ഗുവാഹത്തി: അസമിലെ നിരോധിത തീവ്രവാദ സംഘടനയായ ഉൾഫയുടെ (യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം) പ്രധാന വിഭാഗം സമാധാന കരാറിൽ ഒപ്പുവച്ചത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സമാധാനപരവും സമൃദ്ധവും വികസിതവുമായ അസം ഓരോ ഇന്ത്യക്കാരന്‍റെയും സ്വപ്‌നമാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അശ്രാന്ത പരിശ്രമം മൂലം അത് പൂർത്തീകരിക്കപ്പെടുകയാണെന്നും അദ്ദേഹം എക്‌സില്‍ പറഞ്ഞു (Himanta Biswa Sarma on ULFA Peace Accord).
-
Thank you for your kind words Hon’ble Minister.
— Himanta Biswa Sarma (@himantabiswa) December 30, 2023 " class="align-text-top noRightClick twitterSection" data="
This peace agreement will have a huge impact across the North East and Bharat. https://t.co/LXCojG8KCR
">Thank you for your kind words Hon’ble Minister.
— Himanta Biswa Sarma (@himantabiswa) December 30, 2023
This peace agreement will have a huge impact across the North East and Bharat. https://t.co/LXCojG8KCRThank you for your kind words Hon’ble Minister.
— Himanta Biswa Sarma (@himantabiswa) December 30, 2023
This peace agreement will have a huge impact across the North East and Bharat. https://t.co/LXCojG8KCR
ഉൾഫയുമായി സമാധാന കരാർ ഒപ്പുവച്ചതിന് പിന്നാലെ കേന്ദ്ര മന്ത്രിമാരും മറ്റ് ബിജെപി മുഖ്യമന്ത്രിമാരും എക്‌സിൽ പോസ്‌റ്റ് ചെയ്‌ത അഭിനന്ദനങ്ങൾക്കുള്ള മറുപടിയായാണ് ഹിമന്ത ബിശ്വ ശർമ്മ ഇക്കാര്യങ്ങൾ എക്‌സിൽ കുറിച്ചത്. ഉൾഫയുമായുള്ള കരാർ ഒപ്പിടുന്നത് അസമിന്‍റെ മാത്രമല്ല, മേഖലയുടെ മുഴുവൻ സമഗ്ര വികസനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. "ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ആശീർവാദത്തോടെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒരുമിച്ച് ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാന്‍ സംഭാവന നൽകും," ശർമ്മ എക്‌സിൽ എഴുതി.
വികസന യാത്ര തുടരാൻ ഉൾഫയുമായി ശാശ്വത സമാധാനത്തിലെത്താന്‍ ആളുകൾ ആഗ്രഹിച്ചതായും ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അനുഗ്രഹത്തോടെ സംസ്ഥാനത്ത് നിലനിൽക്കുന്ന സമാധാനത്തിനൊപ്പം അസം കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാൻ ഒരുങ്ങുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്നലെ (വെള്ളി) ന്യൂഡൽഹിൽ വച്ചാണ് കേന്ദ്രവും സംസ്ഥാന സർക്കാരും ഉൾഫയും തമ്മിലുള്ള ത്രികക്ഷി ഒത്തുതീർപ്പ് മെമ്മോറാണ്ടം ഒപ്പുവച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെയും സാന്നിധ്യത്തിലാണ് ഉൾഫ നേതാക്കൾ സമാധാന ഉടമ്പടി ഒപ്പുവയ്ച്ചത്.
ചരിത്ര നിമിഷം: ഉൾഫയുമായി സമാധാന കരാറില്‍ ഒപ്പിട്ടതിനെ ചരിത്ര നിമിഷമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശേഷിപ്പിച്ചത്. 1980-കളിൽ ഉൾഫ അവകാശപ്പെട്ട പരമാധികാര രാഷ്ട്രത്തിന് പകരം ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിൽക്കുന്ന കരാറിന് ഉൾഫ തയ്യാറായത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒമ്പത് സമാധാന കരാറുകളും അതിർത്തി കരാറുകളും ഒപ്പിട്ടതായും അമിത് ഷാ പറഞ്ഞു. അഫ്‌സ്‌പയുടെ കീഴിലായിരുന്ന അസമിലെ 85 ശതമാനം സ്ഥലങ്ങളിൽ നിന്നും അവ പിൻവലിച്ചു. സമാധാന ഉടമ്പടി അസമിന് വൻ വികസന പാക്കേജുകളും പദ്ധതികളും നേടിക്കൊടുക്കും. ഉൾഫയുമായി ഒപ്പിട്ട കരാർ കരാർ സമയബന്ധിതമായി തന്നെ 1പൂർണമായി നടപ്പിലാക്കുമെന്ന് ഉറപ്പുനൽകുന്നതായും അമിത് ഷാ കൂട്ടിച്ചേർത്തു.