ETV Bharat / bharat

'രാജ്യത്തെ ഐക്യത്തിന്‍റെ നൂലിൽ ഒന്നിപ്പിക്കുന്നത് ഹിന്ദി ഭാഷ' ; പ്രകീര്‍ത്തിച്ച് അമിത് ഷാ

സെപ്‌റ്റംബര്‍ 14 ഹിന്ദി ദിവസ്‌ ആചരിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ ട്വീറ്റ്. 1949 സെപ്റ്റംബർ 14നാണ് ഭരണഘടന ദേവനാഗരി ലിപിയിൽ എഴുതിയ ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചത്

Amit Shah about Hindi Language  Amit Shah about Hindi Language on Hindi divas  Hindi divas  Amit Shah  ഹിന്ദി  ഹിന്ദി ഭാഷ  അമിത് ഷാ  സെപ്‌റ്റംബര്‍ 14 ഹിന്ദി ദിവസ്‌  ഹിന്ദി ദിവസ്‌
രാജ്യത്തെ മൊത്തം ഐക്യത്തിന്‍റെ നൂലിൽ ഒന്നിപ്പിക്കുന്നത് ഹിന്ദി ഭാഷയാണ് : ഹിന്ദി ദിവസില്‍ അമിത് ഷാ
author img

By

Published : Sep 14, 2022, 2:38 PM IST

ന്യൂഡൽഹി : ഹിന്ദി എല്ലാ ഇന്ത്യൻ ഭാഷകളുടെയും സുഹൃത്താണെന്നും ഔദ്യോഗിക ഭാഷയെന്ന നിലയിൽ രാജ്യത്തെ ഐക്യത്തിന്‍റെ നൂലിൽ ഒന്നിപ്പിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സെപ്‌റ്റംബര്‍ 14ന് ഹിന്ദി ദിവസ് ആചരിക്കുന്നതിന്‍റെ ഭാഗമായി ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഹിന്ദി ഉൾപ്പെടെയുള്ള എല്ലാ പ്രാദേശിക ഭാഷകളുടെയും സമാന്തര വികസനത്തിനായി പ്രവര്‍ത്തിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

''ഹിന്ദി ഭാഷയുടെ സംരക്ഷണത്തിലും പ്രോത്സാഹനത്തിലും സംഭാവനകൾ നൽകിയ മഹത് വ്യക്തികളെ ഞാൻ അഭിവാദ്യം ചെയ്യുന്നു. എല്ലാവർക്കും ഹിന്ദി ദിവസ് ആശംസകൾ,'' അമിത്‌ ഷാ പറഞ്ഞു. ഹിന്ദി ദിവസിനോട് അനുബന്ധിച്ച് സൂറത്തിൽ സംഘടിപ്പിച്ച രണ്ടാമത് അഖിലേന്ത്യ ഔദ്യോഗിക ഭാഷ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് കേന്ദ്ര മന്ത്രി ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചത്.

എല്ലാ വർഷവും സെപ്റ്റംബർ 14 നാണ് ഹിന്ദി ദിവസ് ആചരിക്കുന്നത്. ദേവനാഗരി ലിപിയിൽ എഴുതിയ ഹിന്ദിയെ 1949 സെപ്റ്റംബർ 14നാണ് ഭരണഘടന ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചത്. 1950 ജനുവരി 26ന് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദി ഉപയോഗിക്കാനുള്ള തീരുമാനം ഭരണഘടന നിയമവിധേയമാക്കി.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സെപ്റ്റംബർ 14 ഹിന്ദി ദിവസായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഒരു ബഹുഭാഷ രാഷ്‌ട്രത്തിൽ സർക്കാർ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനാണ് ഹിന്ദിയെ ഔദ്യോഗിക ഭാഷകളിലൊന്നാക്കിയത്. 258 ദശലക്ഷം ആളുകൾ മാതൃഭാഷയായി സംസാരിക്കുന്ന ഹിന്ദി, ലോകത്ത് ഏറ്റവും കൂടുതൽ പേര്‍ സംസാരിക്കുന്ന നാലാമത്തെ ഭാഷയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.