ETV Bharat / bharat

ഹിമാചലില്‍ മേഘവിസ്‌ഫോടനം ; ഒരു മരണം, ആറ് പേരെ കാണാതായി

ജോജ്, മലാന മേഖലകളിൽ ബുധനാഴ്‌ചയാണ് നാശനഷ്‌ടം ഉണ്ടായത് ; ആള്‍നാശത്തിന് പുറമെ ദുരന്തത്തിൽ നിരവധി വാഹനങ്ങളും ഒലിച്ചുപോയി

Himachal cloudburst  cloudburst hits Choj village  ഹിമാചൽ താഴ്‌വരകളിൽ മേഘവിസ്‌ഫോടനം  മേഘവിസ്‌ഫോടനത്തിൽ ഒരു മരണം  ജോജ് മലാന മേഖലകളിൽ നാശനഷ്‌ടം  national news latest
ഹിമാചൽ താഴ്‌വരകളിൽ മേഘവിസ്‌ഫോടനം; ഒരു മരണം, ആറ് പേരെ കാണാതായി
author img

By

Published : Jul 6, 2022, 10:52 PM IST

കുളു : ഹിമാചൽ താഴ്‌വരയിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ ഒരു മരണം. ആറ് പേരെ കാണാതായി. ജോജ്, മലാന മേഖലകളിൽ ബുധനാഴ്‌ചയാണ് നാശനഷ്‌ടം ഉണ്ടായത്.

ചോജ് ഗ്രാമത്തിൽ ഉണ്ടായ മേഘവിസ്‌ഫോടനത്തിലാണ് ആള്‍ നാശമുണ്ടായത്. പ്രദേശത്ത് കാണാതായ ആറ് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഗ്രാമത്തിലേക്കുള്ള പാലവും ദുരന്തത്തിൽ തകർന്നു.

ഹിമാചൽ താഴ്‌വരകളിൽ മേഘവിസ്‌ഫോടനം; ഒരു മരണം, ആറ് പേരെ കാണാതായി

മലാന മേഖലയിലെ വിസ്‌ഫോടനത്തിൽ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. പ്രദേശത്ത് ഷെഡിൽ കെട്ടിയിരുന്ന നിരവധി കഴുതകളെയും കാണാതായിട്ടുണ്ട്. മേഖലയിലെ ഓഫിസുകളിലും വെള്ളം കയറി.

വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ നദികളുടെയും തോടുകളുടെയും തീരത്ത് പോകരുതെന്ന് ജില്ല ഭരണകൂടം ജനങ്ങള്‍ക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ദുരന്ത മേഖലകളിലേക്ക് വിവിധ ടീമുകളെ അയച്ചതായും ജില്ല ഭരണകൂടം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.