവും ധന നിർവഹിക്കുന്നു. ഡി ഓ പി: നവീൻ കുമാർ, മ്യൂസിക് :വിവേക് -മെർവിൻ, ആർട്ട്: സി.ഉദയകുമാർ, എഡിറ്റർ : സംഗതമിഴൻ.ഇ, ലിറിക്‌സ് :കാർത്തിക നെൽസൺ,ധന, കാർത്തിക്, പ്രകാശ് ഫ്രാൻസിസ്, കൊറിയോഗ്രാഫി : ബ്രിന്ദാ, ലീലാവതി, സ്‌റ്റണ്ട് : മുരളി, കോസ്‌റ്റ്യൂം ഡിസൈനർ : അനുഷ.ജി, സ്‌റ്റിൽസ്: അരുൺ പ്രശാന്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.

മികച്ച പ്രതികരണവുമായി കണ്ണൂര്‍ സ്‌ക്വാഡ്: കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തിയ മെഗാ സ്‌റ്റാർ മമ്മൂട്ടിയുടെ (Mammootty) 'കണ്ണൂർ സ്‌ക്വാഡി'ന് (Kannur Squad) മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രദര്‍ശന ദിനം തന്നെ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച നാലാമത്തെ ചിത്രം ലോക വ്യാപകമായി പ്രേക്ഷകരുടെ പോസിറ്റീവ് പ്രതികരണങ്ങളുമായി മുന്നോട്ടു കുതിക്കുകയാണ്.

ആദ്യ ദിനം ലഭിച്ച ഗംഭീര പ്രേക്ഷക അഭിപ്രായങ്ങൾക്ക് ശേഷം പ്രേക്ഷകരുടെ ആവശ്യപ്രകാരം ഇന്ന് മുതൽ 'കണ്ണൂർ സ്‌ക്വാഡ്' കൂടുതൽ തിയേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തുകയാണ്. പ്രദര്‍ശന ദിനം കേരളത്തിൽ 165 കേന്ദ്രങ്ങളിൽ റിലീസ് ചെയ്‌ത ചിത്രം ഇന്ന് മുതൽ 250ൽ പരം തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. കേരളത്തിൽ മാത്രം ഒറ്റ ദിനം ആയിരം ഷോകളിലേയ്‌ക്ക് കുതിയ്‌ക്കുകയാണ് 'കണ്ണൂർ സ്‌ക്വാഡ്'.

പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് ആദ്യ ദിനം 75 അധിക ലേറ്റ് നൈറ്റ് ഷോകള്‍ ചിത്രത്തിന് ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ സിനിമയ്‌ക്ക് ലഭിക്കുന്ന വൻ സ്വീകാര്യതയുടെ ഭാഗമായി കൂടുതൽ വിദേശ രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ട്രൂത്ത് ഗ്ലോബൽ ഫിലിംസും അറിയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.