ETV Bharat / bharat

Himachal Pradesh Rains | ദുരന്ത ഭൂമിയായി ഹിമാചൽ; പ്രളയക്കെടുതിയിൽ ഇതുവരെ 199 മരണം, കോടികളുടെ നാശനഷ്‌ടം

ഹിമാചലിൽ മഴക്കെടുതിയിൽ പെട്ട് കാണാതായ 31 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

himachal pradesh rains  Himachal Pradesh  ഹിമാചൽ പ്രദേശ് മഴ  ഹിമാചൽ പ്രദേശ് കനത്ത മഴ  ഹിമാചൽ പ്രദേശിൽ മഴ തുടരുന്നു  ഹിമാചൽ പ്രളയം  മണ്‍സൂണ്‍  Monsoon 2023  Monsoon  ദുരന്ത ഭൂമിയായി ഹിമാചൽ  ഷിംല  ഹിമാചലിൽ മഴ മുന്നറിയിപ്പ്  Himachal Rain Update
Himachal Pradesh Rains
author img

By

Published : Aug 4, 2023, 4:50 PM IST

ഷിംല: ഹിമാചൽ പ്രദേശിനെ ദുരിതത്തിലാക്കിയ പ്രളയത്തിൽ ഇതുവരെ 199 പേർ മരിച്ചതായും ആയിരക്കണക്കിന് കോടിയോളം രൂപയുടെ നാശനഷ്‌ടമുണ്ടായതായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. മണ്‍സൂണ്‍ ആരംഭിച്ചതിന് പിന്നാലെ 41 ദിവസത്തോളമായി ഹിമാചലിൽ മഴ നിർത്താതെ ദുരിതം വിതച്ചുകൊണ്ടിരിക്കുകയാണ്. ഉത്തരേന്ത്യയെ ആകെ തകർത്ത പ്രളയത്തിൽ നിന്ന് പതിയെ കരകയറുകയാണ് ഒട്ടുമിക്ക സംസ്ഥാനങ്ങളും.

അതേസമയം, ഹിമാചൽ പ്രദേശിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളപ്പൊക്കം കുറയുന്നതിനനുസരിച്ച് ജീവന്‍റേയും സ്വത്തുക്കളുടേയും നാശനഷ്‌ടങ്ങളുടെ കണക്ക് വർധിച്ച് വരികയാണെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്‌തമാക്കി.

ഹിമാചല്‍ പ്രളയത്തിൽ ജീവൻ നഷ്‌ടപ്പെട്ട 199 പേരിൽ 57 പേർ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമാണ് മരിച്ചത്. 142 പേർ റോഡപകടങ്ങൾ മൂലമോ, കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട സംഭവങ്ങളിലോ ആണ് മരിച്ചത്. സംസ്ഥാനത്ത് വിവിധ അപകടങ്ങളിൽ പെട്ട് കാണാതായ 31 പേരെ ഇനിയും കണ്ടെത്താനുണ്ട്. കൂടാതെ മഴക്കെടുതിയിൽ 229 പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്‌തമാക്കി.

വെള്ളപ്പൊക്കം കുറയുന്നതിനനുസരിച്ച് മാത്രമേ നാശനഷ്‌ടങ്ങളുടെ കൃത്യമായ കണക്ക് ലഭിക്കുകയുള്ളു എന്ന് ഹിമാചൽ പ്രദേശ് ദുരന്തനിവാരണ പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞു. കണക്കുകൾ പ്രകാരം മണ്‍സൂണ്‍ കാലയളവിലുണ്ടായ പ്രളയക്കെടുതിയിൽ അടിസ്ഥാന സൗകര്യങ്ങളുടെ മാത്രം നഷ്‌ടം 6563.58 കോടി രൂപയായാണ് കണക്കാക്കുന്നത്. മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ സംസ്ഥാനത്ത് 774 വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്.

ALSO READ : വടക്കൻ പ്രളയം, വിറങ്ങലിച്ച് ഹിമാചല്‍ : യമുന കരകവിയുന്നു, ഡല്‍ഹിയില്‍ ജാഗ്രത

7317 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. 254 കടകൾക്കും, 2337 ഗോശാലകൾക്കും കേടുപാടുകൾ സംഭവിച്ചു. കനത്ത മഴയിൽ സംസ്ഥാനം 79 ഉരുൾപ്പൊട്ടലുകൾക്കും, 53 വെള്ളപ്പൊക്കങ്ങൾക്കുമാണ് സാക്ഷ്യം വഹിച്ചത്. 274 വൈദ്യുതി പദ്ധതികളും 42 ജലവിതരണ പദ്ധതികളും പ്രവർത്തന രഹിതമായി. പ്രളയത്തിൽ പൂർണമായും ഭാഗികമായും തകർന്ന 300 റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.

വിനോദസഞ്ചാര മേഖലയ്‌ക്കും തിടിച്ചടി: കനത്ത മഴയിൽ തകർന്ന ഹിമാചൽ പ്രദേശിലെ ഷിംലയിൽ വിനോദസഞ്ചാര മേഖലയ്‌ക്കും കനത്ത തിരിച്ചടി നേരിട്ടിട്ടുണ്ട്. സോളൻ ജില്ലയിലെ കൽക്ക - ഷിംല നാലുവരി ദേശിയ പാത മണ്ണിടിച്ചിലിൽ ഒലിച്ച് പോയിരുന്നു. രാജ്യത്തെ തന്നെ പ്രധാന ടൂറിസം പോയിന്‍റുകളിലൊന്നായ ഹിമാചലിൽ, ടൂറിസത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരുടെ ഭാവിയിലും ആശങ്ക ഉയർന്നിട്ടുണ്ട്.

തകർന്ന റോഡുകളും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഭയന്ന് വിനോദസഞ്ചാരികൾ ഇവിടേക്കുള്ള സന്ദർശനം താത്‌കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ, മഴക്കെടുതിയിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും കരകയറിയ ശേഷം സെപ്‌റ്റംബർ, ഒക്‌ടോബർ മാസങ്ങളിൽ വിനോദ സഞ്ചാരികൾ ഹിമാചലിലേക്ക് എത്തിത്തുടങ്ങും എന്ന് പ്രതീക്ഷയുണ്ടെന്ന് ഹിമാചൽ പ്രദേശ് ടൂറിസം സ്റ്റേക്ക്‌ഹോൾഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റ് മൊഹീന്ദർ സേത്ത് വിശ്വാസം പ്രകടിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.