ദിസ്‌പുർ: ലൗ ജിഹാദ് എന്നാൽ മുസ്ലീം ഹിന്ദുവിനെ വഞ്ചിക്കുക എന്നത് മാത്രമല്ലെന്നും ഹിന്ദുക്കൾക്കിടയിലും ഇത് സംഭവിക്കാമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഹിന്ദു ആണ്‍കുട്ടി കള്ളങ്ങൾ നിരത്തി ഒരു ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ചാൽ അതും ലൗ ജിഹാദാണെന്നും ഇതിനെതിരെ മന്ത്രിസഭ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.
ഒരു ഹിന്ദു പെൺകുട്ടിയോട് കള്ളം പറയുന്ന ഹിന്ദു ആൺകുട്ടിയും ജിഹാദാണ്. ലൗ ജിഹാദിനെതിരെ ഞങ്ങൾ ഒരു നിയമം കൊണ്ടുവരും. ഹിന്ദുത്വത്തിനും ജീവിതരീതിക്കും 5,000 വർഷം പഴക്കമുണ്ട്. ഒട്ടുമിക്ക മതങ്ങളുടെയും അനുയായികൾ ഹിന്ദുക്കളുടെ പിൻഗാമികളാണ്, ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ALSO READ: ഉത്തർപ്രദേശിലെ വിജയം ബി.ജെ.പി സർക്കാരിലുള്ള പൊതുജന വിശ്വാസത്തിന്‍റെ ഫലം; അമിത് ഷാ
അതേസമയം കൊവിഡിന്‍റെ ഡെൽറ്റ പ്ലസ് വകഭേദം അസമിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ശർമ്മ പറഞ്ഞു. തങ്ങൾ സംസ്ഥാനത്ത് ജീനോമിക് സീക്വൻസിങ് നടത്തുന്നുണ്ട്. കൂടാതെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വാക്സിനേഷൻ നില അറിയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഒരു മീറ്റിങ് നടത്തുന്നുണ്ടെന്നും ശർമ്മ അറിയിച്ചു.