ETV Bharat / bharat

മൻസുഖ് ഹിരണ്‍ കൊലക്കേസ്; ഒരു കാര്‍ കൂടി പിടിച്ചെടുത്തു - തീവ്രവാദ വിരുദ്ധ സ്ക്വാഡ്

ഫെബ്രുവരി 25നാണ് അംബാനിയുടെ വസതിയ്ക്ക് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയത്. കാർ കൈവശം വച്ചിരുന്ന മൻസുഖിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

Hiran murder case  Anti-Terrorism Squad  Mansukh Hiran murder case  Maharashtra  nia  മുകേഷ് അംബാനി  തീവ്രവാദ വിരുദ്ധ സ്ക്വാഡ്  മൻസുഖ് ഹിരണ്‍ കൊലക്കേസ്
മൻസുഖ് ഹിരണ്‍ കൊലക്കേസ്, തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഒരു കാര്‍ കൂടി പിടികൂടി
author img

By

Published : Mar 23, 2021, 7:41 PM IST

മുംബൈ: മൻസുഖ് ഹിരണ്‍ കൊലപാതകവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ദാമനിൽ നിന്ന് വിലകൂടിയ കാര്‍ പിടിച്ചെടുത്തു. മഹാരാഷ്ട്ര രജിസ്ട്രേഷൻ നമ്പറുള്ള വോൾവോ കാർ ആരുടേതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നിലവില്‍ താനെയിലെ എടിഎസ് ഓഫിസിലാണ് വാഹനം സൂക്ഷിച്ചിരിക്കുന്നത്.

മുംബൈയിൽ നിന്നുള്ള ഫോറൻസിക് ഉദ്യോഗസ്ഥരുടെ സംഘം കാർ പരിശോധിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കൊലക്കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഒപ്പം ഇവര്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കിയെന്ന് സംശയിക്കുന്ന ഒരാളെയും എടിഎസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്ന് നിരവധി സിം കാർഡുകൾ കണ്ടെടുത്തിട്ടുണ്ട്.

കേസിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട പൊലീസുകാരൻ സച്ചിന്‍ വാസെ, വിനായക് ഷിൻഡെ, നരേഷ് ഗോര്‍ എന്നിവരെ എടിഎസ് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 25നാണ് അംബാനിയുടെ വസതിയ്ക്ക് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയത്. കാർ കൈവശം വച്ചിരുന്ന മൻസുഖിനെ ഈ മാസം അഞ്ചിന് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) ഇതുവരെ അഞ്ച് കാറുകൾ പിടിച്ചെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.